.jpg?$p=9dc596a&f=16x10&w=856&q=0.8)
ചാവക്കാടിന് സമീപം ഒരുമനയൂരിലുള്ള ബിനിയാസിന്റെ വീട്
നാച്ചുറല്‍ സ്റ്റോണ്‍ പാകിയ വിശാലമായ മുറ്റം കടന്ന് എത്തുമ്പോള്‍ സ്വീകരിക്കുന്നത് പച്ചപ്പ് പുതച്ച് നില്ക്കുന്ന ലോണ്‍. ഇവിടെനിന്നും യൂറോപ്യന്‍ ശൈലിയിലുള്ള സിറ്റൗട്ടാണ് അതിഥികളെ സ്വാഗതം ചെയ്യുക. തൃശ്ശൂരിലെ ചാവക്കാട് ഒരുമനയൂര്‍ എന്ന സ്ഥലത്താണ് പ്രവാസിയായ ബിനിയാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 20 സെന്റ് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ ആകെ വിസ്തീര്‍ണം 3750 ചതുരശ്രഅടിയാണ്.
.jpg?$p=99d15b5&w=610&q=0.8)
2020 ഓഗസ്റ്റില്‍ നിര്‍മാണം തുടങ്ങിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് 2021 ഡിസംബറിലായിരുന്നു. തൂവെള്ള പെയിന്റ് പൂശി അറബിക് ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ വീട് കുട്ടികള്‍ക്ക് കളിക്കുന്നതിന് വിശാലമായ സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.
.jpg?$p=6b2ea1a&w=610&q=0.8)
മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവെക്സ് ഡിസൈന്‍ സ്റ്റുഡിയോയിലെ ഡിസൈനറായ മസീന് പി., ഇന്റീരിയര്‍ ഡിസൈനര്‍ മുഹമ്മദ് അബ്രാര്‍ എന്നിവര്‍ ചേര്‍ന്നാണ് തികച്ചും സമകാലീനശൈലിയില് തീര്‍ത്ത ഈ ഇരുനില വീട് നിര്‍മിച്ചിരിക്കുന്നത്. മലപ്പുറം മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഡെക്കോര്(DeDecor) ആണ് വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്.
അറ്റാച്ച്ഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികള്‍, പ്രയര്‍ ഏരിയ, രണ്ട് അടുക്കളകള്‍, ഫോര്‍മല്‍, ഫാമിലി ലിവിങ് ഏരിയകള്‍, ഔട്ട്ഡോര്‍ കോര്‍ട്ട് യാര്‍ഡ്, ഡൈനിങ് ഹാള്‍ എന്നിവയാണ് വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങള്‍.
.jpg?$p=23beb9e&w=610&q=0.8)
അറ്റാച്ച്ഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, കിഡ്സ് പ്ലേ ഏരിയ എന്നിവയാണ് ഫസ്റ്റ്ഫ്ളോറിലെ പ്രധാനസൗകര്യങ്ങള്‍.
അറബിക് ശൈലിയിലുള്ള വീട് വേണമെന്നാണ് വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നതിന് മുമ്പ് ബിനിയാസ് ആവശ്യപ്പെട്ടത്. അതിനാല്‍ അറബിക്-യൂറോപ്യന്‍ ഫ്യൂഷല്‍ രീതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള പ്ലേ ഏരിയയ്ക്കും വളരെ പ്രധാന്യം നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറ്റത്തെ വിശാലമായ പൂന്തോട്ടവും ബിനിയാസിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. വീടിനുള്ളിലെ കോര്‍ട്ട് യാര്‍ഡിന് വലുപ്പം കുറവാണെന്ന് തോന്നിയതിനാല്‍ പുറമെയും പ്രത്യേകം കോര്‍ട്ട് യാര്‍ഡ് കൊടുത്തു. പിന്നീട് വലിയതോതില്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്യാന്‍ ഇടവരരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍, ഉപയോഗിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയും വരുത്തിയിട്ടില്ല-ഡിസൈനര്‍ മസീന് പറഞ്ഞു.
.jpg?$p=9b9581e&w=610&q=0.8)
വീടിന്റെ ഡിസൈനിലെന്ന പോലെ ഇന്റീരിയര്‍ ഡിസൈനിങ്ങിലും അറബിക്, യൂറോപ്യന്‍ ശൈലി തന്നെയാണ് പിന്തുടര്ന്നിരിക്കുന്നത്. അതേസമയം, പ്രീമിയം ക്വാളിറ്റിയും നിലനിര്‍ത്തിയിരിക്കുന്നു. ലിവിങ് ഏരിയ മുതല്‍ കിടപ്പുമുറികളില്‍ വരെ സമകാലീന ശൈലിയിലുള്ള ഡിസൈന്‍ തന്നെയാണ് പിന്തുടര്ന്നിരിക്കുന്നത്. അലങ്കാര വിളക്കുകള്‍ ഒഴിവാക്കി, നല്ല വെളിച്ചം കിട്ടുന്ന ചെറിയ ലൈറ്റുകളാണ് ഭൂരിഭാഗം മുറികളിലും ഉപയോഗിച്ചിരിക്കുന്നത്.
സിറ്റൗട്ട്, വരാന്ത എന്നിവടങ്ങളിലെല്ലാം ഇറ്റാലിയന്‍ മാര്‍ബിളാണ് വിരിച്ചിട്ടുള്ളത്. ഇതൊഴികെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും ഗ്ലോസി വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. കിച്ചനില്‍ മാത്രം മാറ്റ് ഫിനിഷിങ്ങിലുള്ള ടൈല്‍ വിരിച്ചു.
സ്റ്റെയര്‍കേസിന്റെ സ്റ്റെപ്പുകളെല്ലാം ഐവറി നിറത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ലെപോത്ര ഗ്രാനൈറ്റ് പാകിയിരിക്കുന്നു. ഔട്ട്ഡോര്‍, ഇന്‍ഡോര്‍ കോര്‍ട്ട് യാര്ഡുകളിലാകട്ടെ വുഡന്‍ പ്രിന്റഡ് ടൈലുകളാണ് പാകിയിട്ടുള്ളത്.
.jpg?$p=02b67ab&w=610&q=0.8)
വീടിന്റെ ഡബിള്‍ ഹൈറ്റ് വരുന്നിടത്തെല്ലാം ഓട്ടോമാറ്റിക് കര്‍ട്ടനുകള്‍ കൊടുത്തിരിക്കുന്നു. ഫാക്ടറി ഫിനിഷിങ്ങിലുള്ള മറൈന്‍ പ്ലൈവുഡിലാണ് ഫര്‍ണിച്ചറുകളെല്ലാം നിര്‍മിച്ചിരിക്കുന്നത്. എല്ലാം ഫാക്ടറിയില്‍ നിര്‍മിച്ച് നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു. എല്ലാ ഫര്‍ണിച്ചറുകള്‍ക്കും ലൈഫ്ടൈം ഗ്യാരന്റിയും നല്കുന്നു.
വീടിന്റെ വാതിലുകളെല്ലാം തേക്കിലും വാക വുഡിലുമാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റെയര്‍കേസിന്റെ ഹാന്ഡ്റെയ്ലും ഇതിലാണ് ചെയ്തിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറിലുള്ള മാസ്റ്റര്‍ ബെഡ്റൂമിലാണ് വീടിന്റെ സി.സി.ടി.വി. ആക്സസ് മുതലായ നിയന്ത്രണങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇതേ സൗകര്യം ഫസ്റ്റ് ഫ്ളോറിലെ ഒരു കിടപ്പുമുറിക്കും നല്‍കിയിട്ടുണ്ട്. ഗ്ലാസ് കൊണ്ട് പാര്ട്ടീഷന് ചെയ്തിട്ടുള്ള ബാത്ത്റൂമാണ് കിടപ്പുമുറികള്ക്കുള്ളത്. ഇതിനുപുറമെ മൂന്നായി തിരിച്ച വാര്‍ഡോബ്, ഡ്രോവര് യൂണിറ്റ്, റിലാക്സിങ് ചെയര്‍, ബെഡ് സൈഡ് ടേബിള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബെഡുകളെല്ലാം ഫാബ്രിക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രീമിയം ലുക്ക് ലഭിക്കുന്നവിധത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറികളുടെ ഭിത്തിയില്‍ പി.വി.സി. ബോര്‍ഡുകള്‍ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു.
.jpg?$p=b85efc6&w=610&q=0.8)
സീലിങ്ങിലും ആധുനിക ശൈലിയിലുള്ള ഡിസൈനിങ്ങാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വരാന്തയില്‍ വുഡന്‍ തീമിലുള്ള പി.വി.സി. സീലിങ്ങാണ് കൊടുത്തിരിക്കുന്നത്. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ എന്നിവടങ്ങളില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലുള്ള സീലിങ്ങാണ് നല്‍കിയിട്ടുള്ളത്. കിടപ്പുമുറികള്‍, കിച്ചന്, ഫസ്റ്റ് ഫ്ളോറിലുള്ള ഹാള്‍ എന്നിവടങ്ങളില്‍ ജിപ്സം സീലിങ്ങും കൊടുത്തിരിക്കുന്നു.
ഫസ്റ്റ് ഫ്ളോറിലാണ് കിഡ്സ് ബെഡ്റൂം സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റഡി ഏരിയയും ഈ മുറിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റീഡിങ് ടേബിളിന് പുറമെ സ്റ്റോറേജ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു. മറ്റ് കിടപ്പുമുറികളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ക്വീന്‍ സൈസ് കട്ടിലാണ് നല്‍കിയിട്ടുള്ളത്. കൂടാതെ, വാള് പാനല്‍, വാര്‍ഡ്രോബ് എന്നിവയും നല്‍കിയിട്ടുണ്ട്. മറ്റ് മുറികളില്‍ നോര്‍മല്‍ കര്‍ട്ടനുകള്‍ ഉപയോഗിച്ചപ്പോള്‍ കിഡ്സ് റൂമില്‍ റോമന്‍ ബ്ലൈന്‍ഡ് കര്‍ട്ടനാണ് നല്‍കിയിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിലെ രണ്ടാമത്തെ മുറിയോട് ചേര്‍ന്ന് ബാല്‍ക്കണി നല്‍കിയിട്ടുണ്ട്.
എല്ലാ ടോയ്ലറ്റുകളിലെയും ടാപ്പുകള്‍ സെന്‍സറിങ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
.jpg?$p=c29f891&w=610&q=0.8)
രണ്ട് അടുക്കളകളാണ് ഈ വീടിനുള്ളത്. ആദ്യത്തെ കിച്ചന് പൂര്‍ണമായും മോഡുലാര്‍ ടൈപ്പിലാണ് ചെയ്തിരിക്കുന്നത്. നാനോ വൈറ്റിലാണ് കിച്ചന് ടോപ്പ് സെറ്റ് ചെയ്തിട്ടുള്ളത്. അലൂമിനിയം ബ്ലൈന്‍ഡ് കര്‍ട്ടനുകളാണ് കിച്ചനില്‍ കൊടുത്തിരിക്കുന്നത്.
രണ്ടാമത്തെ അടുക്കളയിലാകട്ടെ നാടന്‍ ശൈലിയിലുള്ള അടുപ്പ് സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ യൂട്ടിലിറ്റി ഡ്രോവറുകള് നല്കിയിരിക്കുന്നു. ഈ കിച്ചനോട് ചേര്‍ന്നാണ് വര്‍ക്ക് ഏരിയ സ്ഥിതി ചെയ്യുന്നത്. ഈ വര്‍ക്ക് ഏരിയയിലാണ് വാഷിങ് മെഷീന് കൊടുത്തിരിക്കുന്നത്.

ദീര്‍ഘകാലം ആയുസുള്ള മെറ്റീരിയലുകളാണ് ഈ വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിസൈനര്‍ മുഹമ്മദ് അബ്റാര്‍ പറഞ്ഞു. അതിനാല്‍, കുറെയേറെ ഭാഗങ്ങളില്‍ മെറ്റലാണ് ഉപയോഗിച്ചിരിക്കുന്നത്. വാഷബിള്‍ ആയിട്ടുള്ള പെയിന്റാണ് അടിച്ചിരിക്കുന്നത്. ഇന്റീരിയറില്‍ മുഴുവനായും വാഷബിള്‍ പെയിന്റ് നല്കി. ഔട്ട്ഡോറിലാകട്ടെ പെട്ടെന്ന് പൊടിയും പായലും പിടിക്കാത്ത അക്രിലിക് പെയിന്റ് ഉപയോഗിച്ചു-അദ്ദേഹം പറഞ്ഞു.
ഇന്റീരിയറിലുപയോഗിച്ചിരിക്കുന്ന കര്‍ട്ടനുകള്‍, ഫാബ്രിക്സ് എന്നിവ പ്രത്യേകം ഇറക്കുമതി ചെയ്തവയാണ്. മെറ്റീരിയലുകള്‍ ഇവിടെ ലഭ്യമല്ലാത്തതുകൊണ്ടും ഫിനിഷിങ്ങും സ്റ്റൈലും ഒന്നിച്ച് കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഡിസൈനര്‍ പറഞ്ഞു.
Project Details
Owner: Biniyas
Location: Orumanayoor
Designers: Maseen P, Mohammad Abrar
Architectural Firm: Navex Design studio
Interior Design: DeDocor interior
Phn: :8907 425843, 9645 676831, 7034994999
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..