സ്റ്റൈലിഷ് ലുക്കില്‍ വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്


ലളിതമായ ഇന്റീരിയര്‍ ഡിസൈനോട് കൂടി സമകാലീന ശൈലിയില്‍ ഒരുക്കിയതാണ് ഈ വീട്ടിലെ ബാര്‍ ഏരിയ

നടൻ വിജയ് ദേവരക്കൊണ്ടയും കുടുംബാംഗങ്ങൾക്കൊപ്പം | Photo: Instagram

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടന്മാരിലൊരാളാണ് വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയിലൂടെയായിരുന്ന വിജയ്‌യുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അനന്യ പാണ്ഡെയും വിജയ്‌യും നായികാ നായകന്മാരായി എത്തുന്ന ലൈഗറിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.



ഹൈദരാബാദിലാണ് വിജയുടെ വീട് . ഇവിടെ മാതാപിതാക്കള്‍ക്കും സഹോദരനും പ്രിയപ്പെട്ട വളര്‍ത്തു നായക്കുമൊപ്പമാണ് വിജയ് താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

സമകാലീന ശൈലിയിലുള്ള അലങ്കാരങ്ങളും ശാന്തമായ അന്തരീക്ഷത്തിനൊപ്പം ആഡംബരം കൂടി നിറയുന്നതാണ് അദ്ദേഹത്തിന്റെ വീട്.

ലിവിങ് ഏരിയയിലേക്ക് തുറന്നിരിക്കുന്ന മനോഹരമായ പാഷിയോ ആണ് ഈ വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. മനോഹരമായ വര്‍ണചിത്രങ്ങള്‍ കൊണ്ട് ലിവിങ് ഏരിയ അലങ്കരിച്ചിരിക്കുന്നു. തൂവെള്ള നിറത്തിലാണ് ചുമരുകള്‍ ഒരുക്കിയിരിക്കുന്നത്.

വിശാലമായ ലിവിങ് ഏരിയ ആണ് വീടിന്റെ മറ്റൊരു വലിയ പ്രത്യേകത. ദിവസം മുഴുവനും സൂര്യപ്രകാശവും കാറ്റും നിറയ്ക്കുന്ന വിധത്തില്‍ ഫ്രഞ്ച് വിന്‍ഡോയാണ് ലിവിങ് ഏരിയയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ചുമരുകള്‍ക്കു നില്‍കിയ തൂവെള്ളനിറവും കൂടിച്ചേരുമ്പോള്‍ മുറിക്കുള്ളിലെ തിളക്കം വര്‍ധിക്കുന്നു. ലിവിങ് ഏരിയയുടെ ചുമരുകള്‍ നിറയെ വിവിധ ചിത്രങ്ങള്‍ക്കൊണ്ടും അലങ്കാര വസ്തുക്കള്‍ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു.

ക്ലാസിക്, മോഡേണ്‍ സ്‌റ്റൈലിലുള്ള അലങ്കാര വസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ ഇന്‍ഡോര്‍ പ്ലാന്റുകളും കറുപ്പുനിറത്തിലുള്ള ആംചെയറുകളും ലിവിങ് ഏരിയയുടെ ഭംഗി ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.

ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ടെറസില്‍ ഒരുക്കിയിരിക്കുന്ന ബാല്‍ക്കണിയാണ്. ചുറ്റുമുള്ള പ്രകൃതി കാഴ്ചകള്‍ മുഴുവനും ഒപ്പിയെടുക്കുന്ന വിധമാണ് ബല്‍ക്കണി സെറ്റ് ചെയ്തിരിക്കുന്നത്. ഇളംനിറങ്ങളിലുള്ള കുഷ്യനുകള്‍ പിടിപ്പിച്ച സോഫാ സെറ്റും ഇവിടെ കൊടുത്തിട്ടുണ്ട്. ഒഴിവുസമയം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.

ലളിതമായ ഇന്റീരിയര്‍ ഡിസൈനോട് കൂടി സമകാലീന ശൈലിയില്‍ ഒരുക്കിയതാണ് ഈ വീട്ടിലെ ബാര്‍ ഏരിയ. ഗ്രേ, വൈറ്റ് തീമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒപ്പം സ്വര്‍ണനിറമുള്ള ബാക്ക് ലൈറ്റും ബാര്‍ ചെയറുകളും മാറ്റ് വര്‍ധിപ്പിക്കുന്നു.

ഒഴിവ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും സിനിമാതിരക്കുകളില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ സമയം ചെലവിടുന്നതിനുമായി ധാരാളം ഇടങ്ങള്‍ വീടിനുള്ളില്‍ സെറ്റ് ചെയ്തിട്ടുണ്ട്. പുറം കാഴ്ചകള്‍ വീടിനുള്ളിലേക്ക് എത്തിക്കുന്നതിന് ഗ്ലാസ് വിന്‍ഡോകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

Content Highlights: actor vijay devarakonda, home at hyderabad, celebrity home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented