ണ്ട് കിടപ്പുമുറികള്‍, അടുക്കള, സിറ്റൗട്ട്, ഡൈനിങ്... ഇത് മനസ്സില്‍വെച്ച് വീട് നിര്‍മാണം തുടങ്ങിയാല്‍, അഞ്ചു ലക്ഷത്തിലൊതുക്കാം. ഇങ്ങനെയൊരു വീടാണ് ബാലുശ്ശേരിക്കടുത്തുള്ള ഭാസ്‌കരന്റേത്. 

വീടിന്റെ ഭിത്തി വെട്ടുകല്ലിലാണ്. മരത്തിന്റെ ഉപയോഗം ഈ വീട്ടില്‍ തീരെയില്ലെന്നു തന്നെ പറയാം. മരത്തിനു പകരം സിമന്റാണ്. വാതിലും ജനാലയുമെല്ലാം സിമന്റ് വച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്നിട്ട് വുഡന്‍ ഫിനിഷ് നല്‍കുന്ന പെയിന്റ് അടിച്ചു. മരപ്പണി കുറഞ്ഞപ്പോള്‍, പൈസയും അത്ര കുറഞ്ഞു. 

കടല്‍ക്കാറ്റേറ്റ് ഉറങ്ങാം, കടല്‍ കണ്ടുണരാം, കൗതുകങ്ങള്‍ ചിപ്പിയിലൊളിപ്പിച്ച ബീച്ച് ബംഗ്ലാവ്; വീഡിയോ കാണാം

ക്ലേ ടൈല്‍, സിമന്റ് കൊണ്ട് വാതില്‍

* ക്ലേ ടൈലാണ് നിലത്ത് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്വയര്‍ഫീറ്റിന് 30-35 രൂപയേ വരൂ. 
* ജനാലകളും വാതിലുകളും സിമന്റിലാണ് നിര്‍മിച്ചിരിക്കുന്നത്. 

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

ഏകദേശ ചെലവ്

ബോളാര്‍- 30000, ലാറ്ററൈറ്റ് സ്റ്റോണ്‍- 60000, സിമന്റ്- 57000, എം സാന്‍ഡ്- 26,000- മെറ്റല്‍- 19000, സ്റ്റീല്‍- 40000, ലേബര്‍ ചാര്‍ജ്- 108000, ഇലക്ട്രിക്കല്‍- 40000, പ്ലംബിങ്- 30000, ഫ്‌ളോറിങ്- 40000, പെയിന്റിങ്- 20000, വാതിലുകള്‍-ജനാലകള്‍- 30000.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights:budget home for five lakhs