ഓര്‍ഗാനിക് ഫാം വളര്‍ത്തുന്നു, ആരോഗ്യ ഭക്ഷണം കഴിക്കുന്നു.. നടി സാമന്ത അക്കിനേനിയുടെ ലോക്ഡൗണ്‍ ഗോളുകള്‍ എല്ലാവരും ഏറ്റെടുത്തിരുന്നു. ചീത്തയായ പാല്‍ തന്റെ ചെടികള്‍ക്ക് ഉപയോഗിക്കുന്നതിനെ പറ്റിയാണ് സാമന്തയുടെ പുതിയ ഇന്‍സ്റ്റ സ്‌റ്റോറി.
തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ തഴച്ചു വളരുന്ന ചെടികള്‍ക്കൊപ്പം ഒരു കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ' കാലാവധി കഴിഞ്ഞ പാല്‍ വെറുതേ കളയേണ്ട. നോക്കൂ ഞാനെന്റെ ചെടികളുടെ ഇലകളെ പാലില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് വൃത്തിയാക്കിയത്, അവ തിളങ്ങുന്നതു നോക്കൂ..'
പാല്‍ മനുഷ്യശരീരത്തിന് മാത്രമല്ല ചെടികള്‍ക്കും നല്ലതാണെന്നാണ് സാമന്തയുടെ പോസ്റ്റ്. പാല്‍ നല്ലൊരു കീടനാശിനിയാണ്. ചെടികളിലെ ഫംഗസ്ബാധയും കീടബാധയും കുറയ്ക്കാന്‍ ഇലകളില്‍ നേര്‍പ്പിച്ച പാല്‍ സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. അതുപോലെ പാലിലെ കാല്‍സ്യം ചെടികളെ തഴച്ചു വളരാന്‍ സഹായിക്കും. തക്കാളി പോലുള്ള ചെടികള്‍ക്ക് ഇത് നല്ലതാണ്. എന്നാല്‍ അമിതമായി ചെടികള്‍ക്ക് പാല്‍ നല്‍കുന്നതും നന്നല്ല.
Content Highlights: Samantha Akkineni use expired milk on plants