തൃശ്ശൂരിലെ പാട്ടുരായ്ക്കലിലുള്ള ഗ്രേഷ്യസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്
ആഡംബരത്തിനൊപ്പം സൗകര്യങ്ങളും സമ്മേളിക്കുന്ന ഇടം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി ആഡംബരത്തിന് ഒട്ടുംകുറവ് വരാതെയാണ് തൃശ്ശൂരിലെ പാട്ടുരായ്ക്കലിലുള്ള ബിസിനസ്സുകാരനായ ഗ്രേഷ്യസിന്റെയും ലിഷന്‍ ഗ്രേഷ്യസിന്റെയും 'അവന്തി' എന്നു പേരിട്ടിരിക്കുന്ന പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. എട്ടു സെന്റ് സ്ഥലത്ത് 3252 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്.
.jpg?$p=8384990&&q=0.8)
തൃശ്ശൂരിലെ വടക്കാഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.ബി. ഇന്‍ഫ്രയുടെ നേതൃത്വത്തില്‍ ആര്‍ക്കിടെക്ട് വിഗ്നേഷ് പി.എന്‍., സിവില്‍ എന്‍ജിനീയര്‍ വൈശാഖ് പി.എന്‍ എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 2021-ലായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്.
.jpg?$p=fad68fb&&q=0.8)
ഉള്ളില്‍ സൂര്യപ്രകാശം നിറയ്ക്കുന്ന, വിശാലമായ അകത്തളമുള്ള ഒരു വീട് എന്നതായിരുന്നു ഗ്രേഷ്യസിന്റെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം. വീടിന്റെ കിടപ്പുമുറികള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ ഒന്നിച്ചുകൊണ്ടുവരുന്ന ഓപ്പണായ പ്ലാന്‍ വേണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. ഈയൊരു പാറ്റേണിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതും.
.jpg?$p=6a12f4a&&q=0.8)
വീടിന്റെ രണ്ട് വശങ്ങള് റോഡിന് അഭിമുഖമായിട്ടാണ് ഉള്ളത്. അതിനാല്‍ ഈ രണ്ടുവശങ്ങിലും കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് വീടിന്റെ ഡിസൈന്‍ തീര്‍ത്തിരിക്കുന്നത്. ഭൂമിയില്‍ നിന്നും സ്വല്പം ഉയര്‍ത്തിയാണ് വീടിന്റെ തറനിരപ്പ്. അതിനാല്‍, അഞ്ച് പടികള്‍ കയറിവേണം സിറ്റൗട്ടിലേക്ക് എത്താന്‍. പക്ഷേ, ഈ പടികള്ക്കുമുണ്ട് പ്രത്യേകതകള്‍. ഒരേ വലിപ്പത്തിലുള്ള പടികള്‍ ഒഴിവാക്കി ലീനിയര്‍ ശൈലിയിലുള്ള പടികളാണ് നല്‍കിയിരിക്കുന്നത്. 'വോക്ക് വേ പ്ലസ് സിറ്റൗട്ട്' എന്ന ആശയമാണ് നടപ്പാക്കിയിരിക്കുന്നത്. ഷൂ റാക്ക്, പുറത്തുനിന്നു വരുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സിറ്റൗട്ടില്‍ തന്നെ കൊടുത്തിട്ടുണ്ട്. പര്‍ഗോള ഗ്ലാസ് കനോപിയാണ് ഇവിടെ റൂഫിങ് നല്‍കിയിരിക്കുന്നത്.
.jpg?$p=cc29bd4&&q=0.8)
സിറ്റൗട്ടില്‍ നിന്ന് നേരെ ഫോമല്‍ ലിവിങ് ഏരിയയിലേക്കാണ് എത്തുക. ഇവിടെന്നും ഫാമിലി ലിവിങ് കൊടുത്തിരിക്കുന്നു. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും പ്രത്യേകം വേര്‍തിരിക്കാതെ കൊടുത്തിരിക്കുന്നു. ഡൈനിങ് ഏരിയ ആകട്ടെ ഡബിള്‍ ഹൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇവിടുത്തെ ജനലുകള്‍ തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ജനലിന്റെ നടുഭാഗം ടഫണ്ട് ഗ്ലാസില്‍ ഫിക്സഡ് ആക്കിയിരിക്കുന്നു. മുകളിലും താഴെയും തുറക്കാവുന്ന തരത്തിലും കൊടുത്തിരിക്കുന്നു.
.jpg?$p=246738b&&q=0.8)
ഡൈനിങ് ഏരിയയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്ന രീതിയില്‍ ഓപ്പണ്‍ കിച്ചനാണ് ഈ വീടിന്റേത്. ഇതിനോട് ചേര്‍ന്ന് തന്നെ വാഷിങ് ഏരിയയും മറ്റ് സൗകര്യങ്ങളും നല്കിയിരിക്കുന്നു. കിച്ചനോട് ചേര്‍ന്ന് വര്‍ക്ക് ഏരിയ നല്‍കിയിട്ടുണ്ട്.. ഈ ഇടങ്ങളെല്ലാം ഓപ്പണ്‍ സ്റ്റൈലില്‍ കൊടുത്തിരിക്കുന്നതിനാല്‍ കിച്ചനില്‍ നില്ക്കുമ്പോള് തന്നെ സിറ്റൗട്ടിലേക്ക് നോട്ടമെത്തും.
