ഴിഞ്ഞ വേനല്‍ക്കാലം മുഴുവന്‍ കേരളത്തിലെ മിക്ക വീടുകളിലും ഇതെന്തൊരു ചൂടെന്ന ആവലാതി പറച്ചിലായിരുന്നെങ്കില്‍ മലപ്പുറം ജില്ലയിലെ പുളിക്കലിലുള്ള കീര്‍ത്തനം എന്ന ഈ വീട്ടില്‍ ആവോളം തണുപ്പായിരുന്നു. പുറംകാഴ്ച്ചകളില്‍ പ്രത്യേകതകള്‍ തോന്നില്ലെങ്കിലും അകത്തളത്തിലേക്കു കടന്നാല്‍ വീട് ചൂടാകാതിരിക്കുന്നതിനുള്ള ഉത്തരം ലഭിക്കും.

keerthanam

സുനില്‍ എസ് നായരുടെയും ഭാര്യ രശ്മിയുടെയും ഉടമസ്ഥതയിലുള്ള വീടാണിത്. മകള്‍ കീര്‍ത്തനയുടെ പേരില്‍ നിന്നാണ് വീടിനു കീര്‍ത്തനം എന്നു പേരിട്ടിരിക്കുന്നത്. അഞ്ച് സെന്റ് പ്ലോട്ടില്‍ രണ്ടായിരം ചതുരശ്ര അടിയില്‍ പണിത വീടിന് മുപ്പതു ലക്ഷം രൂപയോളമാണ് ചെലവായത്.  

പുറമെ നിന്നു കണ്ടാല്‍ ചെറുതാണെങ്കിലും അകം വിശാലമാണെന്ന് വീട് ഡിസൈന്‍ ചെയ്ത ദി സൗത് വെസ്റ്റ് കോര്‍ണറിലെ ആര്‍ക്കിടെക്ട് പ്രവീണ്‍ റാം പറയുന്നു. 

keerthanam

ബ്രിക് വോള്‍ട്ട് ഹൗസ് ആണ് ഇതെന്നതാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. കോണ്‍ക്രീറ്റ് ചെയ്യാതെ ഇഷ്ടിക മാത്രം ഉപയോഗിച്ച് നിര്‍മിച്ച റൂഫാണിത്. സ്റ്റീലോ കോണ്‍ക്രീറ്റോ ഒന്നും ഉപയോഗിക്കാത്തതുകൊണ്ടു തന്നെ ചൂട് നന്നേ കുറഞ്ഞു. 

keerthanam

മാത്രമല്ല വീടിന്റെ പല ഭാഗങ്ങളിലും വെന്റിലേഷനു വേണ്ടിയും ധാരാളം ഇടം നല്‍കി, ഇതും വായുവും വെളിച്ചവും സുഗമമാക്കി. സ്റ്റെയര്‍ കെയ്‌സിനോടു ചേര്‍ന്ന് ഓപ്പണ്‍ ടെറസിന്റെ ഭാഗത്ത് ഒരു ഭാഗം മുഴുവനായി ഗ്ലാസ് വാള്‍ നല്‍കിയിട്ടുണ്ട്. വടക്കു ഭാഗത്ത് നല്‍കിയ ഈ ഗ്ലാസ് വാള്‍ ആ വശത്തു നിന്നുള്ള അമിതമായ ചൂടിന്റെയും വെയിലിന്റെയും ആക്കം കുറയ്ക്കും.

keerthanam

അല്‍പം ചിലവാണെങ്കിലും ഗുണം കൂടുതലാണെന്നതാണ് ബ്രിക് വോള്‍ട്ട് ഹൗസിന്റെ പ്രത്യേകത എന്ന് പ്രവീണ്‍ പറയുന്നു. പറ്റാവുന്ന ഇടങ്ങളെല്ലാം ഉപയോഗപ്രദമാക്കുകയും ചെയ്തിട്ടുണ്ട്. പടികള്‍ കടന്നെത്തുന്നത് സിറ്റൗട്ടിലേക്കാണ്. സ്റ്റെയറിനു കീഴെ വരുന്ന ഭാഗമാണ് സിറ്റൗട്ടിനായി നല്‍കിയത്. പടിഞ്ഞാറു ഭാഗത്തു നിന്ന് നേരിട്ട് വെയില്‍ അടിക്കാതിരിക്കാന്‍ ജനലിനു പകരം ജാലി ബ്ലോക്കുകളാണ് ഇവിടെ നല്‍കിയത്, ഇത് വീടിനകത്തേക്കുള്ള വായുസഞ്ചാരവും കൂട്ടുന്നു.

keerthanam

സിറ്റൗട്ട് കടന്നെത്തുന്നത് ലിവിങ് റൂമിലേക്കാണ്, ഇവിടെ നിന്ന് ഒരു വുഡന്‍ വാളിനപ്പുറം ഡൈനിങ് ഹാള്‍. രണ്ട് ബെഡ്‌റൂം സ്റ്റോര്‍ റൂം , കിച്ചണ്‍, വര്‍ക്ക് ഏരിയ, കോമണ്‍ ടോയ്‌ലറ്റ് എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഡൈനിങ് ഹാളില്‍ നിന്നാണ് സ്റ്റെയര്‍ ആരംഭിക്കുന്നത്. ലിവിങ് റൂം, രണ്ട് ബാത് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, ഓപ്പണ്‍ ടെറസ് എന്നിവയാണ് മുകള്‍ നിലയിലുള്ളത്. ഇത്രയും ചെറിയ പ്ലോട്ടില്‍ നാല് ബെഡ്‌റൂമുകളും നാല് ബാത്‌റൂമുകളും ഉള്‍ക്കൊള്ളിച്ച് വീട് നിര്‍മിച്ചുവെന്നതാണ് ഡിസൈനിലെ ഹൈലൈറ്റ്.

keerthanam

മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചത് ചെലവ് കുറയാനും സഹായിച്ചുവെന്ന് ഡിസൈനര്‍ പറയുന്നു. വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറിനും വാര്‍ഡ്രോബുകള്‍ക്കും സ്റ്റെയര്‍കെയ്‌സിന്റെ ഹാന്‍ഡ് റെയിലിനുമൊക്കെ പ്ലൈവുഡ് ഉപയോഗിച്ച് പോളിഷ് ചെയ്യുകയാണ് ഉണ്ടായത്. ഒപ്പം കോട്ടാ ഫ്‌ളോറിങ് ചെയ്തതും ചെലവു കുറച്ചു. ചുരുങ്ങിയ ചെലവില്‍ മാര്‍ബിളിനു സമാനമായ ഫീലും ഇതു നല്‍കി.

Project Details

Location: Malappuram
Owner: Sunil S Nair
Designer: Praveen Ram(The South West Corner, Ph:9846314181, Email - theswcorner@gmail.com)
Cost:  30 Lakhs 
Area in Square Feet : 2000

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: cooling brick vault house my home