പ്രകൃതിദുരന്ത കാലത്തെ ഗൃഹനിര്‍മാണരീതി എപ്രകാരമായിരിക്കണമെന്ന് ആര്‍ക്കിടെക്റ്റ് ഡോ.മനോജ് കുമാര്‍.കെ സംസാരിക്കുന്നു..

''പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയിരിക്കുകയാണ് കേരളം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ തുടര്‍ച്ചയായി രണ്ടു വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കേണ്ടി വന്നു.പല വിധത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഇനിയും തുടര്‍ക്കഥ ആയേക്കാം. ഈ സാഹചര്യത്തില്‍ ഗൃഹനിര്‍മാണരീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. 

ഭൂവിനിയോഗ സമ്പ്രദായത്തെ മറന്നുകൊണ്ട് പരിസ്ഥിതി ലോല പ്രദേശത്തെല്ലാം വയലുകള്‍ നികത്തി വീടുകെട്ടി തുടങ്ങി. മലകള്‍ ഇടിച്ചു നിരത്തിയും പാറപൊട്ടിച്ചും മണലൂറ്റിയുമൊക്കെ ഗൃഹനിര്‍മാണത്തിനായി പ്രകൃതി വിഭവങ്ങളുപയോഗിച്ചു. ഇവ ഉപയോഗിക്കുന്നതിലെ നിയന്ത്രണം, അതിനെന്തെല്ലാം ചെയ്യണം എന്നെല്ലാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അതിനായി എങ്ങനെയായിരിക്കണം ഗൃഹനിര്‍മാണരീതി എന്നതുസംബന്ധിച്ച് കേരളത്തിന് ഒരു ഡിസൈന്‍ പോളിസി ഉണ്ടായിരിക്കണം. 

findhome

എങ്ങനെയാവണം നിര്‍മാണ രീതി, കെട്ടിട നിര്‍മാണത്തിനാവശ്യമായ മെറ്റീരിയല്‍സ് എന്തെല്ലാമാണ്, പ്രകൃതി ദുരന്തത്തെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മെറ്റീരിയല്‍സ് കേരളത്തിനു പുറത്തു നിന്നുമാകാം. 

കേട്ടിട നിര്‍മാണത്തിലെ ഡിസൈന്‍ രീതികളിലും മാറ്റം വരേണ്ടതുണ്ട്. മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍ രീതിയിലേക്ക് മാറേണ്ടതായി വരാം. അതിന്റെ ഭാഗമായി ഫാക്ടറി നിര്‍മിത വിഭവങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരാം. അത്തരത്തില്‍ ഫാക്ടറി നിര്‍മിത വീടുകളും സ്വീകരിക്കപ്പെടേണ്ട കാലമായിട്ടുണ്ട്. ''

വീട് വാങ്ങല്‍, വില്‍ക്കല്‍, വാടകയ്ക്ക് നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങള്‍ക്ക് findhome.com സന്ദര്‍ശിക്കൂ..

Content Highlights: how to built to resist natural disasters