എറണാകുളം: ഭവന നിര്‍മ്മാണ മേഖലയിലെ പുതുമകള്‍ പരിചയപ്പെടാനും നൂതന ഉപകരണങ്ങളുടെ വൈവിധ്യമാര്‍ന്ന ലോകം കാണാനും ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുമായി ഫെന്‍ഡ്‌ഹോം ബില്‍ഡ് എക്്‌സ്‌പോ 2019 പ്രദര്‍ശനം നാളെ ആരംഭിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഡിസംബര്‍ 8 വരെ നീണ്ടുനില്‍ക്കും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനസമയം. പ്രവേശനം സൗജന്യമാണ്. 

നിര്‍മാണ മേഖലയിലെ വിസ്മയ കാഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന െൈഫന്‍ഡ്‌ഹോം ബില്‍ഡ് എക്‌സ്‌പോ പ്രദര്‍ശനം നിര്‍മാണ ഉപകരണങ്ങളെ അടുത്തറിയാനും പുതിയ ഡിസൈന്‍ രീതികളെ പഠിക്കാനുമുള്ള മികച്ച വേദിയാകും. ആധുനിക ടെക്‌നോളജികളിലൂടെ നിര്‍മ്മിച്ചെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഭവനനിര്‍മ്മാണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കൊണ്ടുവരാനും ഇതുവഴി നിര്‍മാണ മേഖലയ്ക്ക് തന്നെ ഗുണകരമാകുന്ന മാറ്റങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കാനുമാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്.

കിച്ചണ്‍ നിര്‍മാണ രീതികള്‍ക്ക് പുതിയഭാവം പകരാനും മിതമായ നിരക്കില്‍ ട്രെന്‍ഡി ഉപകരണങ്ങള്‍ സ്വന്തമാക്കാനുമായി കിച്ചണ്‍ ഉപകരണങ്ങള്‍ക്ക് മാത്രമായുള്ള പ്രത്യക സ്റ്റാള്‍, വൈദ്യുതി ചാര്‍ജ് ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കുന്ന സോളാര്‍ ഉല്‍പ്പന്നങ്ങള്‍, ചൂട് ശമിപ്പിക്കുന്ന റൂഫിങ് ഷീറ്റുകളും ടൈല്‍സും, പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ സ്റ്റീല്‍ വാട്ടര്‍ ടാങ്ക്, ഹോംലിഫ്റ്റ്‌സിന്റെ വ്യത്യസ്ത ശേഖരം, യുപിവിസി വാതിലുകളും ജനലുകളും തുടങ്ങി എല്ലാവിധ നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന അസുലഭ അവസരങ്ങളുടെ വേദിയാകും ഫൈന്‍ഡ്‌ഹോം ബില്‍ഡ് എക്‌സ്‌പോ 2019.

ഭവന നിര്‍മാതാക്കള്‍, സേവനദാതാക്കള്‍, ചില്ലറ വ്യാപാരികള്‍, ആര്‍ക്കിടെക്ടര്‍ ഇന്റീരിയര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍, പരിശീലകര്‍ എന്നിവര്‍ക്കും വഴികാട്ടിയാകുന്ന പ്രദര്‍ശനമാകും ഇത്. നൂതന

ഉപകരണങ്ങള്‍ കാണുന്നതിനൊപ്പം അതിന്റെ നിര്‍മ്മാതാക്കളെ അടുത്തറിയാനും, ട്രെന്‍ഡുകള്‍ മനസ്സിലാക്കാനുള്ള അവസരംകൂടി പ്രദര്‍ശനം തുറന്നുവയ്ക്കുന്നുണ്ട്. മികച്ച കാര്‍ പാര്‍ക്കിങ് സൗകര്യവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ findhome.com/BuildExpo അല്ലെങ്കില്‍ വിളിക്കു 0484 2882200.

Content Highlights: Findhome Build Expo 2019