ലശേരി മൂഴിക്കരയിലാണ് നാലരലക്ഷം രൂപയുടെ ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. 20 കിലോമീറ്റര്‍ ചുറ്റുപാടിനുളളില്‍ നിന്ന് ലഭിക്കുന്ന നിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. അടിത്തറയ്ക്കും ചുവരിനും വെട്ടുകല്ലാണ്. കോണ്‍ക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചു. ജനാലകളും ജാളികളും നല്‍കി ക്രോസ് വെന്റിലേഷന്‍ ഉറപ്പുവരുത്തിയിരിക്കുന്നതിനാല്‍ പകല്‍ ലൈറ്റിടേണ്ട കാര്യമില്ല. കുറച്ചുഭാഗം മണ്ണ് കാസ്റ്റ് ചെയ്ത് ഉണ്ടാക്കുന്ന ഇഷ്ടികകളാണ് ഉപയോഗിച്ചത്. ചെങ്കല്ലിന്റെ ഭംഗി എടുത്തുകാണത്തക്കവിധം പെയിന്റും പ്ലാസ്റ്ററിങും നല്‍കാതെ തന്നെയാണ് ഭിത്തികള്‍. ഭിത്തിയുടെ ഉറപ്പിനുവേണ്ടി ഒരു കോണ്‍ക്രീറ്റ് ബെല്‍റ്റ് വാര്‍ത്തു. 

വീടിന്റെ മേല്‍ക്കൂരയ്ക്ക് മരത്തിന് പകരം ജി.ഐ ട്യൂബാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഓടു മേയുകയാണ് ചെയ്തത്. വീടിനുള്ളില്‍ തറയില്‍ റെഡ് ഓക്‌സൈഡാണ് ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയില്‍ ബ്ലാക്ക് ഓക്‌സൈഡാണ്. കോണ്‍ക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചു. വര്‍ക്കേരിയ മാത്രമാണ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചത്. വീടിന് ഉള്‍ഭാഗത്തെ ഭിത്തികള്‍ സിമന്റ് പ്ലാസ്റ്ററിങാണ്. 

സിറ്റ് ഔട്ട്, ഹാള്‍, രണ്ട് കിടപ്പുമുറികള്‍, അടുക്കള, വര്‍ക്ഏരിയ എന്നു തുടങ്ങി ഒരു കുടുംബത്തിന് വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. സ്‌പേസ് ക്വാളിറ്റി, അകത്തളത്തിന്റെ ഭംഗി, ഉപയോഗിച്ചിരിക്കുന്ന നിര്‍മ്മാണവസ്തുക്കളുടെ ഗുണനിലവാരം ഇവയിലൊന്നും യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് 550 ചതുരശ്രയടി വലുപ്പമുളള വീടൊരുക്കിയിരിക്കുന്നത്.

ആര്‍ക്കിടെക്റ്റ്: പ്രകാശന്‍ ചാമേരി, കോഴിക്കോട്

 2017 ഡിസംബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്. ഗൃഹലക്ഷ്മി വാങ്ങിക്കാം 

Content Higlight: low budget home comfortable home 4.5 lakhs