.jpg?$p=d607ec7&f=16x10&w=856&q=0.8)
വൈറൽ വീഡിയോയിൽ നിന്നും | Photo: reddit.com/r/MadeMeSmile/
തങ്ങളുടെ മക്കളെപ്പോലെ ഓമനമൃഗങ്ങളെ കരുതുന്നവരാണ് ഭൂരിഭാഗം പേരും. അവരുടെ സുഖത്തിനും സന്തോഷത്തിനുമായി എത്ര പണം മുടക്കാൻ മടിയില്ലാത്തവരും ഏറെയാണ്.
ഇപ്പോഴിതാ തന്റെ വീട്ടിലെ സ്റ്റെയര്‍കേസിനടിയില്‍ നായ്ക്കുട്ടിക്ക് കിടിലന്‍ വീടൊരുക്കി നല്‍കിയിരിക്കുകയാണ് ഒരു യുവതി. നായ്ക്കുട്ടിക്ക് വീടൊരുക്കുന്നതിന്റെ വീഡിയോ അവര്‍ സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. വീടൊരുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് വീഡിയോയിലുള്ളത്.
നായ്ക്കുട്ടിക്ക് വീട് ഒരുക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് പെയിന്റ് അടിക്കുന്നതിന്റെയും മനോഹരമായ ചിത്രങ്ങള്‍ ഭിത്തിയില്‍ വരയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പിന്നാലെ വരുന്നത്. നായ്ക്കുട്ടിക്ക് കിടക്കാന്‍ നല്ലൊരു മെത്തയും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
43,000-ല്‍ പരം ആളുകളാണ് വീഡിയോക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വാടക എത്രയാണെന്നും തന്റെ വീടിനേക്കാള്‍ സുന്ദരമാണിതെന്നും ഒരാള്‍ കമന്റ് ചെയ്തു.
Content Highlights: dogs cage, new house for dog, viral video, myhome
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..