'ദി മിനിസ്റ്റേഴ്‌സ് ട്രീ ഹൗസ്' അതാണ് ലോകത്തിലെ ഏറ്റവും വലിയ ഏറുമാടത്തിന്റെ പേര്. അമേരിക്കയിലെ ടെന്നിസിയിലാണ് ഹൊറേസ് ബര്‍ഗസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ അതിശയ ഭവനം സ്ഥിതി ചെയ്യുന്നത്.

treehouse

പത്തു നിലയാണ് ഈ ഭീമന്‍ ഏറുമാടത്തിനുള്ളത് ആറ് ഓക്ക് മരങ്ങളാണ് ഇതിനു താങ്ങ് നല്‍കുന്നത്. എല്ലാ നിലയും ഒരുമിച്ചാക്കിയാല്‍ സ്വീകരണമുറി തന്നെ 3000 സ്‌ക്വയര്‍ ഫീറ്റിന് മീതെ വരും. 14 വര്‍ഷമെടുത്തിത്താണ് മരങ്ങള്‍ മാത്രം ഉപയോഗിച്ച്  ഈ വീട് പണിതത്. ഏകദേശം 12000 ഡോളറാണ് വീടു പണിക്ക് ചെലവായതായി കണക്കാക്കുന്നത്.  

treehouse


ഈ ഭവനം പണിയാന്‍ ദൈവം തനിക്കു നേരിട്ട് കരാര്‍ തന്നുവെന്നാണ് ഹൊറേസിന്റെ അവകാശവാദം. ഈ വീട് വിട്ടുപോകില്ലെന്ന് ദൈവം തനിക്കു വാക്ക് തന്നെന്നും അത് ഇതേ വരെ പാലിച്ചിട്ടുണ്ടെന്നും ഹൊറേസ് അവകാശപ്പെടുന്നു. വീടിന്റെ പത്താമത്തെ നിലയിലുള്ള വലിയ മുറി പ്രയര്‍ റൂമായും ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നതിനുള്ള ഇടവുമായാണ് ഉപയോഗിക്കുന്നത്.

treehouse

ഏകദേശം 500 കിലോ ഭാരമുള്ള വലിയ പള്ളി മണിയും ഈ നിലയിലുണ്ട. കുറെ കാലം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരുന്ന ഈ ഏറുമാടം 2012 ല്‍ അഗ്‌നിരക്ഷാ നിയമാവലി ലംഘിച്ചുവെന്നതിന്റെ പേരില്‍ അധികാരികള്‍ അടപ്പിച്ചു. മരം കൊണ്ട് മാത്രം നിര്‍മിച്ചിരിക്കുന്ന ഈ ഭവനം എന്തെങ്കിലും പാകപ്പിഴകള്‍ വന്നാല്‍ കാട്ടുതീ പോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് വഴി വെക്കുമെന്നാണ് അധികാരികളുടെ ഭയം.

treehouse

 

treehouse

treehouse

treehouse