photo|metro.co.uk/
വര്‍ഷങ്ങളോളം പഴക്കമുള്ള വീടുകളെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ടാകും. യു.കെ.യിലുള്ള ഗ്ലാസ്ടണ്‍ബെറിയിലുള്ള ഒരു വീടിനാകട്ടെ 102 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്നു തലമുറയില്‍പ്പെട്ടവര്‍ ഇവിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു നൂറ്റാണ്ടിലേറെയായി ഈ വീട്ടില്‍ താമസക്കാരിയാണ് നാന്‍സി ജോവാന്‍ ഗിഫോര്‍ഡ് എന്ന വീട്ടുടമസ്ഥ.
104 വയസാണ് നാന്‍സിയുടെ പ്രായം.ഇത്രയും കാലം ആരും ഒരു വീട്ടില്‍ താമസിച്ചിട്ടുണ്ടാവില്ല.രണ്ടു വയസ് പ്രായമുള്ളപ്പോളാണ് നാന്‍സി ഈ വീട്ടിലേയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാനെത്തുന്നത്. 1882-ലാണ് ഈ വീട് നിര്‍മ്മിക്കപ്പെട്ടത്. പഴയ കാലത്തെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള വീട്ടില്‍ പിന്നീടാണ് കൂടുതല്‍ മുറികള്‍ ചേര്‍ത്ത് സൗകര്യങ്ങള്‍ കൂട്ടിയത്.
മൂന്നു കിടപ്പുമുറിയും ടെറസും വീടിനുണ്ട്. പ്രദേശത്തുള്ളവര്‍ വെള്ളത്തിനായി ആശ്രയിക്കുന്ന ഒരു കിണറും ഈ വീട്ടിലുണ്ട്. 1921-ൽ 20000 രൂപയ്ക്കാണ് ഈ വീട് വാങ്ങിക്കുന്നത്. നാന്‍സി ബെര്‍ട്ട് എന്ന യുവാവിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അതില്‍ രണ്ടു മക്കള്‍ ജനിച്ചതിന് ശേഷവും അവര്‍ ഈ വീട്ടില്‍ തന്നെ താമസം തുടര്‍ന്നു.
ഇത്രയും പ്രായമേറിയ സ്ഥിതിയ്ക്ക് നാന്‍സിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയിരിക്കുന്നു. അത്രയും കാലം ജീവിച്ച വീട് ഉപേക്ഷിച്ച് വരാന്‍ നാന്‍സിയുടെ മനസ് അനുവദിക്കുന്നില്ല. എങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് താന്‍ അതിന് നിര്‍ബന്ധിതയായിരിക്കുകയാണെന്ന് അവര്‍ തന്നെ പറയുന്നു.
വീടിപ്പോള്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുകയാണ്. വീട് വിറ്റതിന് ശേഷം നഴ്‌സിങ് ഹോമിലേയ്ക്ക് അവര്‍ താമസം മാറും. 1 കോടി 72 ലക്ഷം രൂപയാണ് വീടിന്റെ നിലവിലത്തെ വില. കുടുംബബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും സ്മാരകമായാണ് ഈ വീടിനെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.
Content Highlights: old home, same home, house owner, uk, my home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..