കാലിഫോര്‍ണിയയിലെ  സാന്‍ ജോസിലുള്ള വിന്‍ചെസ്റ്റര്‍ ബംഗ്ലാവ് നിഗൂഢതകളുടെ വീടെന്നാണ് അറിയപ്പെടുന്നത്. നിഗൂഢതകളിലുള്ള ഈ വീടിന്റെ പ്രശസ്തി  അടുത്തിടെ പുറത്തിറങ്ങിയ വിന്‍ചെസ്റ്റര്‍ എന്ന പേരിലുള്ള സിനിമയ്ക്ക് പ്രമേയമായി തീര്‍ന്നു.

11
Image credit: edition.cnn.com

സാറാ വിന്‍ചെസ്റ്റര്‍ എന്ന യുവതി തന്റെ ഭര്‍ത്താവിന്റെ മരണ ശേഷമാണ് ഈ വീട് നിര്‍മിച്ചത്.  വീടിന്റെ  ആര്‍ക്കിടെക്ച്ചറിലുള്ള വൈവിധ്യവും വീടിനെപറ്റി പ്രചരിക്കുന്ന കഥകളുമാണ് വീടിന്റെ പ്രശസ്തിക്ക് കാരണം

9
Image credit: edition.cnn.com

അല്‍പം ചരിത്രം.. 

1883 ലാണ് ഈ ബംഗ്ലാവ് നിര്‍മിച്ചത്. 365 ദിവസം 24 മണിക്കൂര്‍ ജോലിചെയ്തിട്ടും 38 വര്‍ഷം വേണ്ടിവന്നു ഈ ബംഗ്ലാവിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. 1922  ലാണ് സാറ മരിക്കുന്നത്. അതുവരെ സാറ ഈ ബംഗ്ലാവില്‍ തന്നെയായിരുന്നു താമസം. 

8
Image credit: edition.cnn.com

ഭര്‍ത്താവും ഏകമകളും മരിച്ചതോടെയാണ് സാറ തന്റെ പിതാവിന്റെ കമ്പനി ഏറ്റെടുത്തു നടത്താനായി  സാന്‍ ജോസിലെത്തുന്നതും അവിടെയുള്ള ചെറിയ ഫാം ഹൗസ് ബംഗ്ലാവാക്കി മാറ്റുന്നതും.

6
Image credit: edition.cnn.com

തലതിരിഞ്ഞ ആര്‍ക്കിടെക്ച്ചര്‍

ഈ വീടിന്റെ ചില ഭാഗത്തെ ഗോവണികളും ആദ്യമായി ഇവിടെയെത്തുന്നവരെ കുഴപ്പിക്കും. കാരണം പല ഗോവണികളുടെയും അറ്റം ചുവരുകളായിരിക്കും. ഗോവണി കയറുന്നയാള്‍ അവിടെ നിന്നും തിരിച്ചു നടക്കേണ്ടിവരും. വാതിലുകളും കൗതുകം നിറഞ്ഞതാണ് ഈ ബംഗ്ലാവിലെ ചില വാതിലുകള്‍ തുറന്നാല്‍ ചുവരുകള്‍ കാണാം.

5
Image credit: edition.cnn.com

വീടിനെപറ്റി അത്ര പരിചയമില്ലാത്തവര്‍ ഈ വാതില്‍ തുറന്നാല്‍ രണ്ടാം നിലയില്‍ നിന്നും നേരെ നിലത്തെത്തും... അപരിചിതരെ കബളിപ്പിക്കാന്‍ വേണ്ടി തന്നെയായിരുന്നു ഇത്തരം പരീക്ഷണങ്ങള്‍ എന്നു തന്നെയാണ് നിഗമനം. 24000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട്ടില്‍ മൊത്തം 160 കിടപ്പുമുറികളുണ്ട്. 

3
Image credit: edition.cnn.com

40 ഏക്കറോളം വരുന്ന ഫാം ഹൗസിലെ 8 മുറികള്‍ മാത്രമുള്ള വീടാണ് 160 മുറികളിലേക്ക് മാറ്റിപ്പണിതത്. ഭര്‍ത്താവിന്റെയും മകളുടെയും വിയോഗം നല്‍കിയ ശൂന്യത മറികടക്കാന്‍  അവര്‍ വീട് വലുതാക്കികൊണ്ടിരുന്നു.. അങ്ങനെ ബംഗ്ലാവ് നിര്‍മാണം അവര്‍ മരിക്കുന്നത് വരെ തുടര്‍ന്നു. മഞ്ഞയും കടും ചുവപ്പും നിറങ്ങളാണ് ബംഗ്ലാവിന് നല്‍കിയിരിക്കുന്നത്.

1
Image credit: edition.cnn.com

ദുരൂഹത

മരിച്ചുകഴിഞ്ഞിട്ടും സാറയ്ക്ക് തന്റെ പ്രിയപ്പെട്ട വീട് ഉപേക്ഷിയ്ക്കാന്‍ ഇഷ്ടമല്ലത്രെ. അതിനാല്‍ തന്നെ അവരുടെ ആത്മാവ് ഇപ്പോഴും ഈ വീട്ടിലുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. ഇടയ്ക്ക് സാറായുടെ ശബ്ദങ്ങളും അവര്‍ ഗോവണി കയറുന്ന കാലടി ശബ്ദങ്ങളുമൊക്കെ കേള്‍ക്കാറുണ്ടത്രെ..

2
Image credit: edition.cnn.com

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് ധാരാളം പേര്‍ ദുരൂഹത നിറഞ്ഞ ബംഗ്ലാവ്  കാണാന്‍ ഇവിടെ എത്തുന്നുണ്ട്.

12
Image credit: edition.cnn.com
15
Image credit: edition.cnn.com
1
Image credit; Daily mail

Content higlight: Winchester mystery house in San Jose California