ണ്ടുനില വീടാണ്. നൂറുശതമാനവും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം. വീടിനു ചുറ്റും വേലികെട്ടി തിരിച്ചിട്ടുമുണ്ട്. പക്ഷേ വീട് നില്‍ക്കുന്നത് വെള്ളത്തിലാണ്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ പിറ്റ്‌വാട്ടര്‍ ബേയിലാണ് ഈ ഒഴുകുന്ന വീട്. 

ചുക്ക് ആന്‍ഡേഴ്‌സണ്‍ എന്ന ആര്‍ക്കിടെക്റ്റ് ആണ് ലില്ലിപാഡ് പാം ബീച്ച് വില്ല എന്ന ഈആഡംബര വില്ലയുടെ ശില്‍പി. മറൈന്‍ പരിസ്ഥിതി സൗഹൃദമായ, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം.
  

gome

ഫയര്‍ പ്ലേസ് ഉള്‍പ്പടെ ഫര്‍ണിഷ് ചെയ്ത ഒരു ലിവിങ് റൂം, വൈന്‍ സ്റ്റോറേജ് ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളുമുള്ള കിച്ചണ്‍ എന്നിവയാണ് ആദ്യ നിലയിലുള്ളത്. സ്റ്റെയര്‍കേസ് വഴി മുകളിലേക്കെത്തിയാല്‍ ഇരട്ട ബെഡ്‌റൂമുകളാണുള്ളത്. സ്പാ സൗകര്യമുള്ള ബാത്ത്‌റൂം ഇവിടുത്തെ പ്രത്യേകതയാണ്. 

home

വീടിന് പുറത്ത് ഒരു പോര്‍ച്ച് ഏരിയയുണ്ട്. ഇത് ഓപ്പണ്‍ ടെറസ്സായി ഉപയോഗിക്കാം. സണ്‍ബാത്തിനും ഡൈനിങ്ങിനും സായാഹ്നങ്ങള്‍ ചെലവഴിക്കാനുമൊക്കെ ഈ സ്‌പേസ് ഉപയോഗിക്കാം. ചൂണ്ടയിടാനും ക്രൂയിസ് ബോട്ട് ഓടിക്കാനും മസാജ് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങളും ലഭ്യമാണ്. 

home

രണ്ടുപേര്‍ക്ക് ഇവിടെ ഒരു രാത്രി കഴിയാന്‍ ആയിരം ഡോളറാണ് ചാര്‍ജ്. ഭക്ഷണവും വൈനും ഒക്കെ ഉള്‍പ്പെടുന്ന പാക്കേജാണിത്. 

കോവിഡ്-19 കാരണം ഇപ്പോള്‍ സിഡ്‌നി പ്രദേശത്തുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം.

Content Highlights: villa on water palm beach australia good for isolation, Home