സിമന്റ് ഒരുതരിപോലുമില്ല, പാറകൾ പോലും നിലനിർത്തി; പ്രകൃതിയെ നോവിക്കാതെ എച്ച്മുക്കുട്ടിയുടെ വീട്‌


ജെസ്‌ന ജിന്റോ

പഴയവീടുകള്‍ പൊളിച്ചസാധനങ്ങള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം മുഴുവന്‍.

സാഹിത്യകാരി എച്ചുമുക്കുട്ടിയുടെയും ഭർത്താവും ആർക്കിടെക്ടുമായ ആർ.ഡി. പത്മകുമാറിന്റെയും തിരുവനന്തപുരം പൗഡിക്കോണത്ത് പാച്ചേരിക്കുന്നിൽ സ്ഥിതി ചെയ്യുന്ന 'ഗീത്' എന്ന് പേരിട്ടിരിക്കുന്ന വീട്.

യാതൊരുവിധത്തിലും പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ ഒരുവീട് പണിതുയര്‍ത്താന്‍ പറ്റുമോ? സംശയമാണ്. എന്നാല്‍, ഒരു തരിപോലും സിമെന്റ് ഇല്ലാതെ, തികച്ചും പ്രകൃതിദത്തമായ രീതിയില്‍ വീട് നിർമിച്ചിരിക്കുകയാണ് സാഹിത്യകാരി എച്ച്മുക്കുട്ടിയും കുടുംബവും.

തിരുവനന്തപുരം പൗഡിക്കോണത്ത് പാച്ചേരിക്കുന്നിലാണ് എച്ച്മുക്കുട്ടിയുടെയും ആര്‍ക്കിടെക്ട് കൂടിയായ ഭര്‍ത്താവ് ആര്‍.ഡി. പത്മകുമാറിന്റെയും 'ഗീത്' എന്ന് പേരിട്ടിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ആറുമാസം മുമ്പായിരുന്നു ഗൃഹപ്രവേശച്ചടങ്ങ്. 1400 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. വീടിന് ചുറ്റും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ കൊച്ചുകാടിന്റെ പ്രതീതി നല്‍കുന്നു.

പഴയവീടുകള്‍ പൊളിച്ചസാധനങ്ങള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം മുഴുവന്‍. വീടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് പാറകള്‍ പ്രകൃതിയെ യാതൊരുവിധത്തിലും നോവിക്കാതെയാണ് ഈ വീട് ഉണ്ടാക്കിയതെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തിന് ചെലവ് കുറഞ്ഞ, അതേസമയം പ്രകൃതിദത്തമായ വീടുകള്‍ പരിചയപ്പെടുത്തിതന്ന ലാറി ബേക്കറുടെ മാതൃക പിന്തുടര്‍ന്നാണ് പത്മകുമാര്‍ ഈ വീട് നിര്‍മിച്ചത്. ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന കാലത്തേ ലാറിബേക്കറുടെ ശിഷ്യനായിരുന്നു പത്മകുമാര്‍. ഇരുപതിലേറേ വര്‍ഷങ്ങള്‍ ഇന്ത്യയുടെ പലഭാഗത്തും ലാറിബേക്കര്‍ വിഭാവനം ചെയ്ത കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യാനും നിര്‍മിക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

എച്ച്മുക്കുട്ടി

2009-ലാണ് വീട് വെക്കുന്നതിനുള്ള ഭൂമി വാങ്ങിയത്. പിറ്റെ വര്‍ഷം വീടിന് തറ കെട്ടിയെങ്കിലും പിന്നെ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ വര്‍ഷങ്ങളെടുത്തു. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചതും വീട് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ കണ്ടെത്തലുമെല്ലാം വീട് പണി നീണ്ടുപോകാന്‍ കാരണമായിട്ടുണ്ട്. ''ഇക്കാലത്തിനിടെ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്നുപോയി. ആ പ്രശ്നങ്ങള്‍ എല്ലാം ഒതുക്കിയശേഷമാണ് വീട് പണി തുടങ്ങിയത്. പഴയ സാധനങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള വീട് നിര്‍മാണം ആയതിനാല്‍ നമുക്കു പറ്റിയവ കിട്ടുന്നതിനായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ചെലവും പോക്കറ്റിലൊതുങ്ങേണ്ടതുണ്ട്. ഇതെല്ലാം കാലതാമസം ഉണ്ടാകാന്‍ കാരണമായി''-എച്ച്മുക്കുട്ടി പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിന് ആകെ ചെലവായത്.

