Photo: Pixabay
വീടിനുള്ളില്‍ മാറ്റം കൊണ്ടുവരണോ, ഒരു എളുപ്പമാര്‍ഗമുണ്ട്. വീടിനുള്ളിലെ ഭിത്തികള്‍ക്ക് ഒന്ന് മേക്കോവര്‍ വരുത്തിയാല്‍ മതി. ഭിത്തിയുടെ നിറമോ, വാള്‍ഡെക്കറേഷനോ, ചിത്രമോ ഒന്ന് മാറ്റി നോക്കൂ... വീട് അടിമുടി മാറുന്നത് കാണാം.
1. ഭിത്തിയില്‍ വലിയ ഒറ്റചിത്രം വയ്ക്കാം. ചെറിയ റൂമാണെങ്കില്‍ വലിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മുറിയിലെ ഏതെങ്കിലും ഒരു വാളില്‍ തൂക്കാം. മുറിക്ക് വൈബ്രന്റ് ലുക്ക് നല്‍കാന്‍ ഇത് മതി.

2. ഒരു ഗാലറിവാള്‍ ഉണ്ടാക്കിയാലോ. പല വലിപ്പത്തിലുള്ള ഫോട്ടോ ഫ്രെയ്മുകള്‍ തൂക്കാം. സീലിങിലേയ്ക്കും പടരുന്നതുപോലെ ഫ്രെയ്മുകള്‍ വച്ചാല്‍ മുറിയ്ക്ക് കൂടുതല്‍ വലിപ്പം തോന്നും.
3. ഒരു ജനാലയുടെയോ ഷെല്‍ഫിന്റെയോ ചുറ്റുമുള്ള ഭിത്തി കുറച്ച് കളര്‍ഫുള്‍ ആക്കിയാലോ. പാറ്റേണുകളുള്ള വാള്‍പേപ്പറോ വൈബ്രന്റ് കളര്‍ പെയിന്റൊ ചിത്രങ്ങളോ ഉപയോഗിക്കാം.
4. കിടപ്പുമുറിയുടെ ഒരു ഭിത്തിയില്‍ ഫ്‌ളവര്‍ പ്രിന്റഡോ പാറ്റേണുകളോ ഉള്ള ഒരു വാള്‍ ഹാങിങ് തൂക്കാം. മൂഡി ലുക്കുള്ള റൂമിനെ എനര്‍ജെറ്റിക്കാക്കാന്‍ ഇത് മതി.

5. ചെറിയമുറിയെ കൂടുതല്‍ വലിപ്പമുള്ളതും വെളിച്ചമുള്ളതുമായി തോന്നിക്കണോ, ഓവര്‍ സൈസിലുള്ള മിറര്‍ തൂക്കിയാല്‍ മതി. അല്ലെങ്കില്‍ സലൂണുകളിലെ പോലെ ചെറിയ ചെറിയ മിററുകള്‍ ധാരാളം വയ്ക്കാം.
6. മ്യൂറല്‍ പെയിന്റിങുകള്‍ എക്കാലവും പ്രിയപെട്ടവയാണ്. മുറിയിലെ ഒരു ഭിത്തിയിലോ, എല്ലാ ഭിത്തിയിലുമോ പകുതി വരെയോ ഇങ്ങനെ ഇഷ്ടം പോലെ മ്യൂറല്‍ ചെയ്യാം.
7. ഫ്‌ളോട്ടിങ് ഷെല്‍ഫുകള്‍ ഭിത്തിയില്‍ മേക്കോവര്‍ വരുത്താനുള്ള മികച്ച മാര്‍ഗമാണ്. ഇവയില്‍ പുസ്തകങ്ങളോ, ആന്റിക് പീസുകളോ ബുക്കുകളോ എന്തും വയ്ക്കാം. ബോക്‌സ് ഷെല്‍ഫുകളും നല്ലതാണ്.

8. ഡൈനിങ് റൂം വാളില്‍ ചൈനാ പ്ലേറ്റുകള്‍ തൂക്കുന്നതും ഭംഗിയാണ്. പലവലിപ്പത്തിലുള്ളവ തൂക്കാം.
9. ലിവിങ് റൂമില്‍ വാള്‍ ഗാര്‍ഡനായാലോ. ഫേണ്‍സ് പോലുള്ള ചെടികള്‍ വളര്‍ത്താം. ജീവന്‍ തുടിക്കുന്ന മുറികളാക്കാന്‍ ഇത് മതി.
10. ഭിത്തിയില്‍ പലതരം തൊപ്പികള്‍ തൂക്കാം. ഒന്നിച്ചോ, ഓരോന്നായോ ഇവ വയ്ക്കാം. ഒരു കൗബോയ് റൂം പോലെ തോന്നാന്‍ ഈ മേക്കോവര്‍ ഐഡിയ പരീക്ഷിക്കാം.
Content Highlights: Wall Decor Ideas to Refresh home Space
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..