ഭൂമിയ്ക്ക് തീവിലയാണ്. വീടുവയ്ക്കാനുള്ള അഞ്ച് സെന്റ് സ്ഥലം പോലും വാങ്ങിക്കാനുള്ള ബഡ്ജറ്റ് പോക്കറ്റിലില്ല, അതുകൊണ്ട് തന്നെ മൂന്ന് സെന്റിലേക്ക് പോലും വീടെന്ന സ്വപ്നത്തെ ഒതുക്കുന്നവര്‍ നിരവധിയാണ്. അപ്പോള്‍ പിന്നെ സ്വന്തമായി പച്ചക്കറി തോട്ടവും, പൂന്തോട്ടവും, പഴങ്ങളുമൊക്കെ നടണമെങ്കില്‍  സ്ഥലമില്ലെന്നത് തന്നെയാണ് വാസ്തവം. ഇതിനൊരു പരിഹാരം ആര്‍ക്കിടെക്റ്റ് തന്നെ കണ്ടാലോ?  അതെ, യിന്‍ ആന്റ് യാങ് എന്ന പേരില്‍ കൃഷിയിടം കൂടി അടങ്ങിയ വീടുകളുടെ കാലമായിരിക്കും ഇനി വരാന്‍ പോകുന്നത്.  

1
Image credit; penda 

മേല്‍ക്കൂര വെറുതെ ഒഴിച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് പകരം ഇവിടെ ആര്‍ക്കിടെക്റ്റ് തന്നെ പഴങ്ങളും പച്ചക്കറികളും വളര്‍ത്താനുള്ള സ്ഥലം കൂടി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഓപ്പണ്‍ ടെറസിനു പകരം പച്ചക്കറി വളര്‍ത്താന്‍ കഴിയുന്ന രീതിയിലാണ്‌ മേല്‍ക്കൂരയിലെ പ്രതലത്തിന്റെ രൂപകല്‍പ്പന.

2
Image credit; penda 

വെറും രൂപകല്‍പ്പന മാത്രമല്ല വീട്ടുടമസ്ഥനെ കര്‍ഷകനാക്കാനും ആര്‍ക്കിടെക്റ്റിന്റെ എല്ലാ സഹായവും ഉണ്ടാകും. പെന്റാ ഓസ്യന്‍ സ്റ്റുഡിയോ ആണ് പ്രകൃതിയ്ക്കിണങ്ങുന്ന ഈ വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യിന്‍ ആന്റ് യാങ് മാതൃകയിലുള്ള ആദ്യ വീട് ജര്‍മ്മനിയിലെ കാസല്‍ നഗരത്തില്‍ നിര്‍മിക്കും.

4
Image credit; penda 

വീടിന്റെ പുറത്ത് മാത്രമല്ല, ആ പച്ചപ്പിനെ കൃത്യമായി അകത്തെത്തിയ്ക്കാനും ആര്‍ക്കിടെക്റ്റ് ശ്രദ്ധിയ്ക്കുന്നുണ്ട്.  കാറ്റും വെളിച്ചവും അകത്തെത്തിക്കുന്ന രീതിയില്‍ വിശാലമായ വാതിലുകളും ജനലുകളുമാണ് വീടിനുള്ളത്. ചൂട് കുറയ്ക്കാനും ഈ നിര്‍മാണ രീതി സഹായകരമാണ്. ക്രിസ് പ്രൊച്ച് എന്ന ആര്‍ക്കിടെക്റ്റാണ് രൂപകല്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയത്.  

yin & yang
Image credit; penda 
yin & yang
Image credit; penda 
yin & yang
Image credit; penda 
yin & yang
Image credit; penda 

Content Highlight:  penda's yin & yang house' for live with nature