നിര്‍മിതികള്‍ കൊണ്ട് ലോകത്തെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള രാജ്യമാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന പ്രശസ്തി ചൈനയിലെ ദ ന്യൂ സെഞ്ച്വറി ഗ്ലോബല്‍ സെന്റര്‍ എന്ന ഈ കെട്ടിടത്തിന് സ്വന്തം. ചൈനയിലെ പ്രധാന നഗരങ്ങളിലൊന്നായ ചെങ്ഡുവിലാണ് ഈ കെട്ടിടമുള്ളത്. 100 മീറ്റര്‍ ഉയരവും 500 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയും ഈ കെട്ടിടത്തിനുണ്ട്.  ഫ്‌ളോര്‍ ഏരിയയുടെ വിസ്തീര്‍ണം 1.7 മില്ല്യണ്‍ സ്‌ക്വയര്‍ മീറ്ററാണ്. 

china

2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കൂറ്റന്‍ കെട്ടിടത്തില്‍ രണ്ടു വലിയ ഹോട്ടലുകളും, വിവിധ കമ്പനികളുടെ ഓഫീസുകളും,സിനിമാ തീയറ്റര്‍,വാട്ടര്‍ പാര്‍ക്ക്,മ്യൂസിയം, എക്‌സിബിഷന്‍ ഹാള്‍, ഷോപ്പിങ്ങ് മാളുകള്‍, സ്‌ക്വേറ്റിങ്ങ് സെന്റര്‍ എന്നിവയാണുള്ളത്.

sea
Image courtesy: roosevelts

20 സിഡ്‌നിയിലെ ഒപ്പേറ ഹൗസിനു സമാനമായ 20 കെട്ടിടങ്ങളെ, അല്ലെങ്കില്‍ പെന്റഗണ്‍ ടവറിന് സമാനമായ മൂന്ന് ടവറുകളെ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ്  ഈ കെട്ടിടം.  ബ്രിട്ടീഷ് ഇറാഖി ആര്‍ക്കിടെക്റ്റായ സഹാ ഹാദിദ് ആണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്. 

china
image courtesy loveever

ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് കെട്ടിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കെട്ടിടത്തിലെ പ്രകാശ സംവിധാനത്തെ നിയന്ത്രിയ്ക്കുന്നത് കൃത്രിമമായി നിര്‍മിച്ച സൂര്യനാണ്. മനുഷ്യനിര്‍മിതമായ ഒരു കടലും കെട്ടിടത്തിനോട് അനുബന്ധിച്ച് നിര്‍മിച്ചിട്ടുണ്ട്.

china

ഈ കടലിന് ഏകദേശം 400 മീറ്ററോളം നീളമുണ്ട്. യാഥാര്‍ത്ഥ കടലിനോട് കിടപിടിക്കുന്നതാണ് ഈ  കടല്‍.  2013ല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്. 

china
Image courtesy Daily News 

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം  ദുബായിലെ ബുര്‍ജ് ഖലീഫയാണെങ്കില്‍ ഏറ്റവും വലിയ കെട്ടിടം  തങ്ങളുടെ ദ ന്യൂ സെഞ്ച്വറി ഗ്ലോബല്‍ സെന്റര്‍ ആണെന്നാണ് ചൈനക്കാരുടെ വാദം. 

3
മനുഷ്യ നിര്‍മിത കടല്‍ : Image courtesy roosevelts
build
ഹോട്ടല്‍ ബാല്‍ക്കെണി .image courtesy the roosevelts
china
Image courtesy: roosevelts

കടപ്പാട്: ഡെയ്‌ലി മെയില്‍,ദ വന്‍ണ്ടേഴ്‌സ് ഡോട്ട് കോം.