photo|.instagram.com/urvashirautela/
തെന്നിന്ത്യന്‍ ഭാഷകളിലടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഉര്‍വശി റൗട്ടേല. ഇപ്പോളിതാ താരത്തിന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ് വാര്‍ത്തയില്‍ നിറയുന്നത്.അത്യാഢംബര വീടിന്റ വില കേട്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
ഉര്‍വശി റൗട്ടേലയുടെ പുതിയ വീടിന് 190 കോടി രൂപ മതിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.അന്തരിച്ച ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് യാഷ് ചോപ്രയുടെ മുംബൈയിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.
നാലുനിലകളുള്ള ആഡംബരബംഗ്ലാവിന്റെ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. വിശാലമായ പൂന്തോട്ടം, നവീനസൗകര്യങ്ങളോട് കൂടിയ ജിം, വലിയ വീട്ടുമുറ്റം എന്നിവയൊക്കെ ഈ വീടിന്റെ സവിശേഷതകളാണ്. കഴിഞ്ഞ ഒന്‍പത് മാസമായി ഉര്‍വ്വശി പുതിയ വീടിനുള്ള അന്വേഷണത്തിലായിരുന്നു. സമകാലികശൈലിയും സ്റ്റൈലിഷായ ഇന്റീറിയറും വീടിന് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.
.jpg?$p=246738b&&q=0.8)
'ദ ലെജന്‍ഡെ'ന്ന ചിത്രത്തിലൂടെ തമിഴകത്തേയ്ക്കും താരം എത്തിയിരുന്നു. കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റിവലിലും ഉര്‍വ്വശി തന്റ സാന്നിദ്ധ്യമറിയിച്ചിരുന്നു. 2013-ല്‍ സിംഗ് സാബ് ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.
പിന്നീട് സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി,പഗല്‍പന്തി തുടങ്ങിയ ചിത്രങ്ങളിലും അവര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 15 വയസ് മുതല്‍ സൗന്ദര്യമത്സരങ്ങളിലും അവര്‍ സജീവമാണ്. നെറ്റ്ഫിള്ക്‌സ് ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അവര്‍.
Content Highlights: Urvashi Rautela,Bungalow ,mumbai,myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..