വീടൊരുക്കുമ്പോൾ പരമാവധി വ്യത്യസ്തത പുലർത്തണമെന്നു കരുതുന്നവരുണ്ട്. മുറിയും അടുക്കളയും ബാത്റൂമുമൊക്കെ ഒരുക്കുമ്പോൾ ഡിസൈനിൽ പുതുമ പുലർത്തുന്നവരുണ്ട്. എന്നാൽ അവിടെയും തീരാതെ വാട്ടർ ടാങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ സ്വീകരിച്ച വീടുകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

പുരപ്പുറത്തെ കൗതുകപ്പെടുത്തുന്ന വാട്ടർ ടാങ്കുകൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ വൈറലാകുന്നത്. പഞ്ചാബിൽ നിന്നുള്ള വീടുകളുടെ മുകളിലുള്ള വാട്ടർ ടാങ്കുകളാണ് ഡിസൈനിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത്. വിമാനം, സിംഹം, കപ്പൽ, താമര തുടങ്ങിയവയുടെ ആകൃതിയിലുള്ള വാട്ടർ ടാങ്കുകളാണ് ചിത്രങ്ങളിലുള്ളത്. 

പുരപ്പുറത്ത് അസ്സലൊരു വിമാനം നിർത്തിയതുപോലെയാണ് ഒരു വാട്ടർ ടാങ്ക് ഉള്ളത്. വിമാനത്തിന്റേതു പോലെ ഡിസൈൻ നിലനിർത്തിയെന്നു മാത്രമല്ല സ്റ്റെപ്പുകളും അതുപോലെ ഒരുക്കിയതു കാണാം. പോരാത്തതിന് ചിറകിൽ എയർ ഇന്ത്യ എന്നെഴുതിയതും കാണാം. 

മറ്റൊന്ന് പച്ചനിറത്തിൽ പെയിന്റ് പൂശിയ വീടിനു മുകളിൽ പിങ്കും പച്ചയും ചേർന്ന നിറത്തിലുള്ള താമരയുടെ രൂപത്തിലുള്ള വാട്ടർ ടാങ്കാണ്. സമീപത്തുതന്നെ കുതിരയുടെ രീപവും ഒരുക്കിയതു കാണാം. ഒന്നാന്തരം കപ്പലിന്റെ രൂപത്തിലും സിംഹത്തിന്റെ രൂപത്തിലും ഉള്ള വാട്ടർ ടാങ്കുകളും കാണാം. 

വീടുകളൊരുക്കുമ്പോൾ ഡിസൈനിൽ ഇത്തരം പുതുമ പരീക്ഷിക്കുന്നത് പഞ്ചാബിലെ സ്ഥിരം കാഴ്ചയാണെന്നാണ് ഉപ്പൽ ഭൂപ ​ഗ്രാമവാസികൾ പറയുന്നത്. അടുത്തിടെയായി അന്യദേശങ്ങളിൽ നിന്നുള്ളവർ പോലും ഈ ഡിസൈനുകൾ കാണാൻ എത്താറുണ്ടെന്നും വിമാനത്തിന്റെ മാതൃകയിലുള്ള വാട്ടർ ടാങ്കിനാണ് ആരാധകർ ഏറെയെന്നും ​ഗ്രാമത്തിലുള്ളവർ പറയുന്നു. 

Content Highlights: water tanks shapes, House Water Tanks Take Shape of Lion plane,  house water tank designshouse design