കൊല്ലം കല്ലടയിലെ ആര്‍ക്കിടെക്റ്റ് അരുണ്‍ മുരളിയുടെ ചെങ്കല്‍ നിറത്തിലുള്ള വീട് കണ്ടാല്‍ ആരുമൊന്ന് കണ്ണുവെച്ചുപോകും. ചെങ്കല്‍ നിറത്തിലുള്ള വീടിന്റെ രൂപവും ഭാവവും വളരെ വ്യത്യസ്തമാണ്‌. ഇതുവരെ ആരും കാണാത്തൊരു വീട്.  അരുണും സുഹൃത്ത്  റാസിമും കൂടി ചേര്‍ന്ന് നടത്തുന്ന ഇന്‍സൈറ്റ് ആര്‍ക്കിടെക്ച്ചറല്‍ ഐഡിയാസ് എന്ന സ്ഥാപനമാണ് വീടിന്റെ നിര്‍മാണത്തിന് പിന്നില്‍.

26

ട്രഡീഷ്ണല്‍ - വെസ്‌റ്റേണ്‍ ഡിസൈനുകള്‍ സമന്വയിപ്പിച്ചാണ് ഈ വീടിന്റെ രൂപകല്‍പ്പന. വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദ്യം കണ്ണില്‍ ഉടക്കുക കാര്‍പോര്‍ച്ചാണ്. ഇങ്ങനെയും പോര്‍ച്ചോ എന്ന് ആരും ചിന്തിച്ച് പോകും.  പോര്‍ച്ചിന് ഡിസൈന്‍ വേണ്ടെന്നും അതൊരു തട്ടികൂട്ട് പരിപാടിയാകാമെന്നുമുള്ള പൊതു ധാരണയെ ഈ പോര്‍ച്ച് മാറ്റിചിന്തിപ്പിക്കും. ത്രികോണ മാതൃകയിലുള്ള  ഈ പോര്‍ച്ചിനെ വ്യത്യസ്തമാക്കുന്നത് തറ നിരപ്പില്‍ നിന്നുതന്നെ തുടങ്ങുന്ന മേല്‍ക്കൂരയാണ്. ഓട് സ്‌ക്രൂ ചെയ്ത് ഉറപ്പിച്ചാണ് പോര്‍ച്ചിന്റെ നിര്‍മാണം.

15

വീടിന്റ ഫസ്റ്റ് ഫ്‌ളോര്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് ഒഴിവാക്കി തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌ക്വയര്‍ട്യൂബ് നിര്‍മിച്ച് അതിനു മുകളില്‍ ഒന്നരയിഞ്ച് കനത്തില്‍ തടി പ്ലഗ് ചെയ്ത് പിടിച്ചാണ് ഫസ്റ്റ് ഫ്‌ളോറിന്റെ നിര്‍മാണം. അക്കേഷ്യയാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്.

25

കോസ്റ്റ് എഫക്ടീവ് ആണെന്നതും ഏറെക്കാലം ഈടു നില്‍ക്കും എന്നതുമാണ് അക്കേഷ്യ തിരഞ്ഞെടുക്കാന്‍ കാരണം. കശുവണ്ടി തോടിന്റെ കറ ഉപയോഗിച്ച് പോളിഷ് ചെയ്തിരിക്കുന്നു. ജനലും വാതിലും വീട്ടില്‍ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്ന മരം അണ്ടിത്തോടിന്റെ കറകൊണ്ട് പോളിഷ് ചെയ്തിട്ടുണ്ട്. ഇത് മരത്തിന്റെ ആയുസ് കൂട്ടുമെന്ന് അരുണ്‍ പറയുന്നു. 

24

വീടിന്റെ പഴമയ്ക്ക് മങ്ങലേല്‍പ്പിക്കാതെ തന്നെ മോഡുലാര്‍ മാതൃകയിലാണ് അടുക്കളയുടെ നിര്‍മാണം. 

home

1630 സ്‌ക്വയര്‍ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം. 27 ലക്ഷം രൂപമാത്രമാണ് 3 കിടപ്പുമുറികളുള്ള ഈ വീടിന്റെ നിര്‍മാണ ചിലവ്. 

23

കിടപ്പുമുറികളും ബാത്ത് റൂമും ഒഴികെ ബാക്കിയുള്ള വീടിന്റെ ഭാഗങ്ങളെല്ലാം ഓപണ്‍ കണ്‍സെപ്റ്റിലാണ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങും കിച്ചണും ഓപ്പണ്‍ മാതൃകയിലാണ്. ചെറിയൊരു വാട്ടര്‍ ബോഡിയുണ്ട്. ഇതില്‍ പോളിത്തീന്‍ ഗ്ലാസ് ഇട്ട് കവര്‍ ചെയ്തു. അതുകൊണ്ട് കിച്ചണിലും ഡൈനിങ്ങിലുമൊക്കെ സൂര്യപ്രാകാശം നേരിട്ടെത്തും. 

23

വ്യത്യസ്തമാണ് വീടിന്റെ സീലിങ്ങ്. ആലപ്പുഴയിലെ നല്ല ചൂടിക്കയര്‍ മുതല്‍ സൈക്കിള്‍ റിം വരെ ഇന്റീരിയറിന് മനോഹാരിത പകരുന്നു.

22


 
തറയോടുകള്‍ ഉപയോഗിച്ചാണ് വീടിന്റെ ഫ്‌ളോറിങ്ങ്.  ഇന്റര്‍ലോക് ബ്രിക്‌സ് ആണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ നിര്‍മാണം. ചെളികൊണ്ട് നിര്‍മിച്ച് പ്രത്യേകം പ്രോസസ് ചെയ്‌തെടുത്ത ഈ കട്ടകള്‍ വീടിന്റെ അകത്തളങ്ങള്‍ക്ക് തണുപ്പ് പകരുന്നു. കട്ട പ്ലാസ്റ്ററിങ്ങ് ചെയ്യാത്തതിനാല്‍ പുറം ഭിത്തികള്‍ക്ക് നാച്ച്വറല്‍ ലുക്ക്. ജനാലകള്‍ക്ക് കളര്‍ ഗ്ലാസുകള്‍ കൂടി നല്‍കിയപ്പോള്‍ വീടിന് ഒരു ആന്റിക് ലുക്ക്. 

21

പുറത്ത് എത്ര ചൂടുണ്ടെങ്കിലും ഈ വീടിന്റെ അകത്തളങ്ങള്‍ക്ക് എപ്പോഴും തണുപ്പ് തന്നെയാണ്.

20

 

19

17

 

13

11

10

9

5

3

പ്രൊജക്ട് ഡിസൈന്‍; ഇന്‍സൈറ്റ് ആര്‍ക്കിടെക്ച്ചറല്‍ ഐഡിയാസ്
ഡിസൈനേഴ്‌സ്
: അരുണ്‍ മുരളി, റാസിം
ലൊക്കേഷന്‍; കൊല്ലം,
സ്‌ക്വയര്‍ഫീറ്റ്:  1630
നിര്‍മാണ ചിലവ്:  27ലക്ഷം
PH: 9961061363,9995970912

Image credit: Insight Architectural Ideas

Content Highlight: Eco friendly house in kollam