ലോക്ഡൗണ്‍ കാലത്ത് ക്രാഫ്റ്റില്‍ ഒരു കൈനോക്കാന്‍നായിരുന്നു പലരുടെയും ശ്രമം. വീട്ടിലെ പാഴ് വസ്തുക്കള്‍ക്കൊണ്ട് ടേബിള്‍ സെന്റര്‍പീസും, ചെടിച്ചട്ടികളും, കളിപ്പാട്ടങ്ങളുമൊക്കെ തയ്യാറാക്കിയവര്‍ ഏറെയുണ്ട്. ഉപയോഗശേഷം നമ്മള്‍ വലിച്ചെറിയുന്ന ചിരട്ട കൊണ്ടും ഇത്തരം ഭംഗിയുള്ള സാധനങ്ങള്‍ ഉണ്ടാക്കാം. 

ചിരട്ടകൊണ്ട് ചെടികള്‍ വീടിനുമുന്നില്‍ തൂക്കിയിടാന്‍ പറ്റുന്ന പ്ലാന്റ് പോട്ട് നിര്‍മിച്ചാലോ. ഇതില്‍ മനോഹരമായ അലങ്കാരച്ചെടികള്‍ നട്ട് വീടിന്റെ മൊത്തം ലുക്ക് തന്നെ മാറ്റാം. പ്ലാസ്റ്റിക്ക് കൊണ്ടുള്ള പ്ലാന്റ് പോട്ടുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. മാത്രമല്ല നല്ലൊരു നേരംപോക്കുമാകും. ആവശ്യമെങ്കില്‍ വീട്ടിലെ കുട്ടിപ്പട്ടാളത്തെയും ഒപ്പം കൂട്ടിക്കോളൂ. 

Content Highlights: easy and simple craft with coconut shell