വേങ്ങര കൊണ്ടോട്ടി റോഡില്‍ 30 സെന്റ് പ്ലോട്ടിലാണ് കുഞ്ഞുമുഹമ്മദിന്റെ വീട് തലയുയര്‍ത്തി നില്‍ക്കുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തില്‍ കണ്ടംപററി സ്റ്റൈലിലാണ് നിര്‍മ്മാണം. ഒറ്റ നോട്ടത്തില്‍ പല ബോക്‌സുകള്‍ ആയാണ് 5500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഈ വീട് കാണുക. വീടിന് ഏറെ ശ്രദ്ധ കിട്ടുന്ന പുറംഭിത്തിയില്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്തിട്ടുണ്ട്. വരാന്തയോട് ചേര്‍ന്ന് മനോഹരമായി അറേഞ്ച് ചെയ്ത പുല്‍ത്തകിടിയും ചെറിയ ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മതിലിനോട് ചേര്‍ന്നും ചെറിയ പൂന്തോട്ടമൊരുക്കിയിട്ടുണ്ട്.
മനോഹരമായി ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്ത മുറ്റമാണ് ആകര്‍ഷണം. കല്ലു പാകിയ മുറ്റത്ത് നിന്നും നേരെ കയറുന്നത് ഒരു ചെറിയ കാര്‍ പോര്‍ച്ചിലേക്കാണ്. വീടിന്റെ വലതുഭാഗത്തായി കാര്‍ പാര്‍ക്കിങ്ങിന് വേണ്ട കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടില്‍ നിന്ന് ഒരു ഫോയര്‍ കടന്നാണ് ലിവിങ് റൂമിലേക്കെത്തുക. പെബ്ബിള്‍സ് വിരിച്ച ഒരു കോര്‍ട്ട്യാര്‍ഡും ഇതിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.
ഫാമിലി സിറ്റിങ് ഏരിയ യോട് ചേര്‍ന്നാണ് ആദ്യത്തെ ബെഡ്‌റൂം. ഡ്രെസ്സിങ്, ബാത്ത്‌റൂം ഏരിയകള്‍ ബെഡ്‌റൂമിനോട് ചേര്‍ന്ന് തന്നെയുണ്ട്. ഫാമിലി സിറ്റിങ്ങിനോട് ചേര്‍ന്നും ടോയ്‌ലറ്റ് നല്‍കിയിട്ടുണ്ട്. ഫോയറിനോട് ചേര്‍ന്നാണ് ഓപ്പണ്‍ കോട്ട്‌യാര്‍ഡ്. ഇവിടെ തേക്ക് തടിയിലുള്ള ഫ്‌ളോറിങ്ങും ടേബിളും ചെയറുകളും നല്‍കിയിരിക്കുന്നു.
ലിവിങ് റൂമില്‍ നിന്നും ഉള്ളിലേക്ക് കടക്കുമ്പോള്‍ വിശാലമായ ഡൈനിങ് റൂമാണ് ആദ്യം. ഇവിടെ നിന്നും നേരിട്ട് പാന്‍ട്രി കിച്ചണിലേക്ക് കടക്കാം. ഓപ്പണ്‍ ശൈലിയിലുള്ള മോഡുലാര്‍ കിച്ചണ്‍ ആണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. വെളിച്ചം കൂടുതല്‍ ലഭിക്കാനായി വൈറ്റ് നിറത്തിനാണ് പ്രാമുഖ്യം.
ഡൈനിങ്ങില്‍ നിന്നുമാണ് ഓപ്പണ്‍ കോട്ട്‌യാര്‍ഡിലേക്ക് കടക്കുക. പുറത്തെ മതിലിനോട് ചേര്‍ന്ന് വോള്‍ ഗാര്‍ഡനും ഒരുക്കി.
