കാറ്റിനെ വൈദ്യുതിയാക്കുന്ന ഒരു  മില്ലുണ്ടായിരുന്നു അങ്ങ് ഇംഗ്ലണ്ടിലെ ബ്രിങ്ങ്ടണ്‍ എന്ന സ്ഥലത്ത്. ഇന്ന് ആ മില്ല് മൂന്ന് കിടപ്പുമുറികളുള്ള വീടാണ്. നിര്‍മിതികളെ ഇടിച്ചുപൊളിച്ചുകളയാതെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് ഈ മില്ലിനോളം മികച്ച മാതൃക വേറെയില്ല. യുകെയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും അവസാനത്തെ  പവര്‍മില്ലാണ് പച്ചാം മില്‍ എന്നറിയപ്പെടുന്ന ഈ മില്‍. ഒരിക്കല്‍ 3,47000 വീടുകളില്‍ ഈ മില്ല് വൈദ്യുതിയെത്തിച്ചിരുന്നു.  

1893ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ  പച്ചാം മില്‍  സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ 1925ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1972ല്‍ ഈ മില്‍ വീടാക്കി പുതുക്കിപ്പണിതു. ഇന്ന് ഏകദേശം പതിനൊന്ന് കോടി രൂപയാണ്  വിന്‍ഡ്‌ മില്‍ വീടിന്റെ മതിപ്പ് വില 

wind mill
Image Credit: dailymail.co.uk

ഏറ്റവും താഴത്തെ നിലയിലാണ് അടുക്കള. പിരിയന്‍ ഗോവണികള്‍ കടന്ന് ചെന്നാല്‍ മുകള്‍ നിലയിലെ കിടപ്പുമുറിയിലെത്താം. തൊട്ടുമുകളിലത്തെ നിലയില്‍ ബാത്ത്റൂമും അതിനും മുകള്‍ നിലയില്‍ ബെഡ്‌റൂമും ആണുള്ളത്.  കൂടാതെ മില്ലിനോട് അനുബന്ധിച്ച് പുതിയൊരു ഭാഗം കൂടി കൂട്ടിച്ചേര്‍ത്ത് ഡൈനിങ്ങ് ഹാളും മാസ്റ്റര്‍ ബെഡ്‌റൂമും ക്രമീകരിച്ചിട്ടുണ്ട്. 

നിലവില്‍ ഈ വിന്‍ഡ്‌ മില്ല് വീടിന്റെ ഉടമ ജൂഡിത്ത് ഇസക്കിയേല്‍ ആണ്.