ജ്യോതിസ് എന്ന ഈ വീട്ടിന് പ്രഭ ഏറെയാണ്. വെയിലേറ്റ് തിളങ്ങുന്ന വീട്. മുന്നിലെ വലിയ തോട്ടത്തില്‍നിന്ന് വീശുന്ന തണുത്ത കാറ്റ്. ഏത് കാലാവസ്ഥയിലും വെള്ളവും വെളിച്ചവും യഥേഷ്ടം ലഭിക്കുന്ന  സ്വയം പര്യാപ്തമായ വീടാണ് വടകര ലോകനാര്‍കാവിലെ ജ്യോതിസ്. 

house

നിരവധി വീടുകള്‍ രൂപകല്പന ചെയ്ത ആര്‍ക്കിടെക്റ്റായ ഷിബു സ്വന്തമായൊരു വീടൊരുക്കുമ്പോള്‍ സ്ഥലത്തിന്റെയും പ്രകൃതിയുടെയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് സ്വപ്നഗൃഹം പണിതത്. 40 സെന്റ് സ്ഥലത്ത് 5000 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടൊരുക്കിയത്. വീടൊരുക്കുന്നത് ഉടമയറിയരുതെന്നാണ് ചൊല്ല്. അങ്ങനെ രണ്ട് വര്‍ഷം കൊണ്ടാണ് ഈ വീട് നിര്‍മിച്ചത്.

house
സിറ്റൗട്ട്

''ലൈറ്റ് ആന്‍ഡ് വെന്റിലേഷന്‍ നന്നായി ഉപയോഗപ്പെടുത്തുന്ന വീട്, അതായിരുന്നു സ്വപ്നം. ആവശ്യങ്ങള്‍ ചേര്‍ത്തുവെച്ചൊരു വീട് അങ്ങനെയായിരുന്നു തുടക്കം. അതിന്റെ സ്‌ക്വയര്‍ഫീറ്റ് പോലും ചിന്തിക്കുന്നത് വീട് പൂര്‍ത്തിയായതിനുശേഷമാണ്.'' ഷിബു പറഞ്ഞു. കരിങ്കല്ല് പാകിയ മുറ്റം, അതിനിരുവശത്തുമായി ലോണ്‍ വിരിച്ച ചെറിയ ഗാര്‍ഡന്‍. 

house
സ്വീകരണമുറി 

നീണ്ട വരാന്തയോട് ചേര്‍ന്ന് സിറ്റൗട്ട്. അതില്‍ ഹൈലൈറ്റ്‌സായി നില്‍ക്കുന്നത് കരിങ്കല്‍പാളികളും മരവും പതിപ്പിച്ച നാല് തൂണുകളാണ്. മുറിയിലെ ഫാന്‍സി ലൈറ്റുപോലും മരത്തില്‍ തീര്‍ത്തതാണ് എന്നത് മറ്റൊരുകൗതുകം. 

സിറ്റൗട്ടിലെ അലങ്കാരമായി കൊത്തുപണികളോടുകൂടിയ മരത്തിന്റെ നാല് കസേരകള്‍. ലൈറ്റ് കളര്‍ പെയ്ന്റ് ചെയ്ത വീടിന് മരത്തിന്റെ ഇന്റീരിയര്‍ വര്‍ക്ക് എലഗന്റ് ലുക്ക് സമ്മാനിക്കുന്നു.

kitchen
പാന്‍ട്രി 

സിറ്റൗട്ടില്‍നിന്ന് നേരെ കടക്കുന്നത് വരാന്തയിലേക്കാണ്. വരാന്തയുടെ വലതുഭാഗത്ത് ചെറിയൊരു കോര്‍ട്ട് യാര്‍ഡുണ്ട്. കാറ്റും വെളിച്ചവും നേരെ പതിക്കുന്ന സ്ഥലം. അതിന് മുകളിലെ പര്‍ഗോളയില്‍ ടഫന്‍ഡ് ഗ്ളാസ് പതിച്ചിട്ടുണ്ട്. കോര്‍ട്ട്യാര്‍ഡ് ഒരു ചുവര്‍ ക്‌ളാഡിങ് സ്റ്റോണ്‍ പതിച്ച് എല്‍.ഇ.ഡി ലൈറ്റ് ബോക്‌സുകള്‍ വെച്ച് ഷോവാളായി മാറ്റിയിട്ടുണ്ട്. നടുമുറ്റത്തെ പ്രധാന ആകര്‍ഷണം ആട്ടുകട്ടിലാണ്.

bed
 ബെഡ്‌റൂം 

വരാന്തയുടെ ഇടതുഭാഗത്താണ് ലിവിങ് ഏരിയയും പേഴ്‌സണല്‍ ഓഫീസും. ലിവിങ് ഏരിയയില്‍ എല്‍ ഷേപ്പില്‍ കസ്റ്റമൈസ്ഡ് ലതര്‍ സോഫാസെറ്റും വുഡന്‍ സീലിങ്ങും ലിവിങ് സ്‌പേസിനെ ശ്രദ്ധേയമാക്കുന്നു.

