photo|instagram.com/samantharuthprabhuoffl/
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത റൂത്ത് പ്രഭു. 2010-ല്‍ ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യേ മായ ചെസാവേയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സാമന്ത. പിന്നീടവര്‍ക്ക് പിന്‍തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമാരംഗത്ത് സൂപ്പര്‍താരമായി അവര്‍ വളര്‍ന്നത്.
സാമന്തയുടെ ഹൈദരാബാദിലെ ആഡംബരഭവനം സുന്ദരവും സ്റ്റൈലിഷുമാണ്. നീന്തല്‍ക്കുളം, വെര്‍ട്ടിക്കല്‍ കിച്ചന്‍ ഗാര്‍ഡന്‍, ടെറസ് ഗാര്‍ഡന്‍ എന്നിവയും അതിലെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. തന്റെ അരുമകളായ ഹാഷ്, ഡ്രോഗോ എന്നീ നായ്ക്കളും അവരോടൊപ്പമാണ് അവര്‍ അവിടെ താമസിക്കുന്നത്. ഇന്ത്യയില്‍ പലയിടത്തായി സാമന്തയ്ക്ക് വീടുകളുമുണ്ട്.
2017-ലാണ് അവര്‍ ഹൈദരാബാദിലെ ഈ വീട് വാങ്ങുന്നത്. മനോഹരമായൊരുക്കിയ സോഫകളും വീടിനുള്ളില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന മനോഹരകാഴ്ചകളും ഈ വീടിനെ കൂടുതല്‍ സുന്ദരമാക്കുന്നു. വീട്ടില്‍ പലയിടത്തായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടവും അതി സുന്ദരമായ കാഴ്ചകള്‍ നൽകുന്നു.
ബെഡ്‌റൂമിന് ആഷ് നിറത്തിലുള്ള ഹെഡ്‌ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഫ്‌ളോറിനും മുറിയ്ക്കും വെളുത്ത നിറമാണ് നല്‍കിയിരിക്കുന്നത്. മിനിമല്‍ ലുക്കിലാണ് ബെഡ്‌റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വീകരണമുറിയിലെ സോഫയ്ക്കും വെളുത്ത നിറമാണ്. പിങ്ക് നിറത്തിലെ പില്ലോകളും ഇതില്‍ അലങ്കരിച്ചിട്ടുണ്ട്. ഇവിടെ വലിയൊരു ടെലിവിഷനും സ്ഥാപിച്ചിട്ടുണ്ട്.
വീടിന്റെ ബാക്ക് യാര്‍ഡ് ക്ലാസിക് -മോഡേല്‍ ശൈലികള്‍ ഇഴചേര്‍ത്ത് ഡിസൈന്‍ ചെയ്താണ് ഒരുക്കിയിരിക്കുന്നത് . ഇവിടെ വെളുത്ത കസേരകളാണ് നല്‍കിയിരിക്കുന്നത്. വെളുത്ത പെയിന്റും ഈ ഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്നാണ് നീന്തല്‍കുളവും ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും സാമന്ത പങ്കുവെക്കാറുണ്ട്.
വീട്ടില്‍ നല്ലൊരു അടുക്കളത്തോട്ടവും താരം ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് പ്രിയപ്പെട്ട പച്ചക്കറികളും അവിടെ നട്ടുവളര്‍ത്താറുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ വീടിന്റെ അടുക്കളയൊരുക്കിയിരിക്കുന്നത്. ബ്രൗണ്‍ ടോണിലുള്ള തടിയില്‍ തീര്‍ത്ത് ഷെല്‍ഫുകള്‍ കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. ഇന്‍ഡോര്‍ ചെടികള്‍ അടുക്കളയില്‍ വൃത്തിയായി ക്രമീകരിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയയും കൂടുതല്‍ നിറങ്ങളാല്‍ സമ്പന്നമാണ്. ചുരുക്കത്തില്‍ ക്ലാസിക് ശൈലിയുള്ള മിനിമലിസ്റ്റ് വീടാണ് അവരുടേത്.
Content Highlights: Samantha ruth prabhu, Hyderabad,home,Celeb Homes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..