ലയാളികള്‍ക്ക് പൂക്കളെ വളരെ ഇഷ്ടമാണെങ്കിലും പൂന്തോട്ടത്തിന്, അതില്‍ ചെലവഴിക്കുന്ന പുലര്‍കാലങ്ങള്‍ക്ക്, വൈകുന്നേരങ്ങള്‍ക്ക് നമ്മള്‍ എത്ര പ്രധാന്യം നല്‍കുന്നുവെന്ന് സംശയമാണ്.  എന്നാല്‍ ജപ്പാന്‍കാര്‍ ഇങ്ങനെയൊന്നുമല്ല. പൂന്തോട്ടങ്ങള്‍ ജപ്പാന്‍കാരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് പ്രത്യേകിച്ച് സെന്‍ പൂന്തോട്ടങ്ങള്‍. ജപ്പാനീസ് റോക്ക് ഗാര്‍ഡനെന്നും സെന്‍ പൂന്തോട്ടങ്ങള്‍ക്ക് പേരുണ്ട്.

zen

എന്താണ് സെന്‍ പൂന്തോട്ടങ്ങള്‍

വരണ്ട ഭൂമിയില്‍ നിര്‍മിക്കുന്ന പൂന്തോട്ടങ്ങളെയാണ് പൊതുവെ സെന്‍പൂന്തോട്ടങ്ങളെന്നു പറയുന്നത്. പാറക്കല്ലുകള്‍,വെള്ളം, പായലുകള്‍,വെട്ടിയൊതുക്കിയ മരങ്ങള്‍, കുറ്റിച്ചെടുകള്‍ തുടങ്ങിയ പ്രത്യേകമായ രീതിയില്‍ ക്രമീകരിച്ചാണ് സെന്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്നത്.  

ഇനി അല്‍പ്പം ചരിത്രം  പറയാം  

 ജപ്പാനിലെ ഹെയാന്‍ കാലഘട്ടം മുതല്‍(794-1185) സെന്‍ ഗാര്‍ഡനുകള്‍ ജപ്പാന്‍കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചനകള്‍. ചൈനയുടെ സോങ്ങ് വംശകാലഘട്ടത്തിലെ പൂന്തോട്ടങ്ങളില്‍ നിന്നുള്ള പ്രചോദനവും സെന്‍ പൂന്തോട്ടങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്.

zen ശ്രദ്ധിയ്ക്കുക

 • ആദ്യം  പൂന്തോട്ടം എവിടെ നിര്‍മിക്കുന്നു എന്ന കാര്യം തീരുമാനിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലും സെന്‍ പൂന്തോട്ടം ക്രമീകരിക്കാവുന്നതാണ്. 

 • പൂന്തോട്ടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ പുല്ല് ചെത്തിമാറ്റുക.

 • പൂന്തോട്ടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു ചുറ്റും 2-3 ഇഞ്ച് ആഴത്തില്‍ കുഴിച്ച് അതിര്‍ത്തി പോലെ നിര്‍മിക്കുക.  ഈ ഭാഗം ഏതെങ്കിലും തരത്തിലുള്ള ഷീറ്റ് ഉപയോഗിച്ച് മൂടുക. ഇങ്ങനെ ചെയ്യുന്നത് ഈ ഭാഗത്ത് പാഴ്പുല്ല് വളരുന്നത് തടയും.

 • കുഴികള്‍ക്ക് മുകളില്‍  ചെറിയ പാറക്കഷ്ണങ്ങള്‍ നിരത്തിവെച്ച് പൂന്തോട്ടത്തിന് ചുറ്റും വരമ്പ് നിര്‍മിക്കാവുന്നതാണ്. പാറക്കഷ്ണങ്ങള്‍ക്ക് പകരം മരവും   ഉപയോഗിക്കാം. സെന്‍ പൂന്തോട്ടങ്ങളില്‍ സാധാരണ മുളയാണ് കല്ലുകള്‍ക്ക് പകരും വരമ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.

 • ഇനി പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളിലായി കല്ലുകള്‍ സ്ഥാപിക്കാം

  സെന്‍ പൂന്തോട്ടങ്ങളുടെ നിര്‍മാണത്തില്‍  കല്ലുകള്‍ തിരഞ്ഞെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ്.  കല്ലുകള്‍ തിരഞ്ഞെടുക്കുന്നത് മാത്രമല്ല അവ എവിടെ വയ്ക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്.  കല്ലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അഗ്രഭാഗം കൂര്‍ത്തകല്ലുകള്‍ വേണം തിരഞ്ഞെടുക്കാന്‍. അതേപോലെ വളരെ മിനുസമുള്ള പുഴയില്‍ കണ്ടുവരുന്ന തരത്തിലുമുള്ള കല്ലുകളും ഉപയോഗിക്കാം. കല്ലുകള്‍ പൂന്തോട്ടത്തില്‍ കൂട്ടിയിടാതെ നിശ്ചിത അകലം പാലിച്ച് വേണം ക്രമീകരിക്കാന്‍.

   

  zen

ചെറിയ കുറ്റിച്ചെടികള്‍, പായല്‍, വെട്ടിയൊതുക്കിയ മരങ്ങള്‍, മെഡിറ്റേഷന്‍ ചെയ്യാനുള്ള ഇരിപ്പിടം തുടങ്ങിയവയും  പൂന്തോട്ടത്തില്‍ നിര്‍മിക്കാം.  കല്ലുകൊണ്ടുള്ള മത്സ്യങ്ങളുടെയും പക്ഷികളുടെയും ശില്‍പങ്ങളും വെക്കാം. പൂന്തോട്ടത്തില്‍ വെള്ളത്തിന്റെ സാനിധ്യം ഉറപ്പുവരുത്തുക. വെള്ളത്തിന്റെ ശബ്ദം മനസിന് ഉന്മേഷം നല്‍കുന്നതാണ്.  

ചരളുകളോ, മണലോ, ചെറിയ ഉരുളന്‍ കല്ലുകളോ ഉപയോഗിച്ച് സെന്‍ പൂന്തോട്ടത്തിന്റെ നിലമൊരുക്കാം. ഒരിക്കലും സെന്‍ പൂന്തോട്ടത്തിന്റെ നിലത്ത് കോണ്‍ക്രീറ്റ് ഉപയോഗിക്കരുത്.  ഇത്രയുമായാല്‍ സെന്‍ പൂന്തോട്ടം റെഡി.

സെന്‍ പൂന്തോട്ടത്തിന്റെ ഗുണങ്ങള്‍

zen


 
വീടിന് മൊത്തം ഒരു പോസീറ്റ് എനര്‍ജി നല്‍കാന്‍ സെന്‍ പൂന്തോട്ടത്തിന്റെ സാനിധ്യം സഹായിക്കുന്നു.സമ്മര്‍ദ്ദം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ സെന്‍ പൂന്തോട്ടത്തില്‍  ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യുകയോ വിശ്രമിക്കുകയോ ചെയ്യാം