വീടിനകം ജീവനുള്ളതാക്കി മാറ്റാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ് ചെടികള്‍. വീടിനുള്ളില്‍ ഭംഗി വര്‍ധിക്കുന്നതിനൊപ്പം മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ചെടികളുടെ സാന്നിധ്യം സഹായിക്കുന്നു. കൂടാതെ, പ്രകൃതിയുമായി ബന്ധം സ്ഥാപിക്കുന്നതിനും ഇതിലൂടെ കഴിയും. വീടിനുള്ളില്‍ ചെടികള്‍ വയ്ക്കുമ്പോഴും ചെടികള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളേതൊക്കെയെന്ന് നോക്കാം.

1. ഒഴിഞ്ഞ മൂലകളില്‍ ഉയരമുള്ള ചെടികള്‍

മുറികളുടെ ഒഴിഞ്ഞ മൂലകളില്‍ ഉയരുമുള്ള ചെടികള്‍ വയ്ക്കാം. മുറിയുടെ വലുപ്പമനുസരിച്ച് ആനുപാതികമായിരിക്കണം ചെടിയുടെ ഉയരവും. ഇടുങ്ങിയ മുറിയില്‍ മൂന്നടിയില്‍ കൂടുതല്‍ ഉയരമുള്ള ചെടികള്‍ ഇണങ്ങില്ല.

2. ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം

വീടിനുള്ളില്‍ നടുമുറ്റമോ അല്ലെങ്കില്‍ വിസ്തൃതമായ സ്ഥലം ഒഴിഞ്ഞുകിടക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവിടെ ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം. ഇവിടെ ഇലച്ചെടികള്‍ മാത്രമല്ല, പൂച്ചെടികളും വയ്ക്കാവുന്നതാണ്.

3. ടോയ്ലറ്റിലും പച്ചപ്പ് നിറയട്ടെ

ഈര്‍പ്പം കൂടുതലും സൂര്യപ്രകാശം തീരെ കടന്നെത്താത്തതുമായ ഇടമാണ് ടോയിലറ്റ്. ഇവിടെ ചെടികള്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ ഉണര്‍വും ഉന്മേഷവും തോന്നും. മണിപ്ലാന്റ്, ഓര്‍ക്കിഡുകള്‍, കറ്റാര്‍വാഴ എന്നിവയാണ് ഇവിടെ വെക്കാന്‍ അനുയോജ്യമായ ചെടികള്‍.

4. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍

ബാല്‍ക്കണിയുടെ ഭിത്തിയിലോ അല്ലെങ്കില്‍ സിറ്റൗട്ടിനോട് ചേര്‍ന്നോ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പിടിപ്പിക്കാം. 

5. വള്ളിച്ചെടികള്‍ കയറ്റി ജനലുകള്‍ മനോഹരമാക്കാം 

ജനലുകളിലോ അല്ലെങ്കില്‍ ബാല്‍ക്കണിയിലെയോ സിറ്റൗട്ടിലെയോ കൈവരികളില്‍ വള്ളിച്ചെടികള്‍ കയറ്റിവിടാം. ഇംഗ്ലീഷ് ഐവിയോ മണിപ്ലാന്റോ ആണ് ഇതിന് ഏറ്റവും അനുയോജ്യം. 

Content highlights: five ways to accessorise your home with plants