കിച്ചണിനോട് ചേര്‍ന്നാണ് സെര്‍വന്റ് റൂമും സ്റ്റോറും വര്‍ക്ക്ഏരിയയും തയ്യാറാക്കിയിരിക്കുന്നത്. ഡൈനിങ് റൂമിനോട് ചേര്‍ന്നാണ് പ്രയര്‍ റൂം. ഇതിനോട് ചേര്‍ന്ന് രണ്ടാമത്തെ ബെഡ്‌റൂം, അറ്റാച്ചഡ് ബാത്ത്‌റൂം, ഡ്രെസ്സിങ് ഏരിയ എന്നിവ നല്‍കിയിരിക്കുന്നു.
ഫാമിലി സിറ്റിങ്ങില്‍ നിന്ന് ഗ്ലാസ് വോളിനപ്പുറമാണ് നീളത്തിലുള്ള സ്വിമ്മിങ് പൂള്‍. വോള്‍ പൈപ്പുകള്‍ വഴിയാണ് പൂളിലേക്ക് വെള്ളമെത്തുന്നത്. വീടിന്റെ ഫ്‌ളോറിനോട് ചേര്‍ന്നാണ് പൂള്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ഫ്‌ളോറില്‍ ചെയറുകള്‍ ഇട്ടിട്ടുണ്ട്. പൂളിന്റെ വശങ്ങളില്‍ ചെറിയ ഗാര്‍ഡന്‍ നല്‍കിയിട്ടുണ്ട്. വോള്‍ ഗാര്‍ഡനോട് ചേര്‍ന്നാണ് കിണര്‍.
ഫോയറില്‍ നിന്ന് വുഡന്‍ സ്റ്റെയര്‍കേസിലൂടെ കയറിച്ചെല്ലുന്നത് രണ്ടു നിലകള്‍ക്കും ഇടയിലുള്ള ഒരു സ്‌പേസിലേക്കാണ്. സ്റ്റഡി ഏരിയ, ഹോം തിയറ്റര്‍ എന്നിവ ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു. മനോഹരമായി ഡിസൈന്‍ ചെയ്തതാണ് ഹോം തിയറ്റര്‍. ഗ്രേ കളറിലുള്ള സോഫകളും നല്‍കിയിരിക്കുന്നു.
അവിടെ നിന്നും ഒരു വുഡന്‍ ബ്രിഡ്ജ് സ്റ്റെപ്പ് കയറിച്ചെന്നാല്‍ അപ്പര്‍ സിറ്റിങ്, ഓപ്പൺ ടെറസ്, ബാല്‍ക്കണി എന്നിവയിലേക്കെത്താം. ഇതിന്റെ രണ്ട് അറ്റങ്ങളിലായാണ് മൂന്നാമത്തെയും നാലാമത്തെയും ബെഡ്‌റൂമുകള്‍. ഡ്രെസ്സിങ് ഏരിയ, അറ്റാച്ചഡ് ബാത്ത്‌റൂം എന്നിവ ബെഡ്‌റൂമുകള്‍ക്കൊപ്പമുണ്ട്.
ടഫന്‍ഡ് ഗ്ലാസ് ഉപയോഗിച്ചാണ് സ്റ്റെയര്‍കേസ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ മാര്‍ബിളും തേക്കുമാണ് ഫ്‌ളോറിങ്ങിനും ഇന്റീരിയറിനും ഉപയോഗിച്ചിരിക്കുന്നത്. അനാവശ്യമായി കളറുകള്‍ ഉപയോഗിക്കാതെ സിംപിളായാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വുഡന്‍ കളറിനാണ് പ്രാധാന്യം.
ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാനായി വീട്ടില്‍ ഓപ്പണ്‍ വെന്റിലേഷന്‍ നല്‍കിയിരിക്കുന്നു. വിശാലമായ ബെഡ്‌റൂമുകളില്‍ ലളിതമായ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്.
Owner: Kunjumuhammed
Location: Vengara, Malappuram
Designer: Architect Muneer(MM Architects), Kozhikode
Area in Square Feet: 5500 Sqft
Content Highlights: home plan