പാറപ്പുറത്തെ കസേര

ഒരുകൈയാള്‍, മേസ്തിരി എന്നിവരാണ് വീടിന്റെ നിര്‍മാണത്തിന് ആകെ ഉണ്ടായിരുന്നത്. ആര്‍കിടെക്ടിന്റെ ഉപദേശവുമായി പത്മകുമാര്‍ കൂടെ നിന്നു. സിമന്റ് തീരെ ഉപയോഗിക്കാതെയാണ് വീടിന്റെ നിര്‍മാണം. ചെളിയും കുമ്മായവുമാണ് സിമന്റിന്‌ പകരമായി ഉപയോഗിച്ചത്. തറകെട്ടുന്നതിന് ഉപയോഗിച്ച കരിങ്കല്ലുമുതല്‍ വീടിന്റെ ജനാലകള്‍ വരെ പഴയവീടുകള്‍ പൊളിച്ചപ്പോള്‍ ലഭിച്ച സാധനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വൃത്താകൃതിയിലാണ് വീട് പണിതിരിക്കുന്നത്. ഇഷ്ടിക കൊണ്ടാണ് വീടിന്റെ ചുമര്‍കെട്ടിയിരിക്കുന്നത്.

ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, ലൈബ്രറി, രണ്ട് കിടപ്പുമുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടുള്ള രണ്ടുനില വീടാണിത്. വീടിന് ചുറ്റും വരാന്തയുണ്ട്. ലിവിങ് ഏരിയയ്ക്കും ഡൈനിങ് ഏരിയയ്ക്കും അടുത്തായി സ്ഥിതി ചെയ്യുന്ന പാറയെ വേണ്ടവിധം ഉപയോഗിച്ചിരിക്കുകയാണ്. ചുമരുകള്‍ കെട്ടി വേര്‍തിരിക്കാതെയാണ് ലിവിങ്, ഡൈനിങ്, ലൈബ്രറി ഏരിയകളും അടുക്കളയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവയുടെ ജനല്‍ഭാഗം വരെ ചുമര് നിര്‍മിച്ചിരിക്കുന്നു. ശേഷം അരികുകളില്‍ മരം കൊണ്ടുള്ള ചട്ടക്കൂട് ഉണ്ടാക്കി അതില്‍ ഗ്രില്ല് പിടിപ്പിച്ചിരിക്കുന്നു.

വീടിന്റെ പേരെഴുതിയ ഫലകം, മേല്‍ക്കൂര

ലാറി ബേക്കര്‍ ആദ്യമായി പണിത ഉള്ളൂരിലെ വീട് ഉടമസ്ഥര്‍ പൊളിച്ച് കളഞ്ഞപ്പോള്‍ അവിടെനിന്നുള്ള കമ്പികള്‍ ശേഖരിച്ചാണ് ഈ ഗ്രില്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ഗ്രില്ലിന് പുറത്തായി കൊതുകുവലയും(മെഷ്) വിരിച്ചു. പുറത്തുനിന്ന് പാമ്പും മറ്റ് ക്ഷുദ്രജീവികളും അകത്തേക്ക് കടക്കാതെ ഇത് സഹായിക്കും. അതിനാല്‍, സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പേടി വേണ്ട.

കാറ്റാടി മരം കൊണ്ടാണ് വീടിന്റെ മേല്‍ക്കൂരയ്ക്ക് ഫ്രെയിം ഉണ്ടാക്കിയത്. അതിനു മുകളില്‍ ബാംബൂ പ്ലൈ ആണി അടിച്ച് പിടിപ്പിച്ചു. അതിന്റെ മുകളില്‍ വേസ്റ്റ് ആയ ഫ്ളക്സ് വിരിച്ചു. വീടിനുള്ളില്‍ സൂര്യപ്രകാശം എത്തിക്കുന്നതിന് ഇടയ്ക്ക് കാറിന്റെയും ബസിന്റെയും ചില്ലുകള്‍ പിടിപ്പിച്ചു. ഫ്ളെക്സിന് മുകളില്‍ ജെ.സി.ബി.യുടെ ടയര്‍ ട്യൂബുകള്‍ കീറി പശ തേച്ച് ഒട്ടിച്ചു.

മണ്ണും കുമ്മായവും ചേര്‍ന്ന ഫ്‌ളോറും വേസ്റ്റ് മരത്തിന്റെ ഇരിപ്പിടവും

താഴെയും മുകളിലുമായാണ് രണ്ട് കിടപ്പുമുറികള്‍ ഉള്ളത്. ഈ രണ്ട് മുറികളിലും കട്ടിലുകള്‍ മരം കൊണ്ട് തട്ട് അടിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. താഴത്തെ കിടപ്പുമുറിയില്‍ വലിയൊരു പാറയുണ്ട്. ഇത് മിനിക്കിയെടുത്ത് അതിന്റെ മുകളില്‍ തട്ട് അടിച്ചാണ് കട്ടിലിന്റെ നിര്‍മാണം. കട്ടിലില്‍ ബെഡ് ഒഴിവാക്കി പുല്ലുപായ വിരിച്ചു.

ലിവിങ് ഏരിയയിലെ പാറ മൂന്ന് വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരുഭാഗം ഇരിക്കാനുള്ള കസേരയായും ഒരു ഭാഗം ഷെല്‍ഫാക്കിയും മറ്റൊരു ഭാഗം കൊച്ചുമകള്‍ക്ക് കളിക്കാനുള്ള ഇടമായും ക്രമീകരിച്ചിരിക്കുന്നു. ബാത്ത്റൂമിലും ഒരു പാറയുണ്ട്. ഇവിടെ സൗകര്യമായി ഇരുന്ന് കുളിക്കാനും തുണികള്‍ കഴുകാനും കാലുകഴുകാനും പറ്റും. സ്റ്റീലിന്റെ ഉരുളിയാണ് ബാത്ത് റൂമില്‍ വാഷ് ബേസിന്‍ ആയി ഉപയോഗിച്ചിരിക്കുന്നത് അടുക്കളയിലെ സിങ്ക് ആകട്ടെ മരത്തിന്റെയാണ്.

ലിവിങ് ഏരിയയുടെ താഴെയായി മഴവെള്ള സംഭരണിയുണ്ട്. മഴവെള്ളമാപിനി പുറത്ത് ഡിസൈന്‍ ചെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് പുറത്തുനിന്നുതന്നെ അറിയാന്‍ കഴിയും. മാങ്ങയുടെ ആകൃതിയിലാണ് വീട്ടിലെ കുളം നിര്‍മിച്ചിരിക്കുന്നത്. ലാറി ബേക്കറോടുള്ള സ്മരണാര്‍ത്ഥമാണ് കുളത്തിന് മാങ്ങയുടെ ആകൃതി നല്‍കിയതെന്ന് എച്ച്മുക്കുട്ടി പറഞ്ഞു.

ഫ്ളോറിങ്ങിന് മണ്ണുകൊണ്ടുള്ള ടൈലും തടിയുമാണ് വിരിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും വീടിനുള്ളില്‍ നിറയുന്ന സുഖകരമായ അന്തരീക്ഷമാണ് എടുത്തുപറയേണ്ട പ്രത്യേകത. ആറുമാസക്കാലമായി പുതിയ വീട്ടില്‍ ഇവര്‍ താമസം തുടങ്ങിയിട്ട്. ഇതുവരെ രണ്ട് ദിവസം മാത്രമാണ് രാത്രിയില്‍ ഫാനിട്ട് കിടന്നുറങ്ങിയത്. കോരിച്ചൊരിയുന്ന മഴക്കാലത്ത് ഒരു തുള്ളിവെള്ളം പോലും അകത്തുവരാതെയാണ് വീട് സീല്‍ ചെയ്തിരിക്കുന്നത്.

Content Highlights: echumukuttys home, rb padmakuamar, laurie baker, kerala home designs, myhome, home plans

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented