പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Murali Krishnan B.)
പുതിയ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. ചെടികളില്‍ വേഗത്തില്‍ വേരുകള്‍ പിടിക്കാന്‍ മഴക്കാലം സഹായിക്കുന്നുണ്ട്. വീടിനുള്ളിലെ വായുവില്‍ അധികമായുള്ള ജലാംശത്തെ വലിച്ചെടുത്ത് സുഖകരമായ അന്തരീക്ഷമൊരുക്കാന്‍ ഇന്‍ഡോര്‍ പ്ലാന്റുകളും സഹായിക്കുന്നുണ്ട്. അതേസമയം, ചെടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമുള്ള സമയം കൂടിയാണ് മഴക്കാലം. വെള്ളം ഒഴിച്ചു കൊടുക്കുന്നത് മുതല്‍ വളം നല്‍കുന്നത് വരെ ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ഏറെയാണ്.
മഴക്കാലത്ത് ചെടികള്‍ പരിചരിക്കുന്നതിനുള്ള ചില ടിപ്‌സുകള്‍ പരിചയപ്പെടാം.
വെള്ളം അധികമാകരുതേ
അന്തരീക്ഷത്തില്‍ ജലാംശം കൂടുതലുള്ള സമയമാണ് മഴക്കാലം. കൂടാതെ, താപനില കുറവായതിനാല്‍ ഒരിക്കല്‍ വെള്ളം നനച്ചു കൊടുത്താല്‍ അത് ചട്ടിയില്‍ നിന്ന് മുഴുവനായി തീര്‍ന്നുപോകാനും സമയമെടുക്കും. അതിനാല്‍, ചെടികള്‍ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം. അധികം വെള്ളം ഒഴിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് ചെടികള്‍ വേഗത്തില്‍ നഷ്ടപ്പെടാന്‍ കാരണമാകും.
ചെടിചട്ടികള്‍ക്ക് വേണം ആവശ്യത്തിന് ഡ്രൈയ്‌നേജ് സംവിധാനം
Also Read
ചെടിച്ചട്ടികളില്‍ അധികമുള്ള വെള്ളം പുറത്തേക്ക് കളയുന്നതിന് അടിയില്‍ ആവശ്യത്തിന് ഡ്രൈയ്‌നേജ് സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വെള്ളം ചട്ടിക്കുള്ളില്‍ കെട്ടി നിന്ന് വേരുകള്‍ ചീഞ്ഞ് പോകാനും ഫംഗസ്, ബാക്ടീരിയ മുതലായവ പെരുകാനും ഇടയാക്കും.
രോഗബാധ ശ്രദ്ധിക്കാം
ചെടികള്‍ക്ക് രോഗങ്ങള്‍ വരാന്‍ ഏറെ സാധ്യതയുള്ള സമയമാണ് മഴക്കാലം. ഇലകള്‍ ചുരുണ്ട് പോകുക, ഇലകളില്‍ പാടുകള്‍, തണ്ട് ചീയുക തുടങ്ങിയ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം മരുന്ന് നല്‍കാം. എല്ലെങ്കില്‍ മറ്റ് ചെടികളെക്കൂടി ബാധിക്കാന്‍ ഇടയുണ്ട്.
വായു സഞ്ചാരം ഉറപ്പുവരുത്താം
ഇന്‍ഡോര്‍ പ്ലാന്റുകള്‍ വീട്ടിലുണ്ടെങ്കില്‍ അവ ഇരിക്കുന്ന മുറിയില്‍ ശരിയായ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം. മുറിക്കുള്ളിലെ താപനില ശരിയായ വണ്ണം ക്രമീകരിക്കുന്നതിന് ഇത് അത്യാവശ്യമാണ്. മഴക്കാലത്തെന്ന പോലെ വേനല്‍ക്കാലത്തും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം.
Content Highlights: gardening during monsoon season, gardening, myhome, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..