എറണാകുളം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഫൈന്‍ഡ്ഹോം ബില്‍ഡ് എക്സ്പോ 2019 പ്രദര്‍ശനം ഭവന നിർമാണ ഉപകരണങ്ങളെ അറിയാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഒരേപോലെ ഗുണകരമാകുന്ന വേദിയാകും. പ്രദര്‍ശന നഗരിയായി കൊച്ചി തെരെഞ്ഞെടുത്തതുതന്നെ ഭവന നിർമാണ മേഖലയുടെ പ്രഥമ കേന്ദ്രമായി ഇവിടം മാറിയതിന്റെ ഭാഗമായാണ്. അത്യാധുനിക നിർമാണ ഉപകരണങ്ങളും നവീനവും അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ സാധനങ്ങള്‍ ഫൈന്‍ഡ് ഹോം ബില്‍ഡ് എക്സ്പോ 2019 പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

ഹോം ലിഫ്റ്റ്സ്, പ്ലംബിങ് സാമഗ്രികള്‍, പെയിന്റിംഗ് പേയിങ് ഉപകരണങ്ങള്‍, നിർമാണ സഹായത്തിനുള്ള ഉപകരണങ്ങള്‍, ഹീറ്റ് പ്രൂഫിങ് സാന്‍ഡ്, എക്സ്‌കവേറ്റര്‍സ് തുടങ്ങി നൂതന ഉപകരണങ്ങളെല്ലാം ബില്‍ഡ് എക്സ്പോ പ്രദര്‍ശനത്തിലൂടെ ഉപഭോക്താവിന് ലഭിക്കും. നിര്‍മാണത്തെ എളുപ്പവും സുഗമവുമാക്കി മാറ്റാനുള്ള ആധുനിക രീതികളാണ് എക്സ്പോയില്‍ പങ്കുവെയ്ക്കുന്നത്. 

ഏറ്റവും പുതിയ ടെക്നോളജിയും ഉല്‍പ്പന്നങ്ങളും ലഭിക്കുന്നതിനോടൊപ്പം ഭവന നിര്‍മാതാക്കള്‍, സേവന ദാതാക്കള്‍, ചില്ലറ വ്യാപാരികള്‍ എന്നിവര്‍ക്ക് ഗുണമേന്മയേറിയ ഉപകരണങ്ങളെക്കുറിച്ച് അറിയാനുള്ള അവസരവും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചുള്ള പരിജ്ഞാനവും പ്രദര്‍ശനത്തിലൂടെ സാധ്യമാകും. വീട്, കെട്ടിടങ്ങള്‍ തുടങ്ങി ഏതുവിധത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ വിപണന മാര്‍ഗ്ഗങ്ങളും ഉത്പന്നങ്ങളും കാഴ്ചവെക്കുന്നതിലൂടെ ഫൈന്‍ഡ്ഹോം ബില്‍ഡ് എക്സ്പോയ്ക്ക് സാധിക്കും. 

നിർമാണം മുതല്‍ ഇന്റീരിയര്‍ വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുംവിധം ചിട്ടപ്പെടുത്തിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങള്‍ മികച്ച ഓഫറുകളോടുകൂടി ഉപഭോക്താവിനും വ്യാപാരികള്‍ക്കും എത്തിക്കുക എന്നതാണ് പ്രദര്‍ശനം ലക്ഷ്യം വെക്കുന്നത് ആര്‍ക്കിടെക്ടര്‍, ഇന്റീരിയര്‍ മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ അറിയാനും പരിശീലിക്കാനും നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെയും, വ്യാപാരികളെയും സഹായിക്കുന്ന പ്രദര്‍ശനംകൂടിയാകും ഫൈന്‍ഡ് ഹോം എക്സ്പോ 2019. വിപണിയിലെ ആധുനിക രീതികള്‍ പ്രായോഗിക തലത്തില്‍ എത്തിക്കാനും ഉത്പാദകരുമായി മികച്ച ബന്ധം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന എക്‌സ്‌പോ ഡിസംബര്‍ എട്ട് വരെ ഉണ്ടായിരിക്കും 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ findhome.com/BuildExpo അല്ലെങ്കില്‍ വിളിക്കൂ 0484 2882200.

Content Highlights: Find home build Expo 2019