വീട് പണിയാനുള്ള സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്നതിനും മുന്നേ അതിനായി സ്വരുക്കൂട്ടി വെക്കുന്നവരുണ്ട്. മതിയായ പണം കയ്യിലില്ലാത്തതുകൊണ്ട് വായ്പ എടുത്ത് വീട് പണിയുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ രണ്ടുപേര്‍ വീട് പണിതിരിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ്. ലണ്ടന്‍ സ്വദേശികളായ ജാക്ക് മോറിസും ഗേള്‍ഫ്രണ്ട് ലോറെന് ബുള്ളെനുമാണ് വ്യത്യസ്തമായ രീതിയിലൂടെ വീട് പണിത് ശ്രദ്ധേയമാകുന്നത്.
ട്രാവല്‍ ബ്ലോഗേഴ്സായ മോഖിസും ലോറെനും ബാലിയിലാണ് തങ്ങളുടെ സ്വപ്നവീട് പണിതിരിക്കുന്നത്. ഇതിനായി പണം കണ്ടെത്തിയ വഴിയാണ് പലരെയും കൗതുകപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കിട്ടുന്ന പണമാണ് വീടുപണിക്കായി ഇരുവരും ഉപയോഗിച്ചത്. വിവിധ സ്ഥലങ്ങള്‍ യാത്ര ചെയ്ത് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നതിലൂടെ ഇരുവരും നേടുന്നത് ലക്ഷങ്ങളാണ്.
ഒരുവര്‍ഷത്തോളമെടുത്താണ് വീടുപണി പൂര്‍ത്തിയാക്കിയത്. യാത്രകള്‍ക്കിടെ താമസിച്ച വില്ലകളുടെയും റിസോര്ട്ടുകളുടെയുമൊക്കെ ഡിസൈനുകളും വീടുപണിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. വീട് പണിയുമ്പോള്‍ തന്നെ അതിന്റെ മുക്കും മൂലയും വരെ ചിത്രങ്ങളായി പകര്‍ത്തുമ്പോള്‍ മികച്ചതായിരിക്കണമെന്ന നിര്‍ബന്ധവും ഇരുവര്‍ക്കും ഉണ്ടായിരുന്നു. കാരണം വീട്ടില്‍ വച്ച് ചെയ്യുന്ന വ്ളോഗുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കേണ്ടതാണല്ലോ.
വിശാലമായ ലിവിങ് ഏരിയ, ലക്ഷ്വറി പൂള്, സിനിമാ സ്ക്രീന്‍, പത്തുപേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് റൂം തുടങ്ങിയവ ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളെല്ലാം വീട്ടിലുണ്ട്. ബൊഹീമിയന്‍ സ്റ്റൈലിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Content Highlights:vloggers built dream home from instagram money