'150 രൂപയ്ക്ക് പൂന്തോട്ടമടക്കം എല്ലാ സൗകര്യങ്ങളുമുള്ള വീട് വേണം നാടോടിക്കാറ്റിലെ 'ദാസന്റെയും വിജയന്റെയും സ്വപ്‌നം പോലെ തന്നെയാണ് വീട് പണിയുമ്പോഴും എല്ലാവരുടെയും ആഗ്രഹങ്ങള്‍.

എന്നാല്‍ മൂന്നും നാലും സെന്റുള്ള സ്ഥലത്ത് വീട് പണി കഴിഞ്ഞ് പൂന്തോട്ടത്തിന് സ്ഥലം നോക്കുമ്പോഴാകും സ്ഥലം മുഴുവന്‍ വീട് നിറഞ്ഞു നില്‍ക്കുന്നത്. പിന്നെ ലക്ഷ്യം വീടിന്റെ ടെറസായിരിക്കും. ടെറസിലേക്ക് പോകാതെ തന്നെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിലൂടെ മനോഹരമായ പൂന്തോട്ടമുണ്ടാക്കാവുന്നതാണ്.

മതിലില്‍ ഉണ്ടാക്കുന്ന പൂന്തോട്ടമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. വീടന് പുറത്ത് മാത്രമല്ല, അകത്തും ചെറിയ ഗാര്‍ഡനുകള്‍ സെറ്റ് ചെയ്യാവുന്നതാണ്.

vetical garden
getty images

 

വീടിനകത്ത് അല്ലെങ്കില്‍ പുറത്ത് മതിലില്‍ ഒരു ഭാഗത്തായി പ്രത്യേക ഫ്രെയിം തയ്യാറാക്കി അതില്‍ ചെടിച്ചട്ടികള്‍ ഉറപ്പിച്ചു വെയ്ക്കുക. ചെടിച്ചട്ടി വെയ്ക്കുന്നതിനു പകരം മതിലിൽ തന്നെ ചെടി നടാവുന്ന രീതിയിലുള്ള സംവിധാനമൊരുക്കിയും പൂന്തോട്ടമൊരുക്കാവുന്നതാണ്.

vertical garden
getty images

 

ഒരു ഫ്രെയിമില്‍ പത്ത് ചെടികള്‍ വരെ വെയ്ക്കാവുന്നതാണ്. വലുതും ചെറുതുമായ ഫ്രെയിമുകള്‍ ഇഷ്ടാനുസരണം ഉണ്ടാക്കാവുന്നതാണ്. മതില്‍ മാത്രമല്ല, ലിവിങ് റൂം, ബാല്‍ക്കണി, വരാന്ത എന്നിവിടങ്ങളിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡൻ നിര്‍മിക്കാം.

ചൂടുകാലത്ത് വീടിനകത്ത് തണുപ്പ് കൊണ്ടുവരാനും വെര്‍ട്ടില്‍ ഗാര്‍ഡന്‍ സഹായകമാകും. സിങ്കോണിയം, ഫിലോഡെന്‍ഡ്രോണ്‍, ബ്രോമിലിയാര്‍ഡ്‌സ്, റിയോ, ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്പരാഗസ് ഫേണ്‍സ്, ബോസ്റ്റോണ്‍ ഫേണ്‍സ് തുടങ്ങിയ ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ സാധാരണയായി ഉപയോഗിക്കുന്നത്.

Content Highlight: vertical gardening