വീട് വളരുമോ എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ സംഗതി ശരിയാണ്, നിലവിലെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് നിര്‍മിക്കുകയും സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യുന്ന വീടുകളെയാണ് വളരുന്ന വീടുകള്‍ എന്നു പറയുന്നത്. വളരുന്ന വീടുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. 

കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുകൊണ്ടാണ് ഇതിലെ പ്ലാന്‍ തയ്യാറാക്കുന്നത്.  ഒപ്പം വെള്ളം, ഊര്‍ജം, വെയ്സ്റ്റ് എന്നിവയെ നന്നായി മാനേജ് ചെയ്യുന്ന സംവിധാനവും വേണം. മേല്‍ക്കൂരയില്‍ ആയിരം സ്‌ക്വയര്‍ഫീറ്റ് പ്രതലമുള്ള ഒരു വീട്ടിലെ മഴവെള്ളം സംഭരിച്ചാല്‍ എട്ടുമാസം കുടിക്കാനും കുളിക്കാനുമുള്ള വെള്ളം കിട്ടും. അതേ വീടിനു താഴെ തറയ്ക്കടിയില്‍ ഒരുലക്ഷം ലിറ്ററിന്റെ ഒരുടാങ്ക് പണിത് വെള്ളം സംഭരിക്കണമെന്നു മാത്രം. ശുദ്ധജലം കുറഞ്ഞ പ്രദേശങ്ങളില്‍ ഈ മാതൃക നടപ്പിലാക്കണം. 

findhome

മണലും സിമന്റും പരമാവധി കുറച്ചുകൊണ്ടുള്ള നിര്‍മാണരീതികളും സ്വീകരിക്കാം. ഉള്ളവീട് പൊളിച്ചുമാറ്റുമ്പോള്‍ സംഭവിക്കുന്ന നഷ്ടം ഒഴിവാക്കാമെന്നതാണ് വളരുന്ന വീടിന്റെ ഗുണം. 

വീടിന്റെ വലിപ്പം കൂട്ടുമ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അതു വ്യക്തമാകും. അതുകൊണ്ട് മുമ്പുണ്ടായിരുന്ന ഡിസൈനിന് ചേരുന്ന വിധത്തില്‍ മുഴച്ചു നില്‍ക്കാതെയുള്ള കൂട്ടിച്ചേര്‍ക്കലുകളാണ് ഉണ്ടാകേണ്ടത്. മുമ്പത്തേക്കാള്‍ മനോഹരമായ വീടാണ് മനസ്സിലെങ്കില്‍ പ്രഗത്ഭനായ ഒരു ആര്‍ക്കിടെക്ടിനെ വച്ച് ഡിസൈന്‍ ചെയ്യണം. ആദ്യകാഴ്ച്ചയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രകടമാകേണ്ട എന്നാണെങ്കില്‍ വീടിന്റെ പുറകുവശത്തായി കൂടുതല്‍ കെട്ടിപ്പൊക്കുകയാകും ഉചിതം. 

വീട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുംമുമ്പ് അതൊരു നല്ല നിക്ഷേപത്തിനു വേണ്ടിയാണെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. ഒപ്പം ധാരാളം വായുവും വെളിച്ചവും ലഭിക്കുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഊര്‍ജത്തിന്റെ ഉപയോഗവും കുറയ്ക്കും. 


വീട് വാങ്ങല്‍, വില്‍ക്കല്‍, വാടകയ്ക്ക് നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങള്‍ക്ക് findhome.com സന്ദര്‍ശിക്കൂ.

Content Highlights:Things To Ask Yourself Before Adding On To Your House