.jpg?$p=aa62323&&q=0.8)
ഫാമിലി ലിവിങ് ഏരിയയില്‍നിന്നാണ് സ്റ്റെയര്‍കേസ് നല്‍കിയത്. തേക്കിലാണ് സ്റ്റെയര്‍കേസ് നിര്‍മിച്ചിരിക്കുന്നത്. ഹാന്‍ഡ് റെയിലിങ് ഗ്ലാസിലും കൊടുത്തു. സ്റ്റെയര്‍കേസ് കൂടുതല്‍ ഹൈലൈറ്റ് ചെയ്യാന്‍ വേണ്ടി അതിന് അഭിമുഖമായി വരുന്ന ഭിത്തിയില്‍ ഗ്രേ നിറത്തിലുള്ള പെയിന്റ് നല്കി. ഇവിടെതന്നെ ജാളിയും കൊടുത്തിരിക്കുന്നു. ഇതിലൂടെ, വീടിനുള്ളില്‍ സദാസമയം ശുദ്ധമായ വായുസഞ്ചാരം ഉറപ്പുവരുത്താന്‍ കഴിഞ്ഞു.
.jpg?$p=79c0b37&&q=0.8)
ഫാമിലി ലിവിങ്ങില്‍ നിന്നാണ് രണ്ട് കിടപ്പുമുറികളിലേക്കും പ്രവേശനം കൊടുത്തത്. ഇതില്‍ ഒന്ന് പാരന്റ് ബെഡ്റൂം ആണ്. വുഡന്‍ ഷെയ്ഡിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് ഗസ്റ്റ് ബെഡ്റൂം ആണ്.
.jpg?$p=2922c1a&&q=0.8)
അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയര്‍കേസ് എത്തിച്ചേരുന്നത്. ഇവിടെയാണ് ടി.വി. യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെനിന്നുതന്നെയാണ് രണ്ട് കിടപ്പുമുറികളിലേക്കും ആക്സസ് കൊടുത്തിരിക്കുന്നത്. ഇതില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്റൂമും മറ്റേത് കിഡ്സ് ബെഡ്റൂമുമാണ്. മാസ്റ്റര്‍ ബെഡ്റൂമിന്റെ ഒരു വശം ഗ്ലാസ് കൊടുത്തിരിക്കുന്നു. പിങ്ക്, വെളുപ്പ് നിറങ്ങള്‍ ചേര്‍ന്നുള്ള തീമിലാണ് കിഡ്സ് ബെഡ് റൂം തീര്‍ത്തിരിക്കുന്നത്. ഇവിടെ ഡ്രസ് ഏരിയ, സ്റ്റഡി ടേബിള്‍ എന്നിവയെല്ലാം കൊടുത്തിട്ടുണ്ട്.
എല്ലാ കിടപ്പുമുറികളിലും ഡ്രസ്സിങ് ഏരിയ, റൈറ്റിങ് ടേബിള്‍, അറ്റാച്ചഡ് ബാത്ത് റൂം എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്.
.jpg?$p=d83648f&&q=0.8)
ഫോര്‍മല്‍ ലിവിങ്ങിനോട് ചേര്‍ന്ന് തന്നെ പ്രയര്‍ റൂം കൊടുത്തിരിക്കുന്നു. ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലുകളാണ് നല്‍കിയത്. ജിപ്സം, മള്‍ട്ടിവുഡ്, പ്ലൈവുഡ് എന്നിവയാണ് സീലിങ്ങിന് കൊടുത്തിട്ടുള്ളത്. മള്‍ട്ടിവുഡിലാണ് കിച്ചന്റെ കാബിനുകള്‍ ചെയ്തിട്ടുള്ളത്. സീലിങ്ങില്‍ കുറെ ഭാഗങ്ങളില്‍ മൈക്കയും ലിവിങ് ഏരിയകളില്‍ പാര്ട്ടീഷന്സും പാനലിങ്ങും ചെയ്തിരിക്കുന്നത് വെനീര്‍ ഫിനിഷിലുമാണ്.
.jpg?$p=8a6554b&&q=0.8)
വളരെ ലളിതമായ ലൈറ്റിങ്ങാണ് ഭൂരിഭാഗവും നല്‍കിയിരിക്കുന്നത്. ഫോര്‍മല്‍ ലിവിങ്ങില്‍ ഒഴികെ ഇറ്റാലിയന്‍ സ്റ്റൈല്‍ തീര്‍ത്ത ലൈറ്റ്സ് ആണ് നല്‍കിയത്. ഡൈനിങ് ഏരിയയില്‍ അലങ്കാര വിളക്ക് കൊടുത്തിട്ടുണ്ട്. ഇതിലെ പ്രകാശം കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി രണ്ട് വശങ്ങളില് ഫിക്സഡ് ഗ്ലാസുകള്‍ നല്കി.
.jpg?$p=3ca10ba&&q=0.8)
വാര്ഡ്രോബുകളെല്ലാം മള്‍ട്ടിവുഡ്, വെനീര്‍, പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് നല്‍കിയിരിക്കുന്നത്. കിച്ചനിലാകട്ടെ കൗണ്ടര്‍ ടോപ്പ് വരുന്നത് വിട്രിഫൈഡ് സ്ലാബിലും തീര്‍ത്തിരിക്കുന്നു.
.jpg?$p=b4643a5&&q=0.8)
വീട്ടില്‍നിന്നും മാറിയിട്ട് ഫാബ്രിക്കേറ്റഡ് കാര്‍പോര്‍ച്ച് കൊടുത്തിരിക്കുന്നത്. സ്റ്റീലും ഗ്ലാസും കൊണ്ടാണ് കാര്‍പോര്‍ച്ച് പണികഴിച്ചിരിക്കുന്നത്.
.jpg?$p=48405e6&&q=0.8)
Project details
Owner : Gratious
Location : Patturaikkal, Thrissur
Architect: Vignesh P. N.
Civil Engineer: Vaisakh PN
Architect Firm: VB Infra ,Wadakkanchery, Thrissur
Ph: 8089405320
Content Highlights: classic style home, kerala home design, kerala design home, myhome, home plan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..