ടൈല്‍ നിരത്തി പൊടി പോയിട്ട് ഒരു തരി വെള്ളം പോലും കടക്കാത്ത മുറ്റമാക്കുന്നതാണ് ഇപ്പോള്‍ വീടുകളില്‍ ട്രെന്‍ഡ്. എന്നാല്‍ തിരുവനന്തപുരം മരുതൂര്‍ കടവിലെ അഖിലിന്റേത് പരിസ്ഥിതി സൗഹൃദ വീടാണ്. മുറ്റത്ത് വെള്ളം മണ്ണിലേയ്ക്കിറങ്ങുന്ന രീതിയില്‍ ഇടമിട്ട് സ്റ്റോണ്‍ പേവിങ്‌സാണ് നൽകിയിരിക്കുന്നത്. അതിനിടയില്‍ കൊറിയന്‍ ഗ്രാസ് വളര്‍ത്തിയിരിക്കുന്നു. മുറ്റത്ത് കിണറും വീടിനൊപ്പം തന്നെ പണികഴിപ്പിച്ചു. 5.8 സെന്റിലാണ് ഈ വീട് പണിതിരിക്കുന്നത്. ഒരു ഡെഡ് എന്‍ഡിലാണ് ഈ സ്ഥലം. അതുകൊണ്ട്  ഒരിഞ്ച് പോലും പാഴാക്കാതെയാണ് വീടിന്റെ നിര്‍മ്മാണം.

home

ഡ്രെസ്സിംങ് ഏരിയയോട് കൂടിയ മൂന്ന് ബെഡ്‌റൂം വീടായിരുന്നു അഖിലിന്റെ ആവശ്യം. കുറച്ച് മുറ്റവും പച്ചപ്പുമൊക്കെ വേണമെന്ന ആഗ്രഹം വേറെയും. ഇരുനിലയിലായി 1800 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വലിപ്പം. 55 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണചെലവ്

കാര്‍പാര്‍ക്കിങിനുള്ള സ്ഥലവും ചെറിയൊരു സിറ്റ് ഔട്ടും വീടിന് ഒരുക്കി. സിറ്റൗട്ടില്‍ ബില്‍റ്റ് ഇന്‍സീറ്റിങും. ഓപ്പണ്‍ രീതിയിലാണ് താഴത്തെ നിലയുടെ ഡിസൈന്‍.  

home

സിറ്റ് ഔട്ടില്‍ നിന്ന് ലിവിങ് റൂമിലേയ്ക്കാണ് കടക്കുന്നത്. ലിവിങ് റൂമില്‍ നിന്ന് ഡൈനിങ് ഹാളില്‍ എത്താം. ഡൈനിങ് ഹാളിനോട് ചേര്‍ന്ന് ഒരു പൂജാമുറി നല്‍കിയിരിക്കുന്നു. ഡൈനിങില്‍ നിന്നാണ് മുകള്‍ നിലയിലേയ്ക്കുള്ള സ്റ്റെയറും കിച്ചണ്‍ വാതിലും. 

അടുക്കളയോട് ചേര്‍ന്ന് ഒരു വര്‍ക്ക് ഏരിയയും സ്‌റ്റോര്‍ റൂമും ഒരുക്കിയിരിക്കുന്നു. മോഡുലാര്‍ കിച്ചണാണ്. ഓപ്പണ്‍ രീതിയിലാണ് നിര്‍മ്മാണം. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

home

 താഴത്തെ നിലയില്‍ ഒരു അറ്റാച്ച്ഡ് ബെഡ്‌റൂമുണ്ട്. ഇതില്‍ ഒരു ഡ്രെസ്സിങ് ഏരിയയും നല്‍കി.  മുകള്‍ നിലയില്‍ രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂമാണ് ഉള്ളത്. ഒരു ബെഡ് റൂമില്‍ ബില്‍റ്റ് ഇന്‍ സീറ്റിങുണ്ട്. മുകള്‍ നിലയിലും ഒരു ലിവിങ് റൂം നല്‍കിയിരിക്കുന്നു. ഇവിടെ ഒരു ബാല്‍ക്കണിയും ഒരുക്കിയിട്ടുണ്ട്. എല്ലാ കിടപ്പ് മുറികളിലും കബോര്‍ഡുകളും നല്‍കിയിരിക്കുന്നു. 

home

ബോക്‌സ് രീതിയലുള്ള വീടായതിനാല്‍ സ്‌ട്രെയിറ്റ് ലൈന്‍ എലവേഷനാണ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വെളിച്ചവും വായുവും ലഭിക്കാന്‍ വലിയ ജനാലകളും സ്‌റ്റെയറിനു മുകളില്‍ ഒരു സ്‌കൈലൈറ്റും ഒരുക്കി. വീടിന്റെ ഗേറ്റ് ജി.ഐ മെറ്റീരിയല്‍ ഉപയോഗിച്ചാണ്. പൂജാമുറിയുടെ പുറം ഭിത്തി സ്റ്റോണ്‍ ക്ലാഡിങ് നല്‍കി വ്യത്യസ്തമാക്കി. മുറ്റത്ത് വീടിനോട് ചെര്‍ന്ന ഭാഗങ്ങളില്‍ പെബളുകളും നിരത്തിയിട്ടുണ്ട്. 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Project Details 

Location: Thiruvananthapuram

Owner: Akhil

Designer: Ranjith Raveendran( Thoughtline Designers), 9496327132 

Cost:  55 Lakhs  

Area in Square Feet : 1800

Content Highlights: Eco Friendly Home plan