അത് മുറിക്ക് ഏറെ ഒതുക്കം നല്‍കുന്നു. ഇരിപ്പിടത്തിന് പുറകിലായുള്ള ഷോകേസ്, ടീപോയ്, എല്‍ ഇ ഡി സിസ്റ്റം എന്നിവയാണ് മുറിക്കകത്തെ പ്രധാന ഇന്റീരിയര്‍ പ്രോപ്പര്‍ട്ടികള്‍. ഷോകേസ് ചുവരും വുഡന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. 

gud
വരാന്ത

ലിവിങ് ഏരിയയില്‍നിന്ന് പേഴ്‌സണല്‍ ഓഫീസ് റൂമിലേക്ക് കയറാം. ഗ്ളാസ് കൊണ്ടാണ് അതിന്റെ ചുവര്‍ വേര്‍തിരിച്ചത്. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ ഈ മുറി ഉപയോഗിക്കാം.

കോര്‍ട്ട്യാര്‍ഡിനോട് ചേര്‍ന്നാണ് മാസ്റ്റര്‍ ബെഡ് റൂം. ക്ളാസിക് വുഡന്‍ ടച്ചിലാണ് ഈ ബെഡ് റൂം ഇന്റീരിയര്‍ പ്ളാന്‍ ചെയ്തത്. പ്‌ളൈ വെനീറയിലാണ് മുറിക്കുള്ളിലെ ഷോകേസും അലമാരകളും ബെഡ് സൈഡ് ടേബിളും തീര്‍ത്തത്. ഇടയ്ക്കിടെ, ഇന്റീരിയറില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം വര്‍ക്കുകൊണ്ട് ചെലവ് കുറയ്ക്കാം.

balcony
സ്റ്റെയര്‍കെയ്‌സ് ലാന്റിങ്ങ് 

അറ്റാച്ച്ഡ് ബാത്ത് റൂമില്‍ വിതാര വാഷ് ബേസിനും ഗ്ളാസ് ബാത്ത് പാര്‍ട്ടീഷനും നിറ്റ്‌കോ ആന്റിക് ടൈലുമാണ് ഉപയോഗിച്ചത്. ടോപ്പ് പര്‍ഗോളയിലൂടെ ബാത്ത് റൂമില്‍ നാച്വറല്‍ ലൈറ്റ് നന്നായി കടന്നുവരുന്നുണ്ട്.

build
  സ്വീകരണമുറി  

വരാന്ത നേരെ എത്തുന്നത് ഡൈനിങ് ഹാളിലേക്കാണ്. ഗ്ളാസ് ടോപ്പ് വുഡന്‍ ടേബിളും പത്ത് വുഡന്‍ചെയറുകളും അടങ്ങിയ വിശാലമായ ഡൈനിങ് ഹാളാണിത്. അതിന്റെ റൂഫ് വുഡന്‍ ഷീറ്റില്‍ ഇന്റീരിയര്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടിഷനുവേണ്ടി ഫ്ളവര്‍ ഡിസൈനുള്ള വാള്‍പേപ്പറും പതിച്ചിട്ടുണ്ട്. 

bedroom
ബെഡ്‌റൂം

അവിടെനിന്ന് വലത്തോട്ടിറങ്ങിയാല്‍ ഫാമിലി സിറ്റിങ്ങില്‍ എത്താം. എല്‍.ഇ.ഡി. ടി വി സിസ്റ്റവും വൈറ്റ് ലെതര്‍ സെറ്റിയും സെറ്റ് ചെയ്ത മുറിയുടെ നിലത്ത് വുഡന്‍ ടൈലാണ് പാകിയത്. ഇരിപ്പിടത്തിന് പുറകുവശത്തെ ചുവരില്‍ വാള്‍പേപ്പര്‍ ഒട്ടിച്ച് അലങ്കരിച്ചിട്ടുണ്ട്. അതില്‍നിന്ന് കുട്ടികളുടെ ബെഡ് റൂമിലേക്ക് കടക്കാം. 

side
മുകളിലെ സൈഡ് വെര്‍ട്ടിക്കല്‍ പര്‍ഗോള 

സ്ളൈഡിങ് വാര്‍ഡ്രോബും വുഡന്‍ ഇന്റീരിയറും പിങ്ക് ബെഡും ചേര്‍ന്ന കോമ്പിനേഷനിലാണ് റൂം ഒരുക്കിയത്. രണ്ട് ബെഡ്‌റൂമുകളാണ് താഴെയുള്ളത്.

kabord
സ്വീകരണ മുറിയിലെ ഷോ വാള്‍

ഡൈനിങ് ഏരിയയുടെ പുറകുവശത്തെ ഡോര്‍ കം വിന്‍ഡോ തുറന്നാല്‍ ഔട്ട് ഡോര്‍ കോര്‍ട്ട്യാര്‍ഡില്‍ എത്താം. മുറ്റത്തെ ഇരിപ്പിടങ്ങളും വാട്ടര്‍ ഫൗണ്ടൈനും ഒരു വശത്തെ ചുവരില്‍ തീര്‍ത്ത ബുദ്ധന്റെ സിമന്റ് റിലീഫും ഏരിയയുടെ മാറ്റ് കൂട്ടുന്നു. ഫാമിലി മീറ്റുകള്‍ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്.

3
ഔട്ട് ഡോര്‍ കോര്‍ട്ടിയാഡ് 

ഡൈനിങ് ഹാളില്‍നിന്ന് ഒന്നാം നിലയിലേക്കും കിച്ചണിലേക്കുമുള്ള വഴി പിരിയുന്നു.മോഡുലര്‍ കിച്ചന്‍, ഫ്രിഡ്ജ്, ഇലക്ട്രിക് അവന്‍, മിക്‌സി എന്നിവചേര്‍ന്നതാണ് പാന്‍ട്രി. ഏറെ വിശാലമാണത്. അതിനോട് ചേര്‍ന്ന് തന്നെ ഒരു ക്വിക് ഡൈനിങ് ടേബിളും ഉണ്ട്. വൈറ്റ് ടൈലുകള്‍ കൊണ്ടാണ് കിച്ചന്‍ ചുമര്‍ അലങ്കരിച്ചത്. 

dinging home
ഡൈനിങ്ങ് ഏരിയ 

വുഡന്‍ അലമാരകളും കാബിനും കിച്ചന്‍ ചുവരുകള്‍ക്ക് മാറ്റു കൂട്ടുന്നു. അതിനോടുചേര്‍ന്നു തന്നെയാണ് വര്‍ക്കിങ് കിച്ചന്‍. അതിന്റെ അണ്ടര്‍ ഗ്രൗണ്ടിലായി ചെറിയൊരു സ്റ്റോര്‍ റൂമും സെര്‍വന്റ് റൂമും ഉണ്ട്. 

balcony
 ഒന്നാം  നിലയിലേക്കുള്ള സ്റ്റെയര്‍കെയ്‌സ്

ഡൈനിങ് ഹാളില്‍നിന്നാണ് ഒന്നാം നിലയിലേക്കുള്ള സ്റ്റെയര്‍ കേസ് തുടങ്ങുന്നത്. അതിനടിയിലെ സ്ഥലം സ്റ്റഡി റൂമായി സെറ്റ് ചെയ്തിട്ടുണ്ട്. തേക്ക് മരത്തിലാണ് ഗോവണിയുടെ കൈവരികളും നിലവും തീര്‍ത്തത്. അതിനോട് ചേര്‍ന്നുള്ള ചുവര്‍ കരിങ്കല്‍ ടൈലുകള്‍ പതിച്ച ഷോവാളാക്കിയിട്ടുണ്ട്. 

house
 കോര്‍ട്ട് യാഡിലെ ആട്ടുകട്ടിലും നാച്വറല്‍ സ്‌റ്റോണ്‍ ക്ലാഡിങ്ങും

രണ്ട് ബെഡ് റൂമുകളാണ് മുകളിലെ നിലയിലുള്ളത്. ബെഡ് റൂമില്‍ നിന്നു നോക്കിയാല്‍ കോര്‍ട്ട്യാര്‍ഡ് കാണാം. അതു വഴി നാച്വറല്‍ ലൈറ്റ് മുകളിലെത്തും.

 മുകളിലെ ലിവിങ് ഏരിയയില്‍നിന്ന് വലിയ ഓപ്പണ്‍ ടെറസ്സിലേക്കും ബാല്‍ക്കണിയിലേക്കും വാതില്‍ തുറക്കാം. ബാല്‍ക്കണിയുടെ രണ്ട് ഭാഗത്തായി ഗ്രാനൈറ്റ് പതിച്ച തിണ്ണകളുണ്ട്. സൈഡ് വെര്‍ട്ടിക്കല്‍ പര്‍ഗോളകളാണ് മുകളിലെ ഷോ ഏരിയയുടെ കാഴ്ചയെ സമ്പന്നമാക്കുന്നത്. കണ്ടംപററി വീടിന്റെ എല്ലാ സാധ്യതകളും സൗന്ദര്യവും സമന്വയിപ്പിച്ച സ്വപ്നവീടാണിത്. 

house owner
ഗൃഹനാഥനും ആര്‍ക്കിടെക്റ്റുമായ ഷിബുവും കുടുംബവും 

 ഒക്ടോബര്‍ 2017 ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്

  സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം