ബാര്‍ബി ഡോളിന്റെ ഡ്രീം ഹൗസ് എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ്. എന്നാല്‍ താമസിക്കുന്ന വീട് മുഴുവന്‍ ബാര്‍ബിഡോള്‍ ഡ്രീംഹൗസ് പോലെയായാലോ. ബോറടി മാറ്റാന്‍ റേച്ചല്‍ ഹെവന്‍ഹാന്‍ഡ് എന്ന യുവതിയാണ് തന്റെ വീട് ഇത്തരത്തില്‍ മാറ്റി മറിച്ചിരിക്കുന്നത്. 

home

സൗത്ത് യോക്ക്ഷെയറിലാണ് റേച്ചലിന്റെ ഈ മഴവില്‍ വീട്. ഫിറ്റ്‌നെസ് ട്രെയിനറാണ് റേച്ചല്‍. തന്റെ രണ്ട് മക്കള്‍ക്കൊപ്പമാണ് റേച്ചല്‍ ഇവിടെ താമസിക്കുന്നത്. മൂത്തവള്‍ ഗബ്രിയേല, എട്ട് വയസ്സ്. ഇളയവള്‍ ഫ്‌ളോറന്‍സ്, അഞ്ച് വയസ്സുകാരി. 

വേറെയാരുടെയും സഹായമില്ലാതെയാണ് ഇവര്‍ ഈ വീടിന് ഇങ്ങനെ മേക്കോവര്‍ നല്‍കിയത്. രണ്ട് വര്‍ഷമെടുത്തു പണിതീര്‍ക്കാന്‍. ബോറിങ് ജീവിതത്തില്‍ നിന്ന് മനോഹരമായ ജീവിതത്തിലേയ്ക്ക്... റേച്ചല്‍ പറയുന്നു. 

home

ബെഡ്‌റൂമില്‍ സാധാരണ മനുഷ്യരുടെ വലിപ്പമുള്ള ഒരു ബാര്‍ബിയെ തന്നെ വച്ചിട്ടുണ്ട്. കൂടാതെ ഭിത്തിയില്‍ പെര്‍മനെന്റ് മാര്‍ക്കര്‍കൊണ്ടുള്ള എഴുത്തുകുത്തുകളും. 

ആളുകള്‍ ഉപേക്ഷിക്കുന്ന വീട്ടുസാധനങ്ങള ക്രിയേറ്റീവായി മാറ്റം വരുത്തി തനിക്കാവശ്യമുള്ള രൂപത്തിലാക്കും റേച്ചല്‍. പുറത്തുനിന്ന് കാണുന്നവര്‍ക്ക് വീട് അത്ര ഇഷ്ടമാകില്ല. പക്ഷേ ഇത് തന്റെയിഷ്ടമാണ്-റേച്ചല്‍ പറയുന്നു. 

വീടിനുള്ളില്‍ ഞാന്‍ എണ്‍പതുകളിലെ വിന്റേജ് സ്‌റ്റൈല്‍ ഡ്രെസ്സിങാണ്. വീടിനോട് മാച്ചാവാന്‍. വീടിനുള്ളില്‍ പിങ്ക്, പര്‍പ്പിള്‍, ബ്ലൂ നിറങ്ങളാണ് എല്ലായിടവും. 

home

ഇതിനൊന്നും അധികം പണച്ചെലവ് വന്നിട്ടില്ലെന്നും റേച്ചല്‍. അക്രിലിക് പെയിന്റുകള്‍ വാങ്ങി വെള്ള എമള്‍ഷന്‍ പെയിന്റില്‍ ഇവ കലക്കിയാണ് അവര്‍ ആവശ്യമുള്ള കളറുകള്‍ ഉണ്ടാക്കിയത്. സില്‍ക് എമള്‍ഷനില്‍ ടാല്‍കം പൗഡര്‍ ചേര്‍ത്ത് മാറ്റ് ഫിനിഷും ഉണ്ടാക്കി. 

ടിവി പരസ്യങ്ങള്‍, പിന്ററസ്റ്റ്, പുസ്തകങ്ങള്‍.. ഇവയില്‍ നിന്നെല്ലാം ഐഡിയകള്‍ കിട്ടി. എനിക്ക് മോശം കമന്റുകളും വരാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍. പക്ഷേ ഇതാണ് ഞങ്ങളുടെ വീട്. ഞങ്ങളതിനെ സ്‌നേഹിക്കുന്നു എന്ന് റേച്ചല്‍.

Content Highlights: woman transform her home to barbie doll dream house