അകവും പുറവും നിറയുന്ന പ്രൗഢി; മോഹിപ്പിക്കും കോലിയുടെയും അനുഷ്‌കയുടെയും അലിബാഗിലെ വീട്


വിരാട് കോലി, അനുഷ്കാ ശർമ | Photo: Instagram

ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമാണ് വിരാട് കോലി. തികഞ്ഞ കുടുംബസ്‌നേഹിയായ കോലി ക്രിക്കറ്റ് കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുടുംബത്തോടൊപ്പമാണ്. രണ്ട് വീടുകളാണ് വിരാട് കോലിക്കുള്ളത്. ഒന്ന് മുംബൈയിലെ അലിബാഗിലും രണ്ടാമത്തേത് ഗുരുഗ്രാമിലെ കുടുംബവീടുമാണ്.

സെലബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറായ സൂസെയ്ന്‍ ഖാനാണ് അലിബാഗിലെ കോലിയുടെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൂവെള്ള നിറം പൂശിയ ചുമരുകളും നിറയെ ഇന്‍ഡോര്‍ പ്ലാന്റുകളും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ടോണുകളുമാണ് ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍.

അതിവിശാലമായ പൂള്‍ ഈ വീടിന് പുറത്തായി സെറ്റ് ചെയ്തിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടാണ് ഇതിന് ചുറ്റുമായി ഉള്ളത്. ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന വള്ളിച്ചെടിയും മറ്റ് ഔട്ട്‌ഡോര്‍ പ്ലാന്റുകളും നല്‍കുന്ന ചാരുത ഒന്ന് വേറെ തന്നെയാണ്. സൂര്യപ്രകാശം നേരിട്ട് പതിയുന്ന വിധമാണ് പൂള്‍ കൊടുത്തിരിക്കുന്നത്.

തൂവെള്ള തീമിലാണ് ലിവിങ്, ഡൈനിങ് ഏരിയകള്‍ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വെളുപ്പ് നിറത്തിലുള്ള സെറ്റിയും കുഷ്യനും ഇതിന് അനുയോജ്യമായ ടേബിളും ലിവിങ് ഏരിയയില്‍ നല്‍കിയിരിക്കുന്നു. ലിവിങ് ഏരിയയുടെ ഇരുവശങ്ങളും തുറന്നിരിക്കുന്നത് കോര്‍ട്ട് യാര്‍ഡിലേക്കാണ്. ഇവിടെ നിറയെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ പിടിപ്പിച്ചിരിക്കുന്നു. ഗ്ലാസ് ഡോറുകളാണ് ഈ രണ്ടുവശങ്ങളിലും കൊടുത്തിരിക്കുന്നത്. ഇത് കൂടാതെ ഫാമിലി ലിവിങ് ഏരിയ കൂടി ഉണ്ട്. ഇവിടെയും തൂവെള്ള നിറമുള്ള സിറ്റിങ് ഏരിയ ആണ് കൊടുത്തിരിക്കുന്നത്.

ഇവിടെ നിന്ന് പ്രവേശിക്കുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ഒരേസമയം പത്ത് പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന വലിയ ഡൈനിങ് ടേബിളാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ മൂന്ന് പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തില്‍ മറ്റൊരു ഫുഡ് കൗണ്ടര്‍ കൂടി ഡൈനിങ് ടേബിളിന് സമീപത്തായി കൊടുത്തിരിക്കുന്നു. ഇതിന് സമീപത്ത് തന്നെയായി രണ്ട് ഓവനുകളും തത്ക്ഷണം ഭക്ഷണം പാകം ചെയ്യുന്നതിനും ചൂടാക്കുന്നതിനുമായി മിനി കിച്ചനും കൊടുത്തിരിക്കുന്നു. ഇതിനൊപ്പം മനോഹരമായ ഡ്രോയറും കൊടുത്തിരിക്കുന്നു.

സമകാലീന ശൈലിയിലുള്ള ഷാന്‍ലിയാറാണ് ലിവിങ്, ഡൈനിങ് ഏരിയയുടെ ഭംഗി വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം. ഗ്ലാസ് ഡോര്‍ നല്‍കി പരമാവധി സൂര്യപ്രകാശവും വായുവും അകത്ത് ലഭിക്കുന്ന വിധമാണ് ഡൈനിങ് ഏരിയയുടെ ഡിസൈന്‍. ഡൈനിങ് ഏരിയുടെ ഒരുവശം തുറന്നിരിക്കുന്നത് പുറത്തെ മനോഹരമായ പൂന്തോട്ടത്തിലേക്കാണ്.

Content Highlights: celebrity homes, virat kohli and anushka sharmas home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented