വിടെ പോയാലും സ്വന്തം വീട് മിസ് ചെയ്യുന്ന നൊസ്റ്റാള്‍ജിയ തലയ്ക്കു പിടിച്ചവര്‍ക്ക് ആശ്വാസമായി നടക്കും വീടുകള്‍. ഒരിടത്തും കുറേകാലം ഒരുമിച്ചു താമസിക്കാതെ ഇടയ്ക്കിടെ സ്ഥലം മാറുന്ന നാടോടി ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്കും ലോട്ടറിയാകും ഇത്തരം വീടുകള്‍.

walkinghome

 മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഡാനിഷ് ഡിസൈനേഴ്‌സായ N55 ഉം സംയുക്തമായി ചേര്‍ന്നാണ് ഇത്തരം വീട് നിര്‍മിച്ചിരിക്കുന്നത്.  പതിനൊന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന MIT ക്യാമ്പസിനകത്താണ് വീടിന്റെ കന്നി യാത്ര നടന്നത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്ററാണ് വീടിന്റെ വേഗത.

walking home

ആറ് കാലുകളാണ് വീടിനുള്ളത്. മുന്നോട്ടും പിന്നോട്ടും മറ്റ് ദിശകളിലേക്കും തിരിക്കാനുള്ള സംവിധാനങ്ങളുമുണ്ട് വീടിനകത്ത്. സൗരോര്‍ജത്തിലും കാറ്റില്‍ നിന്നുമുള്ള വൈദ്യുതിയിലുമാണ് വീടിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

walkinghome

നാല് പേര്‍ക്ക് താമസിക്കാവുന്ന വിധത്തിലാണ് വീടിന്റെ രൂപകല്‍പന. ഭാവിയില്‍ വലിയ അംഗസംഖ്യയുള്ള കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള വിധത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വീടിനെ വിപുലീകരിക്കാനാണ് ഇതിന്റെ ഡിസൈനേഴ്‌സിന്റെ ലക്ഷ്യം. 

walkinghome

walkinghome