കോഴിക്കോട്  കക്കോടിയിലെ കൃഷ്ണ കൃപയെന്ന വീട് കണ്ടാല്‍ വീട് വയ്ക്കാന്‍ ആവശ്യത്തിന് സ്ഥലമില്ലെന്ന പരാതിയൊക്കെ മാറ്റി വയ്‌ക്കേണ്ടിവരും. കാരണം കൃഷ്ണ കൃപ മൂന്നര സെന്റില്‍ പണിത ഒരു മൂന്ന് നില സ്വപ്‌നം ആണ്. മൂന്നര സെന്റിലാണെങ്കിലും കാറ്റും വെളിച്ചവും യഥേഷ്ടം അകത്തു കടക്കുന്ന വിശാലമായ അകത്തളങ്ങളാണ് കൃഷ്ണ കൃപയുടെ പ്രധാന ആകര്‍ഷണം. 

krishna kripa

2300 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം വരുന്ന വീട്ടില്‍ നാല് കിടപ്പുമുറികള്‍ ആണ് ഉള്ളത്. കൂടാതെ മോഡുലാര്‍ കിച്ചണ്‍, ലിവിങ്ങ് റൂം, ഡൈനിങ്ങ് ഏരിയ, ഹോം തിയ്യറ്റര്‍, മ്യൂസിക്ക് റൂം എന്നിവയാണ് കൃഷ്ണ കൃപയുടെ ബാക്കി ഭാഗങ്ങള്‍.

krishna kripa

കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ സായൂജ് - പ്രിയ ദമ്പതികളുടേതാണ് ഈ  വീട്. കുട്ടികളായ ആദിക്കിനും ആരവിനുമായി കിഡ്‌സ് റൂമും വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. 

വെറും എട്ട് മാസം എടുത്താണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.  65 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണ ചിലവ്. 

krishna kripa

അനില്‍ കുമാര്‍, മനുതോമസ്, അനൂപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ പ്ലാനും ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയത്.

ഗൃഹനാഥയായ പ്രിയ തന്നെയാണ് വീടിന്റെ ഇന്റീരിയര്‍ മോടിപിടിപ്പിച്ചത്. ടിവി സെറ്റും, ക്രോക്കറി ഏരിയയും പ്രിയയുടെ ഡിസൈന്‍ അനുസരിച്ച് പണികഴിപ്പിക്കുകയായിരുന്നു. എല്‍ഇഡി ലൈറ്റുകളാണ് അകത്തളങ്ങളെ മോടിപിടിപ്പിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയറിന് വെള്ളയും, ഗ്രേയും, കറുപ്പും നിറം നല്‍കിയപ്പോള്‍ അകത്തളങ്ങള്‍ക്ക് പ്രധാനമായും വെള്ള നിറം നല്‍കി. സ്റ്റെയര്‍ കെയ്‌സിന്റെ ഭാഗം ഓറഞ്ച് നിറം നല്‍കി പ്രിയ മനോഹരമാക്കി. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ തീം കളര്‍  നീലയാണ്.   

മാസ്റ്റര്‍ ബെഡ്‌റൂമിന് ബെഡ്‌റൂമിന് ബ്ലാക്ക് ആന്റ് വൈറ്റിന്റെ ആഢ്യത്വം. ആണ്‍കുട്ടികളായത് കൊണ്ട് തന്നെ കിഡ്‌സ് റൂമിന് പ്രിന്‍സ് കളറായ നീലനിറം നല്‍കി ഒപ്പം വെള്ളയും.  മറ്റൊരു ബെഡ്‌റൂമിനെ വ്യത്യസ്തമാക്കുന്നത് റെഡ് ആന്റ് വൈറ്റ് കോമ്പിനേഷനാണ്. സ്റ്റെയര്‍കെയ്‌സ് ഭാഗത്ത് വെര്‍ട്ടിക്കല്‍ പറഗോള നല്‍കിയിട്ടുണ്ട്

 

krishna kripa

3.5 സെന്റില്‍ ഒരു വീട് പണിയുക വെല്ലുവിളി തന്നെയായിരുന്നുവെന്നാണ് വീട് ഡിസൈന്‍ ചെയ്ത അനില്‍ കുമാര്‍ പറയുന്നത്. പ്ലോട്ടിന് വീതിയില്ലാത്തതാണ് പ്രധാനവെല്ലുവിളിയായതെന്നും അനില്‍ പറയുന്നു.

priya

നല്ല സ്‌പെയിസ് ഫീല്‍ ചെയ്യണമെന്നു മാത്രമായിരുന്നു സായൂജിന്റെയും പ്രിയയുടെയും ഏക ഡിമാന്റ്. അതുകൊണ്ട് തന്നെ പരമാവധി സ്‌പെയിസ് നല്‍കിയാണ് വീടിന്റെ ഡിസൈന്‍. കിടപ്പുമുറികള്‍ക്ക് അടക്കം പരമാവധി വലുപ്പം നല്‍കി. അതിനാല്‍ തന്നെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒറ്റ കിടപ്പുമുറിയാണ് നല്‍കിയത്.

krishna kripa

മൂന്ന് കിടപ്പുമുറികള്‍ ഫസ്റ്റ് ഫ്‌ളോറിലേക്ക് മാറ്റി. മൂന്നാം നിലയിലെ മ്യൂസിക്ക് റൂമാണ് മറ്റൊരു പ്രത്യേകത. കൂടാതെ വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു അക്വേറിയവും നിര്‍മിച്ചിട്ടുണ്ട്. ഫസ്റ്റ് ഫ്‌ളോറിലെ ബാല്‍ക്കണി മുഴുവനായും ഗ്ലാസിലാണ് ചെയ്തിരിക്കുന്നത്. പരമാവധി എലിവേഷനും വീടിന് ഉറപ്പുവരുത്തിയിട്ടുണ്ട്.

fish tank


 
അഞ്ച് സെന്റ് പോലും ഭൂമിയില്ലെന്ന പേരില്‍ വീടെന്ന സ്വപ്നത്തെ മാറ്റി വയ്ക്കുന്നവര്‍ക്ക്, പരിമിതി നിശ്ചയിക്കുന്നവര്‍ക്ക്, ഫ്‌ളാറ്റിലേക്ക് അഭയംതേടുന്നവര്‍ക്ക് കൃഷ്ണ കൃപയെന്ന ഈ വീട് ഒരു മാതൃകയാക്കാവുന്നതാണ്. 

1

2

 

3

priya and family
 സായൂജും കുടുംബവും 

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡിസൈന്‍: അനില്‍കുമാര്‍ (OJA architect consultancy)
ph: 9846133460

അനൂപ് കുമാര്‍- 8848641450
മനു- 9744116755

 

 

Content highlight: 2300 square feet contemporary style home in 3.5 cent plot