ചൂടില്‍ വലഞ്ഞോ? വീട് കൂളാക്കാന്‍ ആറ് വഴികള്‍


ഹര്‍ഷ എം.എസ്

ട്രസ് വര്‍ക്ക് ചെയ്ത് അതിനുമുകളില്‍ ഓടിടുന്നത് വീടിനുള്ളില്‍ ചൂട് കുറയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ്.

Representative Image| Gettyimages.in

ചൂട് അസഹ്യമായിക്കൊണ്ടിരിക്കുകയാണ്. വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍, വീട് പണിതു കഴിഞ്ഞവരും ഇനി പണിയുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. ചെരിഞ്ഞ മേല്‍ക്കൂര

വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാന്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മേല്‍ക്കൂര പണിയുമ്പോഴാണ്. ചെരിഞ്ഞ മേല്‍ക്കൂരയില്‍ റൂഫിന്റെ പരപ്പളവ് കൂടുതലായതിനാല്‍ അത് വലിച്ചെടുക്കുന്ന ചൂടും കൂടുതലായിരിക്കും. ഇത്തരം മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് ചൂടുകൂടുതല്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് കുറയ്ക്കാനായി സ്ലോപ്പിങ്ങ് റൂഫിന്റെ താഴെ ഭാഗത്തായി ത്രികോണാകൃതില്‍ വരുന്ന ട്രൈയാംഗുലാര്‍ വോയിഡില്‍ കൂടുതല്‍ വെന്റിലേഷന്‍ നല്‍കാം.

2. പരന്ന മേല്‍ക്കൂര

പരന്ന മേല്‍ക്കൂരയുള്ള വീടുകളില്‍ റൂഫ് ടോപ്പ് ഗാര്‍ഡന്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍ എന്നിവ പരീക്ഷിക്കാം. പന്തലായി പടര്‍ത്താന്‍ പറ്റുന്ന ചെടികള്‍ റൂഫ് ടോപ്പ് ഗാര്‍ഡനില്‍ പരീക്ഷിക്കാം. ഈ ഗ്രീന്‍ റൂഫിങ്ങ് വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം ഗ്രീന്‍ റൂഫ് ചെയ്യുമ്പോള്‍ ടെറസ് ലീക്ക് പ്രൂഫ് ആക്കാനും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.

3. ചുമരുകള്‍

ചുമരുകള്‍ പണിയുമ്പോള്‍ ടെറാകോട്ട്, ഹോളോബ്രികസ്, മണ്ണ്, വെട്ടുകല്ല് എന്നിവ ഉപയോഗിച്ച് നിര്‍ിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ചുമരിനകത്ത് തര്‍മല്‍ ഇന്‍സുലേറ്റിങ്ങ് മെറ്റീരിയലുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്.

4. ട്രസ് റൂഫ്

പണ്ടത്തെ വീടുകള്‍ അധികവും ഓട് മേഞ്ഞതാണ്. അതുകൊണ്ട് തന്നെ വീടിനകത്ത് എപ്പോഴും തണുപ്പുണ്ടായിരുന്നു. വീടിനകത്തു തങ്ങിനില്‍ക്കുന്ന ചൂട് ഓടുകള്‍ക്കിടയിലൂടെ അനായാസം പുറത്തു പോകും എന്നതിനാലാണ് ഇത്. ഇന്ന് പലയിടത്തും പഴമ നിലനിര്‍ത്താന്‍ ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും കോണ്‍ക്രീറ്റ് സ്ലാബ് ചെയ്ത് അതില്‍ ഓട് വയ്ക്കുന്നതാണ് കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചൂട് കുറയില്ല. കാരണം കോണ്‍ക്രീറ്റ് ചൂടിനെ ആഗിരണം ചെയ്യും എന്നതു തന്നെ. ഫില്ലര്‍ സ്ലാബുകളില്‍ ഓട് മേയുന്നതാണ് കുറച്ചുകൂടി ന്ല്ലത്. ട്രസ് വര്‍ക്ക് ചെയ്ത് അതിനുമുകളില്‍ ഓടിടുന്നത് വീടിനുള്ളില്‍ ചൂട് കുറയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ്.

5. വെന്റിലേഷന്‍

ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം ഹ്യുമിഡിറ്റിയും കൂടി വിങ്ങുന്ന കാലാവസ്ഥയാണ് നമ്മുടെ നാട്ടിലേത്. ഈ സാഹചര്യത്തില്‍ വീടിനുള്ളിലെ വെന്റിലേഷന്‍ വലിയ പ്രാധാന്യമുണ്ട്. ഇരുനില വീടുകളാണെങ്കില്‍ താഴെ നിലയില്‍ നിന്നും ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായു പുറത്തേക്കു തള്ളാന്‍ താഴെ നിലയില്‍ വലിയ വെന്റിലേഷന്‍ സംവിധാനമൊരുക്കണം. വീടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ ക്രോസ് വെന്റിലേഷന്‍ സഹായിക്കും. കോര്‍ണര്‍ വിന്‍ഡോ നല്‍കുന്നുണ്ടെങ്കില്‍ ആവശ്യമായ സണ്‍ഷീല്‍ഡ് നല്‍കാന്‍ മറക്കരുത്.

6. ഹീറ്റ് റിഫ്‌ളക്ടിങ് കോട്ടിങ്

ടെറസിനു മുകളില്‍ ഹീറ്റ് റിഫ്‌ളക്ടിങ് കോട്ടിങ് ഉപയോഗിക്കുന്നതു വഴി ചൂട് കുറയ്ക്കാന്‍ സാധിക്കും. പരമാവധി 5-6 വര്‍ഷം വരെ ഇത് ഈട് നില്‍ക്കും. മേല്‍ക്കൂരയില്‍ ഓടിനടിയില്‍ വിരിക്കുന്ന ഹീറ്റ് റിഫ്‌ളക്ടിങ് ഷീറ്റുകളും ചൂട് കുറയ്ക്കാന്‍ സഹായിക്കും. റൂഫുകളില്‍ ഹീറ്റ് റിഫ്‌ളക്ടിങ് വൈറ്റ് പെയിന്റ് ഉപയോഗിക്കുന്നത് നല്ലതാണ്. സ്ലോപ്പിങ്ങ് റൂഫില്‍ ഉപയോഗിക്കുന്ന റൂഫിങ് ടൈലുകളില്‍ ഹീറ്റ് റിഫ്‌ളക്ടിങ് കോട്ടിങ്ങുള്ളവ ലഭ്യമാണ്.

(കടപ്പാട്- വി.എം. രൂപേഷ്, സ്‌പേസ് എക്‌സെറ്റൈന്‍ഡെഡ്)

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Ways to Keep Your House Cool During The Summer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented