കോവിലകങ്ങള്‍ ചിതലെടുത്ത് ഓര്‍മകള്‍ മാത്രമായി മാറുന്നിടത്ത്, അതുമല്ലെങ്കില്‍ വിദേശികള്‍ ലക്ഷങ്ങള്‍ മുടക്കി വന്നുതാമസിയ്ക്കുന്ന റിസോര്‍ട്ടുകള്‍ ആയി മാറുന്നിടത്താണ് നിലമ്പൂര്‍ കോവിലകത്തിന്റെ പ്രസക്തി. പോയകാലത്തിന്റെ പ്രതാപവും പേറി, ചാലിയാറിന്റെ കരയില്‍ ഇന്നും തലയെടുപ്പോടെ നിലമ്പൂര്‍ കോവിലകമുണ്ട്.

1

ഒരുകാലത്ത് എഴുപത്തിയൊന്ന് ആനകള്‍ വരെ ഈ  കോവിലകത്തിന്റെ മുറ്റത്ത് നിരന്ന് നിന്നിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഏഴ് ആനകള്‍ക്ക് റേഷന്‍ കാര്‍ഡ് പോലും ഉണ്ടായിരുന്നുവത്രെ. 

2

നിലമ്പൂര്‍ ടൗണിന്റെ തൊട്ടടുത്ത് കോവിലകത്ത്  മുറിയെന്ന സ്ഥലത്താണ് നിലമ്പൂര്‍ കോവിലകം സ്ഥിതിചെയ്യുന്നത്. സമീപത്തായി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പില്‍ക്കാലത്ത് നിലമ്പൂര്‍ പാട്ടുത്സവമായി മാറിയത്.

 വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന്റെ ചുറ്റിനുമായി നിരവധി കോവിലകങ്ങള്‍ കാണാം. ഇതില്‍ പ്രധാനപ്പെട്ടതാണ് നിലമ്പൂര്‍ പുതിയ കോവിലകം.  

nilambur kovilakam

അല്‍പം ചരിത്രം 

കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായിരുന്നു നിലമ്പൂര്‍ കോവിലകം. 13-ാം നൂറ്റാണ്ടില്‍ നെടിയിരുപ്പില്‍ നിന്ന് വന്ന തച്ചറക്കാവില്‍ ഏറാടിമാരാണ് ഈ കോവിലകം സ്ഥാപിച്ചത്. ഏകദേശം 300 വര്‍ഷത്തെ പഴക്കം നിലമ്പൂര്‍ കോവിലകത്തിന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

nilambur kovilakam

16 കെട്ടായിരുന്ന കോവിലകം ഇന്ന് 12 കെട്ടാണ്. 1953ല്‍ ഭാഗം വെപ്പ് കഴിഞ്ഞ് കൈമാറിയ കോവിലകത്ത് എന്‍.കെ ശ്രീമതി തമ്പാട്ടിയും സി.കെ രവിവര്‍മ്മയുമാണ് ഇപ്പോഴത്തെ താമസക്കാര്‍. 

ഇവിടെ ആര്‍ക്കും താമസിയ്ക്കാം

നിലമ്പൂര്‍ കോവിലകത്ത് ഇന്ന് ഒരു ഹോംസ്‌റ്റേ പ്രവര്‍ത്തിക്കുന്നുണ്ട്.  പക്ഷേ ചെന്ന് കണ്ടാല്‍ ആരും വിശ്വസിക്കില്ല, ഒരു ഹോട്ടലിന്റെ ഛായ എവിടെയുമില്ല. കെട്ടിലും മട്ടിലും പഴമകള്‍ ഉറങ്ങുന്ന കോവിലകം തന്നെ.

nilambur kovilakam

പഴമക്ക് കോട്ടം വരുത്താതെ കോവിലകത്തിന് ആധുനികതയുടെ കൈയ്യൊപ്പ് ചാര്‍ത്തിയത് ആര്‍ക്കിടെക്റ്റ് രഞ്ജിത്താണ്. അതിഥികള്‍ക്ക് താമസിയ്ക്കാനായി  രണ്ട് കിടപ്പുമുറികള്‍ റിനോവേറ്റ് ചെയ്തു.

nilambur kovilakam

അതും കോവിലകത്തിന്റെ ആത്മാവിന് പോറലേല്‍പ്പിക്കാതെ. രണ്ടു ബാത്ത്‌റൂമുകള്‍ അറ്റാച്ച്ഡായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇവിടെ എത്തുന്ന അതിഥികള്‍ക്ക് ഇവര്‍ കഴിക്കുന്ന അതേ ഭക്ഷണവും കഴിച്ച് പഴമകള്‍ ഉറങ്ങുന്ന കോവിലകത്ത് അന്തിയുറങ്ങാം. 

nilambur kovilakam

ഇന്തോ- ബ്രിട്ടീഷ് ആര്‍ക്കിടെക്ചര്‍

സാധാരണ കേരളത്തിലെ കോവിലകങ്ങളുടെ പ്രത്യേകത. ഇരുട്ടുമൂടിയ മുറികളാകും. പക്ഷേ അങ്ങനെ ഒരു ഭാഗം പോലും നിലമ്പൂര്‍ കോവിലകത്ത് കാണാനാകില്ല. കേരളീയ വാസ്തുശാസ്ത്ര മാതൃകയില്‍ നിര്‍മിച്ച ഈ പതിനാറ് കെട്ടിന് ബ്രീട്ടീഷ് ആര്‍ക്കിടെക്ചറിന്റെ സ്വാധീനം കൃത്യമായുണ്ട്. 

nilambur kovilakam

വിശാലമായ അകത്തളങ്ങളും, കാറ്റിനെയും വെളിച്ചത്തെയും സദാ സ്വാഗതം ചെയ്യുന്ന മുറികളും, മെയ്ച്ചൂടിലും കുളിരുകോരുന്ന ഇടനാഴികളും ഈ കോവിലകത്തിന്റെ പ്രത്യേകതയാണ്.  

nilambur kovilakam

1939ല്‍ മദ്രാസ് സ്‌പെന്‍സറന്‍ കമ്പനിയ്ക്ക് ഒാര്‍ഡര്‍ കൊടുത്ത് ഇംഗ്ലണ്ടില്‍ നിന്നും വരുത്തിച്ച സ്റ്റീലിന്റെ ഉത്തരം ഇന്നും കോവിലകത്ത് കാണാം  

nilambur kovilakam

പുതിയ കോവിലകത്തേക്ക്  ചെന്നു കയറുമ്പോള്‍  ആദ്യം കണ്ണിലുടക്കുക വിശാലമയായ ഹാളും മണ്ഡപവുമാണ്. പണ്ട് വിവാഹങ്ങള്‍ നടന്നിരുന്നത് ഈ മണ്ഡപത്തിലാണ്. ഇന്ന് ഈ ഭാഗം കലാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

nilambur kovilakam

കണ്ടമ്പററി യുഗത്തിലും ചാണകം മെഴുകിയ നിലത്ത് കാല്‍വയ്ക്കുമ്പോള്‍ മങ്ങിത്തുടങ്ങിയ കാവിയുടെ തണുപ്പിനെ തൊട്ട് നടക്കുമ്പോള്‍ പഴമയെ നാം അറിയാതെ നമിച്ചു പോകും.  

കാരിരുമ്പിന്റെ കരുത്തില്‍ കാലത്തെ തോല്‍പ്പിച്ച് നിലമ്പൂര്‍ കാട്ടിലെ മരങ്ങള്‍  

300 വര്‍ഷത്തിന്റെ തലയെടുപ്പ് ഈ കോവിലകത്തിനുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത് നിലമ്പൂര്‍ കാട്ടിലെ മരങ്ങള്‍ക്ക് തന്നെയാണ്. ഒറ്റത്തടിയില്‍ തീര്‍ത്ത നീളന്‍ തൂണുകളും, മച്ചുകളും, ഫര്‍ണിച്ചറുകളും ഇന്നും ഇന്നലെ പണികഴിപ്പിച്ചപോലെ. സര്‍വാണി സദ്യയ്ക്ക് ഉപയോഗിച്ച മരത്തോണിപോലും കോവിലകത്തിന്റെ പ്രൗഢമായ ഫര്‍ണിച്ചര്‍ ശേഖരത്തിലുണ്ട്.  

nilambur kovilakam
എന്‍.കെ ശ്രീമതി തമ്പാട്ടിയും കുടുംബവും ആര്‍ക്കിടെക്റ്റ് രഞ്ജിത്തിനൊപ്പം  

5000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ കോവിലകം കേരളീയ- ബ്രീട്ടീഷ് വാസ്തു ശാസ്ത്രത്തിന്റെ തിരുശേഷിപ്പുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ കോവിലകത്തെ പുതിയ തലമുറ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഈ പൈതൃക സമ്പത്ത്  കാത്തുസൂക്ഷിയ്ക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ്.

 ആര്‍ക്കിടെക്റ്റ് രഞ്ജിത്ത്: Ph: 9739468484

 

content highlight: Nilambur Kovilakam The royal palace of Nilambur