കോഴിക്കോട് ഓമശ്ശേരിയിലുള്ള ഷറഫുദീന്റെ വീട്
രണ്ട് കിടപ്പുമുറികളോട് കൂടിയ ലളിതമായ ഒരുനില വീട് വേണമെന്നാണ് ഡിസൈനറായ സാലിഹിനെ വീട് പണിയേല്പ്പിക്കുമ്പോള് കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ഷറഫുദീന്‍ ആവശ്യപ്പെട്ടത്.കർഷക ദമ്പതിമാരായ ഷറഫുദീന്റെയും ഭാര്യ അഫീഫയുടെയും ആഗ്രഹത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ ലാളിത്യം നിറഞ്ഞ വീടാണ് സാലിഹിന്റെ നേതൃത്വത്തിലുള്ള മാക് എന്‍ജിനീയേഴ്സ് ആന്‍ഡ് ബില്‍ഡേഴ്സ് നിര്‍മിച്ചു നല്‍കിയത്.

2020 ഒക്ടോബറിലാണ് വീടിന്റെ നിര്‍മാണം തുടങ്ങിയത്. 2021 നവംബറില്‍ പാലുകാച്ചല്‍ ചടങ്ങ് നടത്തി.
സമീപത്തെ 'എല്‍' ആകൃതിയിലുള്ള റോഡിന് അനുസൃതമായാണ് വീടിന്റെ നിര്‍മാണം. രണ്ട് ദിശകളില്‍നിന്ന് കാഴ്ച ലഭിക്കുന്നത് കൊണ്ട് സിറ്റൗട്ട് രണ്ട് മുഖങ്ങളോടു കൂടിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആറ് സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 700 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. സ്റ്റൗട്ട്, ലിവിങ് കം ഡൈനിങ് ഏരിയ, കിടപ്പുമുറികള്‍, ഒരു കോമണ്‍ ടോയ്ലറ്റ്, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഈ സ്ഥലത്ത് ആദ്യമുണ്ടായിരുന്ന വീടിന്റെ തറ പൊളിച്ച് അതിന്റെ കരിങ്കല്ല് ഉപയോഗിച്ചാണ് പുതിയ വീടിന്റെ തറ കെട്ടിയത്. ബേസ്മെന്റ് വെട്ടുകല്ല് ഉപയോഗിച്ചും നിര്‍മിച്ചു.

മണ്ണുകൊണ്ടുള്ള ഇന്റര്‍ലോക്ക് ഇഷ്ടികകൊണ്ടാണ് വീടിന്റെ മുഴുവന്‍ നിര്‍മാണവും. വീടിന് മുഴുവനായും ലിന്റല്‍ നല്‍കിയിട്ടുണ്ട്. സിറ്റൗട്ടിന്റെയും കിച്ചന്റെയും റൂഫിങ് കോണ്‍ക്രീറ്റ് ചെയ്തു. ശേഷിക്കുന്ന ഭാഗം ട്രെസ് വര്‍ക്ക് ചെയ്ത് ഓടുപാകി. പഴയ ഓട് വാങ്ങി വൃത്തിയാക്കിയശേഷം പെയിന്റ് അടിച്ച് പാകുകയായിരുന്നു.
വീടിന്റെ ജനലുകളും വാതിലുകളും കട്ടിലുള്പ്പടെയുള്ള ഫര്‍ണിച്ചറുകളും തടിയില്‍ തന്നെയാണ് തീര്‍ത്തത്. മഹാഗണിയുടെ തടിയാണ് ഇതിനായി ഉപയോഗിച്ചത്. ജനലുകളും വാതിലുകളും ഫര്‍ണിച്ചറുകളും തടിയില്‍ തന്നെ നിര്‍മിക്കണമെന്ന് ഷറഫുദീന്‍ താത്പര്യമുണ്ടായിരുന്നു.

വിട്രിഫൈയ്ഡ് ടൈലുകളാണ് വീടിന്റെ ഫ്റോളിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. എപോക്സി ചെയ്താണ് ടൈല്‍ വിരിച്ചിരിക്കുന്നത്. വായുവും വെളിച്ചവും പരമാവധി വീടിനുള്ളിലേക്ക് കയറുന്ന വിധത്തില്‍ വിശാലമായ ജനലുകളാണ് നല്‍കിയിരിക്കുന്നത്.
ഗ്യാസ്, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ വയ്ക്കുന്ന തരത്തിലാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. അടുക്കളയ്ക്ക് പുറത്തായി പുകയുള്ള അടുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
Project Details
Owner: Mr. Sharafudheen
Location: Omassery, Kozhikode
Total Square Feet: 700
Designer: Muhammed Salih M.K.
Maak Engineers and builders, Chullikkaparambu, Kozhikode
Ph: 9645332406
Content highlights: budget home nine lakh expenditure kozhikode omassery kerala home style kerala home design
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..