റോമന്‍ കൊളോണിയല്‍ മാതൃകയില്‍ പണിത ഗൃഹസമുച്ചയമാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനടുത്തുള്ള നാഥ് ബംഗ്ലാവ്. ആ വഴി കടന്നുപോകുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഈ സ്വപ്നഗൃഹം നാഥ് കണ്‍സ്ട്രക്ഷന്‍ ഉടമയായ രജീന്ദ്രനാഥിനുവേണ്ടി പി.എ. നസീര്‍ഖാനാണ് രൂപകല്പന ചെയ്തത്. 

65 സെന്റ് സ്ഥലത്ത് നാല് ബെഡ് റൂം, ആറ് സ്യൂട്ട്, ജിം, ഹോംതിയേറ്റര്‍, പൂജാ മുറി, ഗസ്റ്റ് റും, രണ്ട് അടുക്കള, കാര്‍ പോര്‍ച്ച്, ഓഫീസ്, എന്നിവ ചേര്‍ത്ത് 18,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ഗൃഹസമുച്ചയം ഒരുക്കിയത്.

1

ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഹൈ എന്‍ഡ് പ്രൊഡക്ടുകള്‍ കൊണ്ടാണ് വീടിന്റെ ഇന്റീരിയര്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ സ്വപ്ന ഗൃഹത്തിന്റെ പിറവിയെക്കുറിച്ച് ഗൃഹനാഥന്‍ രജീന്ദ്രനാഥ് സംസാരിക്കുന്നു.

2

''വീട് നമ്മുടെ വലിയ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ഭാഗമാണ്. ദൈവം തരുന്ന ആയുസ്സില്‍ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക.നാല് തലമുറയ്ക്ക് സമ്പാദിക്കേണ്ട കാര്യമില്ല. അത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ് ഈ സ്വപ്നഗൃഹം പിറന്നത്. ആ അന്വേഷണത്തിലാണ് ഞാന്‍ ആര്‍ക്കിടെക്ച്വറല്‍ ഡിസൈനറായ നസീര്‍ഖാനെ സമീപിക്കുന്നത്. 

3

വീടും ഓഫീസും അതിഥിമന്ദിരവും ചേര്‍ന്ന സമുച്ചയം, അതായിരുന്നു ആഗ്രഹം, എന്റെ സ്വപ്നം അദ്ദേഹം തിരിച്ചറിഞ്ഞു, അങ്ങനെ റോമന്‍ കൊളോണിയല്‍ സ്റ്റെലിലെ എലിവേഷനില്‍ ഞങ്ങള്‍ എത്തി. ഇംപോര്‍ട്ടഡ് മെറ്റീരിയല്‍ കൊണ്ടാണ് ഇന്റീരിയര്‍ സെറ്റ് ചെയ്തത്.

5

പ്രവേശന കവാടം കടന്നാല്‍ നാല് കൊച്ചുഗോപുരങ്ങള്‍ അലങ്കരിച്ച കൗതുകമുള്ള വലിയപട്ടിക്കൂട് കാണാം. ടൈല്‍ പാകിയ വഴി ചെന്നെത്തുന്നത് വീടിന്റെ പ്രൗഢ ഗംഭീരമായ സിറ്റ് ഔട്ടിലേക്കാണ്. പത്തു കൂറ്റന്‍ തൂണുകളാണ് സിറ്റ് ഔട്ടിലെയും തൊട്ടടുത്ത കാര്‍ പോര്‍ച്ചിന്റെയും അലങ്കാരം. ഗ്രിഡ് ബീം പാറ്റേണിലെ പോര്‍ച്ച് റൂഫില്‍ എട്ട് ആന്റിക് ഹാങ്ങിങ് ലൈറ്റുകള്‍ മോടി കൂട്ടുന്നു.

6

സിറ്റ് ഔട്ടിന്റെ നിലത്ത് വിലയേറിയ ഡാര്‍ക്ക് അര്‍മാനി മാര്‍ബിളാണ് പാകിയത്. എട്ടടി ഉയരത്തില്‍ കൊത്ത് പണിയില്‍ തേക്ക് മരത്തില്‍ തീര്‍ത്ത വാതിലും ചാരുപടിയും സിറ്റൗട്ടിലേക്ക് മിഴി തുറക്കുന്ന ജനലും കാണാം. അകത്തെ സ്വീകരണ മുറിയില്‍ കടന്നാല്‍ മറ്റൊരു ലോകമാണ്, ബീജ് കളര്‍ ടോണിലാണ് ഇന്റീരിയര്‍ പ്ലാന്‍ ചെയ്തത്. 

8

ലൈറ്റ് കളര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് ഫ്ളോറിങ്. അതേ കളര്‍ പാറ്റേണില്‍ തന്നെയാണ് ജനല്‍ കര്‍ട്ടന്‍. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിക്ടോറിയന്‍ സെറ്റികള്‍, റൗണ്ട് ഫ്ളോര്‍മാറ്റില്‍ വട്ടക്കണ്ണാടി പതിച്ച ടീപോയിയും മുറിക്കരികില്‍ സെറ്റ് ചെയ്ത ഇറ്റാലിയന്‍ വാട്ടര്‍ ഫൗണ്ടെയ്നും.

9

ചുമരില്‍ പതിച്ച അമേരിക്കന്‍ ഗ്ലാസ് മിറര്‍, മുറിയുടെ നടുവില്‍ രണ്ട് തട്ടുള്ള സ്ഫടികവിളക്ക്, ഇതെല്ലാം സ്വീകരണമുറിയുടെ പ്രൗഢികൂട്ടുന്നു.സ്വീകരണ മുറിയില്‍ നിന്ന് കയറിയാല്‍ വിശാലമായ ഡൈനിങ് റൂമിലെത്താം. അതിന്റെ വലത് വശത്താണ് വാഷ്ഏരിയ സെറ്റ്‌ചെയ്തത്. 

9

അമേരിക്കന്‍ കമ്പനിയായ വില്ലറി ബോഷിന്റെ വാഷ് ബേസിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസ് ടോപ്പുളള മരത്തില്‍ തീര്‍ത്ത ഡൈനിങ് ടേബിളും ചെയര്‍ സെറ്റും ഇറക്കുമതി ചെയ്തതാണ്. ചുവരിലെ നാല് കള്ളിയുളള ചില്ല് ജാലകം മുറിയില്‍ പ്രകാശം പരത്തുന്നു. കൂടാതെ ഡൈനിങ് ഏരിയയിലെ 20 ബള്‍ബുകള്‍ ചേര്‍ന്ന സ്ഫടികവിളക്കും മുറിയില്‍ പ്രകാശം നിറയ്ക്കുന്നു.

10

വീടിന്റെ അടുക്കള, പുറത്തെ ഗസ്റ്റ് റൂം, രണ്ടാം നില എന്നിവിടങ്ങളിലേക്കുള്ള വഴി പിരിയുന്നത് ഈ ഡൈനിങ്ഹാളില്‍ നിന്നാണ്. 
വൈററ് ലെതറും സില്‍ക്ക് തുണിയും കൊണ്ട് അലങ്കരിച്ച അമേരിക്കന്‍ സെററികളുമാണ് പുറത്തെ ഗസ്റ്റ് മുറിയുടെ ഇന്റീയറിലെ പ്രധാന ഹൈലൈറ്റ്‌സ്. 

11

വുഡ് വര്‍ക്ക് ചെയ്ത റൂഫില്‍ ഷംപെയിന്‍ ക്രിസ്റ്റല്‍ ഗ്ലാസില്‍ തീര്‍ത്ത ഷാന്‍ലിയര്‍ലൈറ്റ് മുറിയുടെ മോടികൂട്ടുന്നു. കൂടാതെ സറൗണ്ടിങ് എല്‍.ഇ.ഡി. ടി.വി. സിസ്റ്റവും മുറിയില്‍ സെറ്റ് ചെയ്തിട്ടുണ്ട്.

12

ന്യൂ ജനറേഷന്‍ പ്രസരിപ്പുള്ള ഇറ്റാലിയന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ചൈനീസ് കിച്ചണാണ്, അകത്ത് ഒരുക്കിയത്. ഐലന്റ് കിച്ചണില്‍ നാല് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. അവിടെ ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പ് അടുപ്പുണ്ട്, മുകളില്‍ ഇലക്ട്രിക് ചിമ്മിണിയും. 

15

കൗണ്ടര്‍ ടോപ്പ് സ്റ്റെയ്‌ലന്‍സ് സ്റ്റീല്‍ മെറ്റീരിയല്‍ ആണ്. സൈഡ് മാര്‍ബിള്‍ ടേബിളില്‍ ഗ്യാസ് അടുപ്പ്, മിക്‌സി, വാഷ് ബേസിന്‍ എന്നിവയുണ്ട്. വെര്‍ട്ടിക്കല്‍ വോള്‍ സ്‌പേസ് ഉപയോഗപ്പെടുത്തിയാണ് കാബിനുകള്‍ ഫിക്സ് ചെയ്തത്. അതിനോട് ചേര്‍ന്നാണ് റഫ്രിജറേറ്ററും ഓവനും. 

14

നിലം ലൈറ്റ് കളര്‍ മാര്‍ബിള്‍ പതിച്ചതിനാല്‍ മുറിയില്‍ ഫ്രഷ് ആന്‍ഡ് കൂള്‍ ഇഫക്ടുണ്ട്.ഡൈനിങ് ഹാളില്‍ നിന്ന് മുകളിലേക്ക് കയറുന്നഗോവണിയും ഏറെ ആകര്‍ണീയമാണ്.

ചിത്രപ്പണിയുളള രണ്ട് വലിയകാലിലാണ് സ്റ്റെയര്‍കേസ് തുടങ്ങുന്നത് . അലുമിനിയം അലോയില്‍ രൂപകല്പന ചെയ്ത് ലൈറ്റ് ടോണ്‍ ചെയ്താണ് ഈ ക്ലാസിക് ഹാന്‍ഡ് റീല്‍. ഡാര്‍ക്ക് അര്‍മാനി മാര്‍ബിളാണ് കോണിപ്പടികളില്‍ പതിച്ചത്. 

15

ഗോവണി ടവര്‍റൂഫില്‍ മരത്തില്‍ നിര്‍മിച്ച ആന്റിക് ലുക്കുള്ള വലിയൊരു തൂക്കുവിളക്കുണ്ട്. മുകളിലേക്കുള്ള വഴി എത്തുന്നത് വലിയൊരു ലിവിങ് ഹാളിലേക്കാണ്. ഇംപോര്‍ട്ടഡ് ഹാന്റിക് ഫര്‍ണീച്ചറുകളും ആട്ടുകട്ടിലും കൊണ്ടാണ് അവിടം അലങ്കരിച്ചിരിക്കുന്നത്.

20

ആ ഹാളില്‍ നിന്നാണ് ബെഡ് റൂം , ഹോം തിയേറ്റര്‍, പൂജാമുറി എന്നിവിടങ്ങളിലേക്ക് കടക്കുന്നത്. ഹോം തിയേറ്ററില്‍ പത്ത് പേര്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനുള്ള സൗകര്യമുണ്ട്. അതിനടുത്താണ് ബെഡ്‌റൂം.ഡാര്‍ക്ക് ഗ്രേ ഷേഡിലാണ് ബെഡും കോട്ടും വാര്‍ഡ്രോബും സെറ്റ് ചെയ്തിരിക്കുന്നത്.

21


 ബെഡും സെറ്റിയും മുറിയിലെ ബെഡ്ബഞ്ചും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത റോയല്‍ ഫര്‍ണീച്ചറുകളാണ്. എല്ലാ ബെഡ് റൂമുകളിലും എല്‍. ഇ. ഡി. ടി. വി മ്യൂസിക് സിസ്റ്റമുണ്ട് ഹാളിന് ഇടതു വശത്താണ് മാസ്റ്റര്‍ ബെഡ്‌റൂം. വുഡന്‍ ടച്ചിലാണ് റൂം ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വുഡന്‍ ബെഡ്, അലമാരകള്‍, ആള്‍ക്കണ്ണാടി, കോര്‍ണര്‍ ടേബിള്‍, റൂഫ്‌ടോപ്പ് പാനല്‍ തുടങ്ങി എല്ലാം മരത്തിന്റേതാണ്.

22

ബ്രിട്ടീഷ് റോയല്‍ ആംബിയന്‍സില്‍ ഇന്റീരിയര്‍ സെറ്റ് ചെയ്ത ക്ലാസിക് വീടുകളിലൊന്നാണിത്.

kitchen

build

12

19

 

architech

                                                                

star and style
 സ്റ്റാര്‍ ആന്റ് സ്റ്റൈല്‍
വാങ്ങിക്കാം 
Project Details     
Area: 18000 Sq. Ft
Architectural Designer: 
P.A. Nazeerkhan 
Kozhikode
Location: Thondayad Kozhikode
House Owner: 
Rajeendra Nath

 2017 ഓഗസ്റ്റ് ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്