റ്റനോട്ടത്തില്‍ കുറേ ബോക്‌സുകള്‍ മനോഹരമായി അടുക്കി വച്ചിരിക്കുകയാണെന്നേ തോന്നൂ. കണ്ടംപററി സ്റ്റൈലിലുള്ള വീടുകളുടെ പ്രധാന ആകര്‍ഷണമാണിത്. ഇത്തരത്തില്‍ ഡിസൈന്‍ ചെയ്‌തൊരു വീടാണ് കണ്ണൂര്‍ ജില്ലയിലുള്ള അയ്മന്‍ ഹൗസ്. ഖത്തറില്‍ ബിസിനസ്സുകാരനായ സാദിഖ് ആണ് വീടിന്റെ ഉടമസ്ഥന്‍.

ആര്‍ക്കിന്‍സ് ഡിസൈന്‍സ് കണ്ണൂരിലെ ഇഷാദ് മുഹമ്മദും സുനിലും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തത്. അഞ്ചു ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്. ബോക്‌സ് പ്രൊജക്ഷന്‍സ് ആയിട്ടാണ് വീടിന്റെ എലിവേഷന്‍ ചെയ്തിരിക്കുന്നത്. എലിവേഷനോടു സാമ്യമുള്ള രീതിയിലാണ് ലാന്‍ഡ്‌സ്‌കേപ്പും മതിലും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലിവിങ് റൂം, ഡൈനിങ് റൂം, മാസ്റ്റര്‍ ബെഡ്‌റൂം എന്നിവയോടു ചേര്‍ന്ന് ഒരു എക്സ്റ്റീരിയര്‍ കോര്‍ട്ട് യാര്‍ഡും വീട്ടില്‍ നിര്‍മിച്ചിട്ടുണ്ട്. കാര്‍പോര്‍ച്ചിനുള്ളിലൂടെയും സിറ്റ്ഔട്ടിലൂടെയും രണ്ടുവഴികളാണ് വീട്ടിലേക്കുള്ളത്. 

സെമി ഓപ്പണ്‍ കണ്‍സപ്റ്റിലാണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ സ്വകാര്യതയ്ക്കായി ലിവിങ് റൂമും ഗസ്റ്റ് ബെഡ്‌റൂം ഇടതുവശത്തും വലതുവശത്തുമായി സെറ്റ് ചെയ്തിട്ടുണ്ട്. പ്രീമിയം ലുക്കിലാണ് മാസ്റ്റര്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്തത്. 

ഇരട്ടി ഉയരം, ഷോ വാള്‍, സെര്‍വിങ് കൗണ്ടര്‍, നീളത്തിലുള്ള വാഷ് ഏരിയ എന്നിവയാണ് ഡൈനിങ് ഹാളിലെ ഹൈലൈറ്റ്. ഇറ്റാലിയന്‍ മാര്‍ബിളാണ് വീടിന്റെ ഫ്‌ളോറിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

ഒരു മോഡേണ്‍ കിച്ചണും വര്‍ക്കിങ് കിച്ചണുമാണ് വീട്ടിലുള്ളത്. വൈറ്റ് തീമിലാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

Content Highlights: contemporary style home home plans