രോ പ്രദേശത്തിന്റെ സ്‌പെഷാലിറ്റിക്കും അതിന്റെ ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയില്‍ വീട് ഡിസൈന്‍ ചെയ്യുക എന്നതാണ് ആര്‍ക്കിടെക്റ്റ് നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിലെ ചൂടുകൂടിവരുന്ന സാഹചര്യത്തിന് അനുസരിച്ച് മാഹിയില്‍ നിര്‍മ്മിച്ച സൈനബ് എന്ന വീട് അത്തരത്തിലുള്ളതാണ്. അനസും സുമിയുമാണ് ഈ വീടിന്റെ ഉടമസ്ഥര്‍.

സ്‌പേഷ്യോ ആര്‍ക്കിടെക്ട്‌സ് കാലിക്കട്ടിലെ ആര്‍ക്കിടെക്ട് നൗഷാദ് ആണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ താമസിച്ചതുകൊണ്ട് അര്‍ബന്‍ രീതിയോടു ചേര്‍ന്നു നില്‍ക്കുന്ന ഡിസൈനാണ് വീടിനു നല്‍കിയതെന്ന് അനസ് പറയുന്നു. റോഡ് ലെവലില്‍ നിന്നും  അഞ്ചടി ഉയര്‍ന്നിട്ടാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ലൈറ്റും ഡാര്‍ക്കും കളേഴ്‌സാണ് വീടിന്റെ എക്സ്റ്റീരിയറിന് നല്‍കിയിരിക്കുന്നത്. 

കണ്ടംപററി സ്റ്റൈലിലാണ് എലിവേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. രണ്ടുവശത്തേക്കും ഇറങ്ങാന്‍ പാകത്തിനുള്ള എല്‍ ഷെയ്പ്പിലുള്ള സിറ്റൗട്ടാണ് വീട്ടിലുള്ളത്. സിറ്റ്ഔട്ട് കടന്നു ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഇരട്ടി ഉയരത്തിലാണ് ലിവിങ് റൂം നിര്‍മ്മിച്ചിരിക്കുന്നത്. 

കൂടുതല്‍ വായുവും വെളിച്ചവും ലഭിക്കുന്നതിനായി ലിവിങ് റൂമിലെ മുകള്‍ഭാഗത്ത് എട്ടോളം സ്ലിറ്റ് വിന്‍ഡോകളും നല്‍കിയിട്ടുണ്ട്. ഓപ്പണ്‍ കണ്‍സപ്റ്റിലാണ് ഡൈനിങ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിന്‍ഡോ കം ക്രോക്കറി യൂണിറ്റാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. 

ഡബിള്‍ ഹൈറ്റിലും ഉയരത്തിലാണ് കോര്‍ട്ട് യാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാള്‍ ലൈറ്റും ക്ലാഡിങും ആര്‍ട്ടിഫിഷ്യല്‍ ഗ്രാസുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. 

ഡബിള്‍ സീലിങ് കൊടുത്താണ് വീടിന്റെ ബെഡ്‌റൂമുകളെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനോഹരമായ വാള്‍ പേപ്പറുകള്‍ എല്ലാ ബെഡ്‌റൂമുകളിലും കൊടുത്തിട്ടുണ്ട്. 

മൂന്ന് ബെഡ്‌റൂമുകള്‍, ബാല്‍ക്കണി, ലിവിങ് ഏരിയ എന്നിവയാണ് മുകളിലത്തെ നിലയിലുള്ളത്. മെയിന്‍ കിച്ചണ്‍, പാന്‍ട്രി കിച്ചണ്‍, ഒരു ഔട്ടര്‍ കിച്ചണ്‍ എന്നിങ്ങനെ മൂന്ന് കിച്ചണുകളാണ് വീട്ടിലുള്ളത്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: A House In Tune With Kerala's Changing Climate