വീട് നിര്‍മാണത്തില്‍ കൃത്യമായ പ്ലാനിങ്ങുകളില്ലാതെ ഉദ്ദേശിച്ച ബജറ്റ് കൈവിട്ടു പോയെന്നു പരാതിപ്പെടുന്നവരുണ്ട്. തുടക്കം മുതല്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ടു പോയാല്‍ നിശ്ചയിച്ച തുകയ്ക്കപ്പുറം കടക്കാതെ തന്നെ വീടുപണി പൂര്‍ത്തിയാക്കാം. 

വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് വേണം വീട് നിര്‍മ്മാണത്തിനുള്ള ബജറ്റ് തയ്യാറാക്കാന്‍. അതേസമയം എല്ലാവരുടെ അഭിപ്രായങ്ങളും കണ്ണടച്ച് സ്വീകരിക്കരുത് എന്ന പാഠവും മനസില്‍ വയ്ക്കണം. നിങ്ങളുടേയും കുടുംബത്തിന്റേയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലുള്ളതാവണം വീട്. 

അവിടേക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു പരിധി വെക്കുക. ജീവിതത്തിനും ആവശ്യത്തിനും അനുയോജ്യമായതാവണം വീട് എന്നതിലുപരി ആഡംബരം കാണിക്കാനുള്ള ഒരിടമായി കരുതരുത്. 

വീട് നിര്‍മ്മിക്കാനുള്ള സ്ഥലം ശരിയാവുകയും, വീട് എത്ര ഏരിയ വേണം, എന്തൊക്കെ സൗകര്യങ്ങള്‍ വേണം എന്നതും നിശ്ചയിച്ചാല്‍ ബജറ്റ് തയ്യാറാക്കുന്ന പണി തുടങ്ങാം. ഈ ബജറ്റ് മുന്‍നിര്‍ത്തി വേണം വീടിന്റെ പണി തുടങ്ങാന്‍. 

വീട് നിര്‍മ്മാണത്തിനുള്ള ചിലവ് പലപ്പോഴും നമ്മുടെ കണക്ക് കൂട്ടലിനുള്ളില്‍ നില്‍ക്കില്ല, ചിലപ്പോള്‍ അധികചിലവും ഉണ്ടായേക്കാം ഈ രണ്ടു കാര്യങ്ങളും മുന്നില്‍ കണ്ടു വേണം പണി തുടങ്ങാന്‍. ആവശ്യഘട്ടത്തില്‍ എവിടെ നിന്നൊക്കെ പണം ലഭിക്കും എന്നും മുന്‍കൂട്ടി കണക്കാക്കണം. 

വീട് പണിയുടെ ചെലവു ചുരുക്കാനും ഗുണനിലവാരം ഉറപ്പാക്കാനും അനാവശ്യ ചെലവുകളും അറിവില്ലായ്മയും മൂലമുള്ള കഷ്ട നഷ്ടങ്ങള്‍ ഒഴിവാക്കാനും ചതിയില്‍ പെടാതിരിക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കി ചെയ്യേണ്ടതാണ്. 

വീട് പ്ലാന്‍ ചെയ്യുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ കടന്നു പോവേണ്ട വഴികള്‍ പ്രധാനമായും താഴെ പറയുന്നവയാണ്;  

findhome

1. ഭൂമി തെരഞ്ഞെടുക്കല്‍ 
2. സേവന ദാതാക്കളെ തീരുമാനിക്കല്‍ 
    a. ആര്‍ക്കിടെക്റ്റ് 
    b. വിശ്വാസമുണ്ടെങ്കില്‍ വാസ്തു വിദഗ്ദന്‍ 
    c. സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍ 
    d. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ട് 
    e. ഇന്റീരിയര്‍ ഡിസൈനര്‍/ കോണ്‍ട്രാക്ടര്‍ 
3. ലോണുകള്‍ 
4. കെട്ടിട നിയമ പ്രകാരമുള്ള അംഗീകാരം/പ്ലാന്‍ പാസ്സാക്കുക 
5. ഭൂമി ശരിപ്പെടുത്തല്‍ 
6. താല്‍കാലിക വൈദ്യുതി കണക്ഷന്‍ 
7. സാമഗ്രികള്‍ ശേഖരിക്കല്‍ 
8. വീടിന്റെ സൈറ്റിംഗ് ഔട്ട് ചെയ്യല്‍ 
9. കല്ലിടല്‍ 
10. അസ്ഥിവാരം 
11. തറ പണി 
12. തടിപണി ആരംഭിക്കല്‍ 
13. ഭിത്തി, ലിന്റല്‍, റൂഫ് സ്ലാബ് പണികള്‍ 
14. ക്യൂറിംഗ് 
15. കട്ടിള- കതകു വയ്ക്കല്‍ 
16. കപ് ബോര്‍ഡുകള്‍ 
17. ഭിത്തി തേപ്പ് 
18. വയറിംഗ് ജോലികള്‍ 
19. പ്ലംബിംഗ് സാനിട്ടറി ജോലികള്‍ 
20. പേസ്റ്റ് കണ്‍ട്രോള്‍ ട്രീറ്റ്മെന്റ്സ് 
21. വാട്ടര്‍ പ്രൂഫിംഗ് 
22. അടുക്കള, മോഡുലാര്‍ കിച്ചന്‍, കാബിനറ്റുകള്‍... തുടങ്ങിയ ജോലികള്‍ 
23. ബാത്ത് റൂം ഫിറ്റിംഗ്സ് ജോലികള്‍ 
24. ഫ്ളോറിങ്  
25. ഭിത്തി പുട്ടിയിട്ടു പെയിന്റു ചെയ്യല്‍ 
26. തടി ഉരുപ്പിടികള്‍ പെയിന്റു ചെയ്യല്‍ 
27. അകത്തളം മോടി പിടിപ്പിക്കല്‍ 
28. ഫര്‍ണിച്ചര്‍ 
29. കോമ്പൌണ്ട് വാള്‍ ഗേറ്റ് 
30. ഫിറ്റിങ്ങ്സ് 
31. കമ്പ്ലീഷന്‍ ഡ്രോയിംഗ് അപ്രൂവല്‍ 
32. വീടിനു നമ്പറിടല്‍ 
33. വൈദ്യുതി/ വെള്ളം കണക്ഷന്‍ 
34. പുതിയ മേല്‍ വിലാസം 


വീട് വാങ്ങല്‍, വില്‍ക്കല്‍, വാടകയ്ക്ക് നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങള്‍ക്ക് findhome.com സന്ദര്‍ശിക്കൂ..

Content Highlights: Things to consider before building house