ണ്ടാനമ്മ മകള്‍ക്കായി ഒരുക്കിയ ലക്ഷ്വറി റൂം. ചെലവ് 500 യൂറോ, ഏകദേശം 47000 രൂപ മാത്രം. തന്റെ ഒറ്റമുറി ഫ്‌ളാറ്റിലെ ചെറിയ സ്‌റ്റോര്‍റൂമാണ് ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള മകള്‍ക്ക് വേണ്ട് യുവതി മാറ്റിമറിച്ചത്. 

home

സോഫി പര്‍വിസും ഭര്‍ത്താവായ ജോഷ്വയും പീറ്റര്‍ബര്‍ഗിലെ ഫ്‌ളാറ്റിലാണ് ജീവിതം. ജോഷ്വയുടെ ഒമ്പത് വയസ്സുകാരി മകള്‍ ഇസബെല്ല ആഴ്ചയില്‍ ഒരു ദിവസമാണ് ഇവരോടൊപ്പം താമസിക്കാനെത്തുന്നത്. ഒരു ബെഡ്‌റൂം മാത്രമായതിനാല്‍ ഇസബെല്ല ഹാളില്‍ എയര്‍ബെഡിലാണ് ഉറങ്ങുന്നത്. ഇതൊഴിവാക്കാന്‍ വീട്ടിലെ 2.25 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം രണ്ടാനമ്മ ബെഡ്‌റൂമാക്കി മാറ്റുകയായിരുന്നു. 

ബങ്ക്‌ബെഡ് ഫ്രെയിം ഉണ്ടാക്കുകയാണ് സോഫി ആദ്യം ചെയ്തത്. അവളുടെ ജന്മദിനത്തിന് സമ്മാനമായി മുറി നല്‍കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. 

home

വീടിന്റെ ഈ ഭാഗം ശരിക്കും ആവശ്യമില്ലാത്ത സാധനങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയായിരുന്നു. പേപ്പര്‍, കോട്ട്, ഷൂസ്... ഇങ്ങനെ പലതും. ഇന്‍സ്റ്റഗ്രാമില്‍ ഒരു കാബിന്‍ ഇത്തരത്തില്‍ റൂമാക്കി മാറ്റിയതിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് സോഫി ഒരു കൈനോക്കാന്‍ തീരുമാനിച്ചത്. 

'ഭര്‍ത്താവിന്റെ സുഹൃത്താണ് ബെഡ്‌ഫ്രെയിം ഉണ്ടാക്കി തന്നത്. അതില്‍ നല്ല പതുപതുപ്പുള്ള ഒരു മെത്തയും ഞങ്ങള്‍ ഒരുക്കി. ഇസബെല്ലക്ക് ഇഷ്ടപ്പെട്ട യൂണീകോണ്‍ തീമാണ് മുറിക്ക് നല്കിയത്.' 

home

ഇസബെല്ലയുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും മുറിയില്‍ ഒരുക്കിയിട്ടുണ്ട്. സീലിങില്‍ യൂണികോണ്‍ തീമും ചെറിയ ഇരിപ്പിടമൊരുക്കി അതില്‍ ഭംഗിയുള്ള കുഷിയനുകളും നല്‍കി. വാളുകളെല്ലാം റീ പെയിന്റ് ചെയ്ത് ഫോട്ടോ ഫ്രെയ്മുകളും വച്ചു. റൂമിന്റെ ഡോറ് മാറ്റി പകരം കര്‍ട്ടണ്‍ നല്കി. ബെഡിലേയ്ക്ക് കയറാന്‍ ചെറിയൊരു ഗോവണിയുമുണ്ട്. 

'സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ക്ക് നല്ല റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. വളരെ മനോഹരമായ റൂം എന്നാണ് എല്ലാവരുടെയും അഭിപ്രായം.' സോഫി പറയുന്നു.

Content Highlights: Woman transforms tiny room into a luxurious themed bedroom for her stepdaughter