കോഴിക്കോട് ഇരഞ്ഞിക്കല്‍ സ്വദേശി  ഇരഞ്ഞാര്‍വയലില്‍ വീട്ടില്‍ പ്രജേഷിന് ഇപ്പോഴും അക്കാര്യം വിശ്വസിക്കാനായിട്ടില്ല. കണ്ണടച്ച് തുറക്കും മുമ്പ് വാടകവീട് കണ്ടെത്തിയ  അനുഭവം ഇദ്ദേഹത്തിന് പങ്കുവെയ്ക്കാനുണ്ട്. 

കോഴിക്കോട് സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ പ്രജേഷിന് താമസിക്കുന്ന വീടിനടുത്ത് തന്നെ മറ്റൊരു വീടുമുണ്ട്. കുറച്ച് കാലമായി  ആ വീട് വെറുതെ അടച്ചിട്ടിരിക്കുകയായിരുന്നു. വീട് വാടകയ്ക്ക് കൊടുക്കാന്‍ കുറെ കാലമായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടന്നിരുന്നില്ല. പലരോടും പറഞ്ഞെങ്കിലും ഒന്ന് രണ്ട്  അന്വേഷണത്തില്‍ മാത്രമായി അതെല്ലാം ഒതുങ്ങി. 

ഇതിനിടയിലാണ് മാതൃഭൂമി പത്രത്തിലെ ഫൈന്‍ഡ്ഹോംഡോട്ട് കോം പരസ്യം കണ്ടത്. എളുപ്പം വീട് വാടകയ്ക്ക് കൊടുക്കാന്‍ ഫൈന്‍ഡ്‌ഹോംഡോട്ട് കോം സഹായിക്കുമെന്ന് പ്രജേഷ് മനസ്സിലാക്കി. 

അപ്പോള്‍ തന്നെ ഫൈന്‍ഡ് ഹോംഡോട്ട് കോം ആപ് ഡൗണ്‍ലോഡ് ചെയ്തു. ആപ്പില്‍ വാടകയ്ക്ക് കൊടുക്കാനുള്ള വീടിന്റെ വിവരങ്ങളെല്ലാം അപ്‌ലോഡ് ചെയ്തു. അപ്പോഴേക്കും ധാരാളം അന്വേഷണങ്ങള്‍ എത്താന്‍ തുടങ്ങി. അതില്‍ നിന്ന് കുറെ വീട്ടുകാരെ പ്രജേഷ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 

കോഴിക്കോട് തന്നെയുള്ള വാടകക്കാരനുമായി അടുത്ത ദിവസം തന്നെ പ്രജേഷ് കരാറിലെത്തി.  ചെലവുകളൊന്നും കൂടാതെ എളുപ്പം വാടകക്കാരനെ കണ്ടെത്തിയതില്‍ പ്രജേഷ് മാതൃഭൂമി ഫൈന്‍ഡ് ഹോം ഡോട്ട്കോമിനോട് നന്ദി പറയുന്നു. 

Content Highlights: prajesh on findhome.com