എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും താമസിക്കുന്നത് ഇവിടെയൊക്കെയാണ്‌


ഭര്‍ത്താവായിരുന്ന ഫിലിപ്പ് രാജകുമാരന്‍ മരണമടയുന്നതുവരെ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലായിരുന്നു പ്രധാനമായും രാജ്ഞി സമയം ചെലവിട്ടിരുന്നത്.

എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും | Photo: A.F.P

1953-ല്‍ രാജ്ഞിയായി കിരീടം ചൂടിയതിനുശേഷം ബക്കിങ്ഹാം കൊട്ടാരമാണ് എലിസബത്ത് രാജ്ഞിയുടെ പ്രധാനവാസസ്ഥലം. എന്നാല്‍, ഇവിടെ മാത്രമല്ല രാജ്ഞി താമസിക്കുന്നത്. രാജ്ഞിയ്ക്കും രാജകുടുംബാംഗങ്ങള്‍ക്കും താമസിക്കുന്നതിനും അവധിയാഘോഷിക്കുന്നതിനുമായി ഒട്ടേറെ എസ്‌റ്റേറ്റുകളും ബംഗ്ലാവുകളും ഉണ്ട്.
2021 ഏപ്രിലില്‍ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായിരുന്ന ഫിലിപ്പ് രാജകുമാരന്‍ മരണമടയുന്നതുവരെ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലായിരുന്നു പ്രധാനമായും രാജ്ഞി സമയം ചെലവിട്ടിരുന്നത്. 775 മുറികളാണ് ഈ കൊട്ടാരത്തിന് ഉള്ളത്.
Buckingham Palace
ബക്കിങ്ഹാം കൊട്ടാരം | Photo: A.F.P

എന്നാല്‍, ഈ അടുത്തകാലത്ത്, കോവിഡ് വ്യാപിച്ചതിനുശേഷം വിന്‍സര്‍ കാസിലിലാണ് രാജ്ഞി അധികദിവസങ്ങളും തങ്ങുന്നത്. ഇവിടെ വെച്ചാണ് ഫിലിപ്പ് രാജകുമാരന്‍ മരിക്കുന്നതും മൃതശരീരം അടക്കം ചെയ്തിരിക്കുന്നതും. കോവിഡിന് മുമ്പ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ആഴ്ചയുടെ അവസാനദിവസങ്ങളിലും ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ഒരു മാസവും വിന്‍ഡ്‌സര്‍ കാസിലില്‍ താമസിക്കുക പതിവായിരുന്നു. ഏകദേശം 900 വര്‍ഷത്തോളമായി ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രാജകീയ ഭവനമാണ്. 13 ഏക്കറിലായി പരന്നുകിടക്കുന്ന ഈ കൊട്ടാരത്തില്‍ 1000-ല്‍ പരം മുറികളുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആള്‍താമസമുള്ള കൊട്ടാരമാണ്.
Windsor Castle
വിന്‍ഡ്‌സര്‍ കാസില്‍ | Photo: A.F.P.

സ്‌കോട്ട്‌ലന്‍ഡില ബാല്‍മോറല്‍ കാസിലിലാണ് രാജ്ഞിയുടെ വേനല്‍ക്കാല വസതി. എലിസബത്ത് രാജ്ഞിയുടെ മുതുമുത്തച്ഛനായ ആല്‍ബര്‍ട്ട് രാജകുമാരന്‍ ഭാര്യ വിക്ടോറിയ രാജ്ഞിയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ കൊട്ടാരം. 50,000 ഏക്കറില്‍ പറന്നുകിടക്കുന്ന ഇവിടെ ആകെ 150 കെട്ടിടങ്ങളാണ് ഉള്ളത്. ഈ അടുത്തവര്‍ഷങ്ങളില്‍ ഇവിടെ ചെറിയതോതിലുള്ള അറ്റകുറ്റപണികള്‍ നടത്തിയിട്ടുണ്ട്.
വേനല്‍ക്കാലത്തിന്റെ തുടങ്ങുന്ന ആഴ്ച എലിസബത്ത് രാജ്ഞി തങ്ങുന്ന ഇടമാണ് ഹോളിരൂഡ്ഹൗസ്. സ്‌കോട്ട്‌ലന്‍ഡില്‍ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്. 1128-ല്‍ പണികഴിപ്പിച്ചതാണ് രാജസൗധം. 1670-ല്‍ ചാള്‍സ് രാജാവിന്റെ നേതൃത്വത്തില്‍ ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ ഇവിടെ ചെയ്തിട്ടുണ്ട്.
ക്രിസ്മസ് കാലത്ത് നോര്‍ഫോക്കിലുള്ള സാന്‍ഡ്‌റിങ്ഹം എസ്‌റ്റേറ്റിലാണ് എലിസബത്ത് രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും താമസിക്കുന്നത്. പിതാവായ ജോര്‍ജ് ആറാമനില്‍ നിന്ന് എലിസബത്ത് രാജ്ഞിക്ക് പൈതൃകസ്വത്തായി ലഭിച്ചതാണ് ഈ കൊട്ടാരം. 100 ഏക്കര്‍ സ്ഥലത്താണ് 1770-ല്‍ പണി കഴിപ്പിച്ച ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വടക്കന്‍ അയര്‍ലണ്ടിലേക്കുള്ള യാത്രയ്ക്കിടെ രാജ്ഞി ഇവിടെ തങ്ങാറുണ്ട്.
വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും അവരുടെ മക്കളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവര്‍ താമസിക്കുന്നത് കെന്‍സിങ്ടണ്‍ കൊട്ടാരത്തിലാണ്. വോഗ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം നാലുനിലകളിലായി 20 മുറികളാണ് ഇവിടെയുള്ളത്.
കെന്‍സിങ്ടണ്‍ കൊട്ടാരത്തിന് പുറമെ സാന്‍ഡ്‌റിങ്ഹാം എസ്റ്റേറ്റിലെ ആന്‍മര്‍ ഹാളിലും താമസിക്കാറുണ്ട്. പത്ത് മുറികളുള്ള വീട് വില്യമിന്റെയും കേറ്റിന്റെയും വിവാഹത്തിന് എലിസബത്ത് രാജ്ഞി സമ്മാനമായി നല്‍കിയതാണ്.
ചാള്‍സ് രാജകുമാരനും കാമില രാജകുമാരിയും 2005-ലെ അവരുടെ വിവാഹത്തിന് ശേഷം ലണ്ടനിലെ ക്ലാരന്‍സ് ഹൗസിലാണ് താമസം. 1825-ല്‍ പണി കഴിപ്പിച്ചതാണ് ഈ കൊട്ടാരം. ചാള്‍സ് രാജകുമാരിന്റെ മുത്തശിയായിരുന്നു എലിസബത്ത് രാജ്ഞി(I)യുടെ വീടായിരുന്നു ഇത്. ഗ്ലൗസെസ്റ്റര്‍ഷൈറിലെ ഹൈഗ്രൂവ് ഹൗസിലും ഇരുവരും ഇടയ്‌ക്കൊക്കെ താമസിക്കാറുണ്ട്.
Content highlights: Where does the British royal family actually live, Queen Elizabeth, Prince William

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented