സാധാരണക്കാരന് മാതൃകയാക്കാം, ഇത് ഉടമസ്ഥന്‍ തന്നെ പണിത വീട്; ചെലവ് 10 ലക്ഷം


ജെസ്ന ജിന്റോ

ജിനീഷിന്റെ തന്നെ പ്ലാനിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

വയനാട് സുൽത്താൻ ബത്തേരി മാതമംഗലം സ്വദേശി ജിനീഷ് പി.വി.യുടെ വീട്

പത്ത് ലക്ഷം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളുമായി ഒരു വീടോ? കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അതിശയം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി-മൈസൂരു പാതയില്‍ മാതമംഗലം എന്ന സ്ഥലത്താണ് ജിനീഷ് പി.വി.യുടെയും കുടുംബത്തിന്റെയും ഈ വീട് സ്ഥിതി ചെയ്യുന്നത്. വിദേശത്ത് ഫെസേഡ് എന്‍ജിനീയറായ ജിനീഷ് തന്നെയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് വീട് പണി മുഴുവനും പൂര്‍ത്തിയായി. വീടിന്റെ നിര്‍മാണത്തിന് പത്ത് ലക്ഷം രൂപയാണ് ചെലവായത്. വീടിന്റെ തറയുടെ നിര്‍മാണം മുതലുള്ള പണികളെല്ലാം കരാര്‍ ഏല്‍പ്പിക്കുകയായിരുന്നു. നിര്‍മാണത്തിന് ഉപയോഗിച്ച മെറ്റീരിയലുകള്‍ അടക്കമാണ് കരാര്‍ കൊടുത്തത്. എന്നാല്‍, ഏതൊക്കെ മെറ്റീരിയല്‍ ഉപയോഗിക്കണമെന്ന് ജിനീഷ് കരാറുകാരോട് നിര്‍ദേശിച്ചിരുന്നു.

10 സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. 825 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട്ടില്‍ സിറ്റൗട്ട്, രണ്ട് കിടപ്പുമുറികള്‍, രണ്ട് ടോയ ലറ്റുകള്‍, ഡൈനിങ്, ലിവിങ് ഏരിയകള്‍, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്‍ എന്നിവയെല്ലാം ഒരൊറ്റ ഉപയോഗിച്ച മെറ്റീരിയലുകളുടെ ഗുണമേന്മയില്‍ യാതൊരുവിട്ടുവീഴ്ചയും ചെയ്യാതെയാണ് വീടിന്റെ നിര്‍മാണം.

''ഏകദേശം ഒന്‍പത് വര്‍ഷത്തോളമായി വിദേശത്തായിരുന്നതിനാല്‍ ഓപ്പണ്‍ ശൈലിയിലുള്ള അടുക്കളയും ലിവിങ്, ഡൈനിങ് ഏരിയകളും എനിക്ക് ഏറെ സ്വീകാര്യമായിരുന്നു. അതിനാല്‍ ഈ വീടിന് ഈ ശൈലി തന്നെ സ്വീകരിച്ചു. അടുക്കളയോട് ചേര്‍ന്ന് തന്നെ സ്‌റ്റോര്‍ റൂം നിര്‍മിച്ചിട്ടുണ്ട്. യു.പി.എസ്, വാഷിങ് മെഷീന്‍, വാട്ടര്‍ പ്യൂരിഫയര്‍, ഇലക്ട്രിക് കെറ്റില്‍, മൈക്രോവേവ് അവന്‍ എന്നിവയെല്ലാം വയ്ക്കാനുള്ള സൗകര്യം ഈ സ്‌റ്റോര്‍ റൂമിനുണ്ട്.''-ജിനീഷ് പറഞ്ഞു. കിച്ചനിലെ കൗണ്ടറിന് മൂന്ന് മീറ്ററോളം നീളം ഉണ്ട്. പാചകം ചെയ്യുന്നതിന് ഇത് തന്നെ ധാരാളമാണ്. അതിനാല്‍ വര്‍ക്ക് ഏരിയ പ്രത്യേകമായി കിച്ചനോട് ചേര്‍ന്ന് നിര്‍മിച്ചില്ല-ജിനീഷ് കൂട്ടിച്ചേര്‍ത്തു.

പഴയൊരു വീടിന്റെ തറ പുതിയ വീട് ഇരിക്കുന്നിടത്ത് ഉണ്ടായിരുന്നു. വീടിന്റെ ബലത്തെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ കരിങ്കല്ലിന് പകരം കോളം വാര്‍ത്ത് പ്ലിന്ത് ബീമിലാണ് തറ ഒരുക്കിയത്.

ചുമര് നിര്‍മാണത്തിനുള്ള കട്ട ബെംഗളൂരുവില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഒരു ജര്‍മന്‍ കമ്പനി നിര്‍മിക്കുന്ന പോറോതേം ബ്രിക്(porotherm bricks) കൊണ്ടാണ് ചുമര്‍ നിര്‍മാണം. ബെഞ്ചും ഡൈനിങ് ടേബിളും ജിനീഷ് തന്നെ ഡിസൈന്‍ ചെയ്താണ് നിര്‍മിച്ചത്. ജി.ഐ. പൈപ്പില്‍ ഫ്രെയിം ഉണ്ടാക്കിയ ശേഷം പ്ലൈവുഡിലാണ് ഡൈനിങ് ടേബിളും ബെഞ്ചും നിര്‍മിച്ചത്. ബെഞ്ച് ആയതിനാല്‍ സ്ഥലം ലാഭിക്കാന്‍ കഴിഞ്ഞു.

വിട്രിഫൈഡ് ടൈല്‍ ആണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.
ലിന്റല്‍ വാര്‍ത്തപ്പോള്‍ തന്നെ വയറിങ്ങിനുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. ഇത് പിന്നീടുള്ള കുത്തിപ്പൊളിക്കല്‍ ലാഭകരമാക്കി. ചെലവ് ചുരുക്കിയതിനു പുറമെ സമയനഷ്ടവും കുറയ്ക്കാന്‍ കഴിഞ്ഞു. പിന്നീട് സ്വിച്ച് ബോര്‍ഡിന് വേണ്ടി മാത്രമാണ് ചുമര് കുത്തിപ്പൊളിക്കേണ്ടി വന്നത്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണെന്നും എന്നാല്‍ വിജയകരമായിരുന്നുവെന്നും ജീനീഷിന്റെ അനുഭവ സാക്ഷ്യം. ജി.ഐ. പൈപ്പിൽ ഫെൻസിങ് മാതൃകയിലാണ് ഗേറ്റിന്റെ നിർമാണം.

ചെലവ് ചുരുക്കിയ ഘടകങ്ങള്‍

  • സിമന്റ് കൊണ്ടുള്ള കട്ടിളയാണ് മുഴുവനും ഉപയോഗിച്ചിരിക്കുന്നത്.
  • വീടിന്റെ ഉള്ളില്‍ വാതിലുകളെല്ലാം റെഡിമെയ്ഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
  • റൂഫിങ്ങിന് സ്‌ട്രെസ് വര്‍ക്ക് ചെയ്ത് ഓട് പാകി. ക്ലാസിക് സെറാമിക് ഓട് ആണ് പാകിയത്.
  • ചുമരിന്റെ രണ്ട് വശവും പ്ലാസ്റ്ററിങ് ഒഴിവാക്കി. പകരം ബ്രിക് പെയിന്റ് ചെയ്ത ശേഷം ടൈല്‍ ഗാര്‍ഡ് പൂശി.
  • വയറിങ് പൈപ്പ് മുഴുവന്‍ ലിന്റല്‍ വാര്‍ത്തപ്പോള്‍ തന്നെ കൊടുത്തു. വയറിങ്ങിന് രണ്ട് ദിവസത്തെ ജോലികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
  • വളരെ ലളിതമായ ഇന്റീരിയറും ഫര്‍ണിച്ചറുകളും.

Project details

Owner : Jineesh P.V.

Location : Mathamangalam, Wayanad

Design&Plan : Jineesh P.V.

Ph: 8848765734, 971544801265

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Content Highlights: budget home, myhome, veedu, kerala home designs, home plans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented