ചിലര്‍ക്ക് വീടൊരുക്കുക എന്നത് ഒരു ഹോബിയാണ്. ഇന്റീരിയര്‍ മനോഹരമാക്കാന്‍ കൗതുകകരമായ വസ്തുക്കള്‍ തേടിപ്പിടിക്കുന്നവരുണ്ട്. ഉപയോഗശൂന്യമായ ഇടങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ നല്‍കുന്നവരുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ് ഒരു മേക്കോവര്‍ ഫോട്ടോ. വീട്ടിലെ ഉപയോഗിക്കാതെ കിടന്ന ബാല്‍ക്കണിക്ക് കിടിലന്‍ മാറ്റം നല്‍കിയതാണ് ചിത്രത്തിലുള്ളത്.
മെസി എലിയട്ട് എന്ന യുവതിയാണ് തന്റെ ബാല്‍ക്കണിക്ക് നല്‍കിയ മാറ്റത്തിന്റെ ചിത്രം പങ്കുവച്ചത്. നിയമജ്ഞ കൂടിയായ മെസ്സി കാഴ്ച്ചയില്‍ യാതൊരു ആകര്‍ഷണവും തോന്നാത്ത ബാല്‍ക്കണിയെ പരിഷ്‌കരിച്ച് മറ്റൊരു ലുക്ക് സമ്മാനിക്കുകയായിരുന്നു. ഓറഞ്ച് നിറത്തിലുള്ള പെയിന്റ് പൂശിയ ബാല്‍ക്കണിയാണ് ആദ്യചിത്രത്തിലുള്ളത്. അരികില്‍ ഉപയോഗശൂന്യമായ കസേരയും മറ്റു സാധനങ്ങളുമൊക്കെ വച്ചിരിക്കുന്നത് കാണാം. നിലത്ത് ചെടികളും വച്ചിട്ടുണ്ട്. തുണികളും മറ്റുസാധനങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുന്നതും കാണാം. ഈയിടത്തിനാണ് മെസ്സി കിടിലന്‍ മാറ്റം നല്‍കിയത്.
how it started how it's going pic.twitter.com/h897aQGbO4
— Messy Elliott 🌈 (@mahujuana) November 17, 2020
അതിനായി പെയിന്റില്‍ തന്നെ ആദ്യം കൈവച്ചു. ഓറഞ്ച് നിറത്തിനു പകരം ഗ്രേയും വെള്ളയും ഇടകലര്‍ന്ന പെയിന്റ് പൂശി. അടച്ചുമൂടിക്കിടന്ന ബാല്‍ക്കണിയുടെ ഭാഗത്തെ ഗ്ലാസ് മാറ്റി. മനോഹരമായൊരു കസേര വച്ചതിനൊപ്പം ചുമരില്‍ ഫോട്ടോകളും നിറച്ചു. കൂടുതല്‍ സുന്ദരമാക്കാനായി ബാല്‍ക്കണിയില്‍ എല്‍ഇഡി ലൈറ്റുകള്‍ തൂക്കുകയും ചെയ്തു. ബാല്‍ക്കണിയോട് ചേര്‍ന്നുള്ള തിണ്ണയില്‍ ലാപ്‌ടോപ് വച്ചപ്പോള്‍ സുഗമമായ ഓഫീസ് അന്തരീക്ഷവുമായി.
how it's going (but at dusk) pic.twitter.com/y2YtJHTgp7
— Messy Elliott 🌈 (@mahujuana) November 17, 2020
നിരവധി പേരാണ് മെസ്സിയെ അഭിനന്ദിച്ച് ചിത്രങ്ങള്‍ക്ക് കീഴെ കമന്റ് ചെയ്തത്. ഇതു കാണുമ്പോള്‍ സ്വന്തം വീട്ടിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തോന്നുന്നുവെന്നും ഉപയോഗശൂന്യമായിക്കിടന്ന സ്ഥലത്തെ ഇത്രയും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ഇടമാക്കി മാറ്റിയതില്‍ അഭിനന്ദനം എന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: Woman Transforms Ordinary Balcony Into Gorgeous Space